Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ധീരജ് വധക്കേസിൽ മുഖ്യപ്രതി നിഖിൽ പൈലിക്ക് ജാമ്യം; ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല

ധീരജ് വധക്കേസിൽ മുഖ്യപ്രതി നിഖിൽ പൈലിക്ക് ജാമ്യം; ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഇടുക്കി ഗവർണമെന്റ് എഞ്ചിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിക്ക് ജാമ്യം. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖിൽ പൈലി. ഇടുക്കി സെഷൻസ് കോടതിയാണ് നിഖിൽ പൈലിക്ക് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് ഏഴ് പ്രതികൾക്ക് നേരത്തേ ജാ്യമം ലഭിച്ചിരുന്നു. അറസ്റ്റിലായി 88-ാം ദിവസമാണ് നിഖിൽ പൈലിക്ക് ജാമ്യം ലഭിക്കുന്നത്.

എട്ട് പ്രതികളാണ് കേസിൽ ഉള്ളത്. അന്വേഷണം സംഘം നേരത്തെ 600 പേജുള്ള കുറ്റപത്രം സമർപ്പച്ചിരുന്നു. 160 സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്. ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ധീരജിനെ കുത്തിയത് നിഖിൽ പൈലി അല്ലെന്നും ജയിലിൽ കിടക്കുന്നത് നിരപരാധികളാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. പ്രതിയ്‌ക്കൊപ്പം ഉറച്ച് നിൽക്കുമെന്നായിരുന്നു നേരത്തെ കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയത്. രക്ഷപ്പെടാൻ വേണ്ടിയാണ് നിഖിൽ ഓടിയത്.

കുത്തിയത് ആരും കണ്ടിട്ടില്ല. പ്രതികൾക്ക് കോൺഗ്രസ് നിയമസഹായം നൽകും. നിഖിൽ ആണ് കുത്തിയതെന്ന് ബോധ്യമാകാത്തതുകൊണ്ടാണ് അപലപിക്കാത്തതെന്നും മുമ്പ് സുധാകരൻ പറഞ്ഞിരു.ധീരജ് രാജേന്ദ്രന് കുത്തേറ്റ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട നിഖിലെ എറണാകുളത്തേക്കുള്ള ബസിൽ വച്ചായിരുന്നു പൊലീസ് പിടികൂടിയത്. ധീരജിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്തെത്തുടർന്നാണ് എന്നാണ് എഫ്‌ഐആർ. കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു നിഖിൽ പൈലിയടക്കമുള്ള പ്രതികൾക്കെതിരെ കേസ് എടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP