Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോഡുകളിൽ ചീറിപ്പാഞ്ഞ് വാഹനമോടിച്ചാൽ പിടിവീഴും, പോക്കറ്റു ചോരും; ക്യാമറക്കണ്ണിൽ പിഴ വീഴാതിരിക്കാൻ മനഃപാഠമാക്കാം; 675 ക്യാമറകൾ ഈമാസം അവസാനം പ്രവർത്തിച്ചുതുടങ്ങുമ്പോൾ വേഗനിയന്ത്രണങ്ങൾ കൂടുതൽ കർശനമാകും

റോഡുകളിൽ ചീറിപ്പാഞ്ഞ് വാഹനമോടിച്ചാൽ പിടിവീഴും, പോക്കറ്റു ചോരും; ക്യാമറക്കണ്ണിൽ പിഴ വീഴാതിരിക്കാൻ മനഃപാഠമാക്കാം; 675 ക്യാമറകൾ ഈമാസം അവസാനം പ്രവർത്തിച്ചുതുടങ്ങുമ്പോൾ വേഗനിയന്ത്രണങ്ങൾ കൂടുതൽ കർശനമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റോഡനുസരിച്ച് വേഗപരിധി മാറിമറിയും. ഇതു തിരിച്ചറിഞ്ഞ് വാഹനമോടിച്ചില്ലെങ്കിൽ പിഴയടച്ച് കീശകീറും. അതിവേഗം ഉൾപ്പെടെ നിരത്തിലെ ക്രമക്കേടുകൾ പിടികൂടാൻ മോട്ടോർവാഹനവകുപ്പിന്റെ 675 ക്യാമറകൾ ഈമാസം അവസാനം പ്രവർത്തിച്ചുതുടങ്ങുമ്പോൾ വേഗനിയന്ത്രണങ്ങൾ കൂടുതൽ കർശനമാകും. ദേശീയ, സംസ്ഥാന പാതകൾ എന്നിങ്ങനെ റോഡുകളുടെ തരമനുസരിച്ചും ഓരോസ്ഥലത്തെ നിയന്ത്രണങ്ങൾപോലെയും വേഗപരിധി മാറും.

സംസ്ഥാനത്തെ പ്രധാന നിരത്തുകളിൽ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള വേഗപരിധി ഓർമ്മിപ്പിച്ച് കേരള പൊലീസും രംഗത്തുവന്നു. കാറുകൾ, ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷ, പൊതുഗതാഗതത്തിന് ഉപയോഗിക്കാത്തതും ഉപയോഗിക്കുന്നതുമായ ലൈറ്റ് മോട്ടോർ വെഹിക്കിളുകൾ, പാസഞ്ചർ, ഗുഡ്സ് വാഹനങ്ങൾ എന്നിവയുടെ വിവിധ പാതകളിലെ വേഗപരിധിയാണ് പട്ടികപ്പെടുത്തിയത്. സംസ്ഥാനത്താകമാനം മോട്ടോർ വാഹനവകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ച പശ്ചാത്തലത്തിലാണ് കേരളപൊലീസിന്റെ നടപടി. സംസ്ഥാനത്താകമാനം ഏപ്രിൽ ഒന്ന് മുതൽ 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് സ്ഥാപിച്ചത്.

നഗരസഭാ മുനിസിപ്പാലിറ്റി പരിധിയിൽ കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും 50 കി.മീറ്ററാണ് വേഗപരിധിയെങ്കിൽ ദേശീയ പാതയിൽ കാറിന് 85 ഉം ഇരുചക്രവാഹനത്തിന് 60 കി.മീറ്ററുമാണ് വേഗപരിധി. സംസ്ഥാന പാതയിൽ ഇത് 80 ഉം 50 ഉം കി. മീറ്ററും നാലുവരിപാതയിൽ 90 ഉം 70 കി.മീറ്ററും, മറ്റുപാതയിൽ 70 ഉം 50 ഉം കിലോമീറ്ററുമാണ്. ഓട്ടോറിക്ഷയ്ക്ക് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ 30 കി.മി മാത്രമാണ് വേഗപരിധി. ദേശീയ-സംസ്ഥാന- നാലുവരി പാതകളിൽ 50 കി.മീ മറ്റുപാതകളിൽ 40 കി.മി വേഗപരിധി അനുവദിച്ചിരിക്കുന്നു.

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നതും ഉപയോഗിക്കാത്തതുമായ ലൈറ്റ് മോട്ടോർ വെഹിക്കിളുകൾക്ക് വ്യത്യസ്ത വേഗപരിധികളാണ് വിവിധ നിരത്തുകളിൽ. ഇത് ഇപ്രകാരമാണ്. പൊതുഗതാഗതത്തിന് ഉപയോഗിക്കാത്ത ലൈറ്റ് മോട്ടോർ വെഹിക്കിളിന് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ 50 കി.മി, ദേശീയ പാത 85 കി.മി, സംസ്ഥാന പാത 80 കി.മി, നാലുവരി പാത 60 കി. മി, മറ്റു പാതകൾ 60.കി മി എന്നിങ്ങനെയാണ് വേഗപരിധി. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോർ വെഹിക്കിളിന് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ 50 കി.മി, ദേശീയ പാത 65 കി.മി, സംസ്ഥാന പാത 65 കി.മി, നാലുവരി പാത 60.കി മി, മറ്റു പാതകൾ 60.കി മി എന്നിങ്ങനെയാണ് വേഗപരിധി.

മീഡിയം/ഹെവി പാസഞ്ചർ വാഹനത്തിന് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ 40 കി.മി, ദേശീയ പാത 65 കി.മി, സംസ്ഥാന പാത 65 കി.മി, നാലുവരി പാത 70 കി. മി, മറ്റുപാതകൾ 60 കി.മി എന്നാണ് വേഗപരിധി. മീഡിയം/ ഹെവി ഗുഡ്സ് വാഹനങ്ങൾക്ക് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ 40 കി.മി, ദേശീയ പാത 65 കി.മി, സംസ്ഥാന പാത 65 കി.മി, നാലുവരി പാത 65 കി. മി, മറ്റുപാതകൾ 60 കി.മി എന്നാണ് വേഗപരിധി.അതേസമയം ഈ വാഹനങ്ങൾക്കെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള നിരത്തുകളിൽ 30 കി.മി താഴെ മാത്രമാണ് അനുവദിച്ച വേഗത.

സംസ്ഥാനപാതയെക്കാൾ വീതിയുള്ള നല്ലറോഡുകളിൽ വേഗപരിധി ലംഘിച്ചാൽ പിഴയടയ്‌ക്കേണ്ടിവരും. ഒരു റോഡിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗം എല്ലായിടത്തും ലഭിക്കില്ല. അപകടമേഖലകൾ, സ്‌കൂൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ വേഗംകുറയ്ക്കാൻ ജില്ലാ കളക്ടർമാർക്ക് അധികാരമുണ്ട്.

ഉദാഹരണത്തിന്, എം.സി. റോഡിൽ 80 കിലോമീറ്ററാണ് അനുവദനീയമെങ്കിലും സ്ഥിരം അപകടമേഖലകളിൽ ഈവേഗം അനുവദിച്ചിട്ടില്ല. ഇത്തരം സ്ഥലങ്ങളിൽ വേഗപരിധി സൂചിപ്പിച്ചുകൊണ്ട് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നിയന്ത്രണം തീരുന്നിടത്ത് അതേക്കുറിച്ചും ബോർഡുണ്ടാകും. ഇത് തിരിച്ചറിഞ്ഞില്ലെങ്കിൽ പിഴ ഉറപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP