Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആൾക്കൂട്ട കൊലയ്ക്ക് നേതൃത്വം നൽകിയത് കുമ്മാട്ടി കണ്ടു മടങ്ങിയ ഗുരുവായൂരപ്പനും സുര്യയും മനീഷും; ബാറിൽ നിന്ന് മദ്യലഹരിയിൽ എത്തിയവരെല്ലാം റഫീക്കിനെ തല്ലിചതച്ചു; കൊല്ലപ്പെട്ടത് കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ്; കഞ്ചാവ് കേസടക്കം നിരവധി കുറ്റകൃത്യത്തിലെ പ്രതി; ഒലവക്കോട്ടെ ആൾക്കൂട്ട കൊലയിൽ കൂടുതൽ അറസ്റ്റിന് സാധ്യത

ആൾക്കൂട്ട കൊലയ്ക്ക് നേതൃത്വം നൽകിയത് കുമ്മാട്ടി കണ്ടു മടങ്ങിയ ഗുരുവായൂരപ്പനും സുര്യയും മനീഷും; ബാറിൽ നിന്ന് മദ്യലഹരിയിൽ എത്തിയവരെല്ലാം റഫീക്കിനെ തല്ലിചതച്ചു; കൊല്ലപ്പെട്ടത് കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ്; കഞ്ചാവ് കേസടക്കം നിരവധി കുറ്റകൃത്യത്തിലെ പ്രതി; ഒലവക്കോട്ടെ ആൾക്കൂട്ട കൊലയിൽ കൂടുതൽ അറസ്റ്റിന് സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടത്തിന്റെ മർദനമേറ്റ യുവാവ് മരിച്ചു. മലമ്പുഴ കടുക്കാംകുന്നം കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് (27) ആണു മരിച്ചത്. 3 പേരെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചത് കുപ്രസിദ്ധ ബൈക്ക് മോഷ്ടാവാണെന്ന് പൊലീസും പറയുന്നു. കഞ്ചാവ് കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ഇന്നു പുലർച്ചെ 1.45ന് ഒലവക്കോട് ജംക്ഷനിലാണു സംഭവം. കടയുടെ മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ റഫീക്കിനെ മർദിച്ചതെന്നു പൊലീസ് പറഞ്ഞു. റഫീക്ക് കുഴഞ്ഞുവീണാണു മരിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചു. പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കൂടുതൽ പ്രതികളുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഒലവക്കോട്ടെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, പല്ലശ്ശന സ്വദേശി സൂര്യ എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് മർദ്ദനത്തിന് നേതൃത്വം നൽകിയത്. ഇന്നു പുലർച്ചെ 1.45ന് ഒലവക്കോട് ജംക്ഷനിലാണു സംഭവം നടന്നത്. കടയുടെ മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ റഫീക്കിനെ മർദിച്ചതെന്നു പൊലീസ് പറഞ്ഞു. റഫീക്ക് കുഴഞ്ഞുവീണാണു മരിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു.

ഒലവക്കോട്ടെ ബാറിന് സമീപം നിർത്തിയ ബൈക്ക് മോഷ്ടിച്ചെന്ന് തെളിഞ്ഞപ്പോഴാണ് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. ബൈക്ക് മോഷ്ടിച്ച ആളിനെ കണ്ടെത്തി സ്വയം നിയമം കൈയിലെടുക്കുകയായിരുന്നു കുമ്മാട്ടി കണ്ടു മടങ്ങിയ യുവാക്കൾ. ഇതിന്റെ വിശദാംശങ്ങൾ ഞെട്ടിക്കുന്നതാണ്. പ്രദേശത്തെ ഓട്ടോറിക്ഷാക്കാരാണ് കൊലപതാകം നടത്തിയ മൂന്ന് പേരെ പൊലീസിന് കൈമാറിയത്. ഇരുട്ടിന്റെ മറവിൽ ക്രൂര മർദ്ദനമാണ് നടന്നതെന്ന് വ്യക്തം.

ബാറിന് മുന്നിൽ ബൈക്ക് നിർത്തി മദ്യപിക്കാൻ പോയ സംഘം തിരിച്ചെത്തിയപ്പോൾ ബൈക്ക് ഉണ്ടായിരുന്നില്ല. തുടർന്ന് സിസിടിവി പരിശോധിച്ചു. ഒരാൾ ബൈക്ക് തള്ളിക്കൊണ്ടു പോകുന്നത് അവർ മനസ്സിലാക്കി. പിന്നീട് സ്ഥല പരിശോധന നടത്തി. സിസിടിവിയിൽ കണ്ട യുവാവിനെ പരിസരത്ത് നിന്ന് തന്നെ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തു യുവാക്കൾ. ഇതോടെ ബൈക്ക് ഉന്തിതള്ളി കോടതിക്ക് സമീപം വച്ചുവെന്ന് യുവാക്കൾക്ക് മനസ്സിലായി. റഫീക്കുമൊത്ത് അങ്ങോട്ട് പോയി. അവിടെ ബൈക്ക് കണ്ടെത്തുകയും ചെയ്തു.

ഇതോടെ ഇയാൾ തന്നെയാണ് ബൈക്ക് മോഷ്ടിച്ചതെന്ന് വ്യക്തമായി. ബാറിൽ നിന്ന് നിരവധി പേർ സംഭവം അറിഞ്ഞ് പുറത്തെത്തിയിരുന്നു. മദ്യലഹരിയിൽ അവരെല്ലാം തല്ലിനൊപ്പം കൂടി. തല്ലി ചതച്ച ശേഷം അവർ സ്ഥലം വിടാനുമൊരുങ്ങി. ഇതെല്ലാം അടുത്തുള്ള ഓട്ടോ റിക്ഷാക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ബൈക്ക് ഉന്തിത്തള്ളി കൊണ്ടു പോകുന്നതും കണ്ടിരുന്നു. എന്നാൽ പെട്രോൾ തീർന്ന ആരോ കൊണ്ടു പോകുന്നതെന്നാണ് കരുതിയത്. ഇതിന് ശേഷമാണ് മൂന്ന് യുവാക്കളുടെ തെരച്ചിലും കള്ളനെ പിടിക്കലും നടന്നത്. ബൈക്കിലെത്തിയ യുവാക്കളെ ഓട്ടോക്കാർ പോകാൻ അനുവദിച്ചില്ല.

റഫീക്കുമായി കുടുംബ കോടതിക്ക് അടുത്ത കുറ്റിക്കാട്ടിലേക്ക് പോകുന്നതു കണ്ട ഓട്ടോറിക്ഷക്കാർ യുവാക്കളെ ചോദ്യം ചെയ്തു. മോഷ്ടാവിനെയാണ് മർദ്ദിച്ചതെന്നും രണ്ടു മൂന്ന് അടികൊടുത്തുവെന്നും അവർ പറഞ്ഞു. ഇതോടെ മൂന്ന് പേരേയും പോകാൻ ഡ്രൈവർമാർ സമ്മതിച്ചില്ല. പിന്നാലെ പൊലീസെത്തി. അടിയേറ്റ് കിടന്ന റഫീക്കിനെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. ഇന്നു പുലർച്ചെ 1.45ന് ഒലവക്കോട് ജംക്ഷനിലാണു സംഭവം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP