Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി പറഞ്ഞത് ബിജെപി ഭരണകാലത്ത് ചൈന ഒന്നും കൈയേറിയില്ലെന്ന്; സിപിഎം അതിനെ വളച്ചൊടിച്ച് വരുത്തി തീർക്കുന്നത് ചൈന ഒരു രാജ്യത്തിന്റെയും ഭൂമി കയ്യേറിയിട്ടില്ലെന്നും; യുക്രെയിനിൽ റഷ്യയ്‌ക്കൊപ്പം നിൽക്കുന്ന സിപിഎം അരുണാചലിൽ ചൈനയ്‌ക്കൊപ്പമോ? യെച്ചൂരിയുടെ വാക്കുകൾ ചർച്ചയാകുമ്പോൾ

മോദി പറഞ്ഞത് ബിജെപി ഭരണകാലത്ത് ചൈന ഒന്നും കൈയേറിയില്ലെന്ന്; സിപിഎം അതിനെ വളച്ചൊടിച്ച് വരുത്തി തീർക്കുന്നത് ചൈന ഒരു രാജ്യത്തിന്റെയും ഭൂമി കയ്യേറിയിട്ടില്ലെന്നും; യുക്രെയിനിൽ റഷ്യയ്‌ക്കൊപ്പം നിൽക്കുന്ന സിപിഎം അരുണാചലിൽ ചൈനയ്‌ക്കൊപ്പമോ? യെച്ചൂരിയുടെ വാക്കുകൾ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: യുക്രെയിനിൽ റഷ്യയ്‌ക്കൊപ്പം..... അരുണാചലിൽ ചൈനയ്‌ക്കൊപ്പവും? ഇതാണോ സിപിഎം നിലപാട്. ചൈന ഒരു രാജ്യത്തിന്റെയും ഭൂമി കയ്യേറിയിട്ടില്ലെന്നു പൊളിറ്റ് ബ്യൂറോ അംഗങ്ങളായ മണിക് സർക്കാരും വൃന്ദ കാരാട്ടും പറഞ്ഞത് കേന്ദ്ര സർക്കാരിന്റെ നിലപാടാണെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറയുമ്പോൾ അത് പുതിയ ചർച്ചയാവുകയാണ്.

സർക്കാരിന്റെ തലവൻ എന്ന നിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് വിശ്വസിക്കുകയും അതിനെ പിന്തുണയ്ക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്നും യച്ചൂരി പറഞ്ഞു. ചൈനീസ് അധിനിവേശം ഈ സർക്കാരിന്റെ കാലത്തുണ്ടായില്ലെന്ന് മാത്രമാണ് മോദി പറഞ്ഞത്. എന്നാൽ അതിനെ പൂർണ്ണമായും ചൈനയ്ക്ക് അനുകൂലമാക്കി വളച്ചൊടിക്കുകയാണോ സിപിഎം എന്ന ചോദ്യമാണ് ഉയരുന്നത്. ഗാൽവാനിലും മറ്റും ചൈനക്കാർ നുഴഞ്ഞു കയറിയെന്ന ആരോപണം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ഉന്നയിച്ചത്. ഇതിന് മറുപടിയായാണ് ബിജെപി സർക്കാരിന്റെ കാലത്ത് അധിനിവേശം ഉണ്ടായില്ലെന്ന് മോദി പറഞ്ഞത്.

ഇരുരാജ്യങ്ങളുടെയും സൈന്യം മുഖത്തോടുമുഖമെന്ന സ്ഥിതിയുണ്ടായെങ്കിലും ചൈന ഒരു രാജ്യത്തിന്റെയും ഭൂമി കയ്യേറിയതായി ആരോപണമില്ലെന്നു മണിക് സർക്കാർ കഴിഞ്ഞ ദിവസം അഗർത്തലയിൽ ഡിവൈഎഫ്‌ഐയുടെ ആദിവാസി യുവജന വിഭാഗത്തിന്റെ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ലഡാക്ക് വിഷയത്തിൽ കേന്ദ്ര സർക്കാരിനുള്ള നിലപാടാണ് മണിക് പറഞ്ഞതെന്നു ന്യായീകരിച്ച് പിന്തുണയുമായി വൃന്ദ രംഗത്തെത്തി. അതിനെ ചൈന ഒരു രാജ്യത്തിന്റെയും ഭൂമി കയ്യേറിയിട്ടില്ലെന്നു പറഞ്ഞ് പുതിയ തലം നൽകുകയാണ് യെച്ചൂരി. ഇതോടെ ചൈനയ്‌ക്കൊപ്പമാണ് സിപിഎം എന്നും വ്യക്തമായി.

ചൈനയ്ക്ക് എല്ലാപിന്തുണയും പ്രഖ്യാപിക്കുമ്പോൾ ത്തന്നെ വിഷയത്തിൽ ജാഗ്രതയോടെ ഇടപെടാനാണ് സിപിഎം. നയം. പാർട്ടിക്കെതിരേ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ളത് ചൈനാചാരന്മാർ എന്ന പ്രയോഗമാണ്. ചൈനയ്ക്ക് രാഷ്ട്രീയപിന്തുണ പ്രഖ്യാപിക്കുമ്പോൾത്തന്നെ ഇക്കാര്യത്തിൽ ശ്രദ്ധവേണമെന്നാണ് പാർട്ടികോൺഗ്രസ് ചർച്ചചെയ്യുന്ന രാഷ്ട്രീയരേഖയിൽ പറയുന്നത്. അതിർത്തിയിൽ ചൈനയുമായി സംഘർഷസാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് രാഷ്ട്രീയരേഖയിൽ സൂചിപ്പിക്കുന്നു. പാർട്ടിക്കെതിരേ ചൈനാപക്ഷപാതികളെന്നനിലയിൽ തീവ്രവലതുപക്ഷശക്തികൾ അഴിച്ചുവിടുന്ന പ്രചാരണത്തെ ചെറുക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കണം. സാമൂഹികമാധ്യമങ്ങളിൽ മോർഫുചെയ്ത ചിത്രങ്ങളും മറ്റും ഇതിനായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും രേഖ വ്യക്തമാക്കുന്നു

ചൈനയെ ഒതുക്കാനുള്ള ശ്രമത്തിൽനിന്നു മാറി ഒറ്റപ്പെടുത്താനാണ് യുഎസ് ശ്രമിക്കുന്നതെന്നും ഈ ആഗോള നീക്കത്തിന് സഖ്യകക്ഷികളെ പിടിക്കാനാണ് നീക്കമെന്നും പാർട്ടി കോൺഗ്രസിലെ ഉദ്ഘാടന പ്രസംഗത്തിൽ യച്ചൂരി പറഞ്ഞിരുന്നു. സിപിഎം പാർട്ടി കോൺഗ്രസിന് ആശംസയുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ചർച്ചയായിരുന്നു. എം.എ.ബേബി ആശംസാ സന്ദേശം പാർട്ടി കോൺഗ്രസിൽ വായിച്ചു.

ചൈനയെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ വാദം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ എസ്.രാമചന്ദ്രൻ പിള്ളയും എല്ലാ വേദികളിലും വച്ച് ചൈനയെ പുകഴ്‌ത്തുകയും ഇന്ത്യയെ ഇകഴ്‌ത്തി സംസാരിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ സിപിഎം നേതാക്കളുടെ നിരന്തര സ്തുതിപാഠകത്തിന് പിന്നാലെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേരിട്ട് കണ്ണൂരിലെ പാർട്ടി സമ്മേളനത്തിന് ആശംസകൾ അറിയിച്ചത്.

ചിലിയിൽ ഇടതുപക്ഷം നേടിയ വിജയം ആവേശം പകരുന്നതാണെന്നും യെച്ചൂരി പറഞ്ഞു. ചൈനയ്ക്കെതിരെയാണ് ഇപ്പോൾ അമേരിക്കൻ സാമ്രാജ്യത്വം നീങ്ങുന്നത്. യുക്രെയ്നും റഷ്യയും തമ്മിൽ യുദ്ധമുണ്ടാകാൻ കാരണം അമേരിക്കയാണ്. ചൈനയെ ഒറ്റപ്പെടുത്താനുള്ള ശ്രമം വലിയ സങ്കീർണത ഉണ്ടാക്കും. ലാറ്റിനമേരിക്കയിൽ ഉൾപ്പെടെ ഇടതുപക്ഷം തിരിച്ചുവന്നിരിക്കുകയാണ്. നിലവിലെ വെല്ലുവിളികൾ നേരിടാൻ ഇടതുപാർട്ടികൾക്ക് മാത്രമേ സാധിക്കൂ എന്നും യെച്ചൂരി അവകാശപ്പെട്ടിരുന്നു

ചൈനയെ പിടിച്ചുകെട്ടാനാണ് യു.എസ്. മുൻകാലങ്ങളിൽ ശ്രമിച്ചത്. കോവിഡിനുശേഷമുള്ള ലോകത്ത് ചൈനയെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ചൈനയ്‌ക്കെതിരേയുള്ള സാമ്രാജ്യത്വനീക്കമായ ക്വാഡ് സഖ്യത്തിൽനിന്ന് ഇന്ത്യ പിൻവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം,2020 ജൂൺ 15-ന് ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽനടന്ന ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ ഇന്ത്യാസർക്കാർ സ്വീകരിച്ച സമീപനത്തിനും നിലപാടിനും പാർട്ടി പിന്തുണ നൽകി. യഥാർഥ നിയന്ത്രണരേഖ വേർതിരിച്ച് അടയാളപ്പെടുത്തിയിരിക്കുന്നതിലുള്ള അവ്യക്തതയാണ് തർക്കങ്ങൾക്കെല്ലാം കാരണമെന്നും ഇരുരാജ്യങ്ങളും നിയന്ത്രണരേഖ വ്യക്തമായി അടയാളപ്പെടുത്താൻ ധാരണയിലെത്തണമെന്നും സിപിഎം. നിർദ്ദേശിക്കുന്നു.

യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് പറയുമ്പോൾത്തന്നെ റഷ്യയെ ന്യായീകരിക്കാനും യെച്ചൂരി ശ്രമിക്കുന്നുണ്ട്. യഥാർഥയുദ്ധം റഷ്യയും അമേരിക്കയും നാറ്റോസഖ്യവും തമ്മിലാണ്. യുക്രൈൻ അതിന്റെ വേദിമാത്രമാവുകയാണ്. റഷ്യൻസുരക്ഷയ്ക്ക് ഭീഷണിയാവുന്നതരത്തിൽ അതിർത്തിക്കടുത്തേക്ക് നാറ്റോസൈന്യം എത്തുന്നതാണ് പ്രശ്‌നമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP