Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചായയ്‌ക്കൊപ്പം പാർട്ടിയുടെ സ്വന്തം പരിപ്പുവട; കണ്ണൂരിന്റെ കിണ്ണത്തപ്പവും വട്ടയപ്പവും കണ്ണൂരപ്പവും മാടി വിളിക്കും; നെയ്‌ച്ചോറും മട്ടൻ സ്റ്റൂവും പോരെങ്കിൽ ബട്ടർ ചിക്കനും ചിക്കൻ ദോ പ്യാസയും കഴിച്ച് നോർത്ത് ഇന്ത്യനാവാം; സിപിഎം പാർട്ടി കോൺഗ്രസിലെ അടുക്കള വിശേഷം

ചായയ്‌ക്കൊപ്പം പാർട്ടിയുടെ സ്വന്തം പരിപ്പുവട; കണ്ണൂരിന്റെ കിണ്ണത്തപ്പവും വട്ടയപ്പവും കണ്ണൂരപ്പവും മാടി വിളിക്കും; നെയ്‌ച്ചോറും മട്ടൻ സ്റ്റൂവും പോരെങ്കിൽ ബട്ടർ ചിക്കനും ചിക്കൻ ദോ പ്യാസയും കഴിച്ച് നോർത്ത് ഇന്ത്യനാവാം; സിപിഎം പാർട്ടി കോൺഗ്രസിലെ അടുക്കള വിശേഷം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സിപിഎം സംസ്ഥാന സമ്മേളനം പോലെയല്ല, പാർട്ടി കോൺഗ്രസ്. കഴിക്കാൻ ദോശയും, ഇഡ്ഡലിയും പുട്ടും, ചോറും കറിയും ബിരിയാണിയും, പരിപ്പുവടയും പഴംപൊരിയും, സുഖിയനും, കഞ്ഞിയുമൊക്കെ മാത്രം പോരാ. പുറത്ത് നിന്ന് ധാരാളം പ്രതിനിധികൾ പങ്കെടുക്കുന്നു. അവർക്ക് കൂടി നാവിന് ചേരുന്ന വിഭവങ്ങൾ ഒരുക്കണം.

അതുകൊണ്ട് തന്നെ സംസ്ഥാന സമ്മേളനം പോലെ തനി നാടൻ വിഭവങ്ങൾ മാത്രമല്ല, 1600 ഓളം പേർക്കായി ഒരുക്കിയിരിക്കുന്നത്. നല്ല കിടിലൻ ഉത്തരേന്ത്യൻ വിഭവങ്ങളും പ്രതിനിധികൾക്ക് രുചിക്കാം. അടുക്കള ബഹുവിശേഷം തന്നെ. പ്രധാന വേദിക്ക് പിറകിലാണ് 6000 ചതുരശ്ര അടിയുള്ള കിച്ചൺ. കേറ്ററിങ് ചുമതല കോഴിക്കോട്ടെ ഹോട്ടൽ ഗ്രൂപ്പായ പാരഗണിനാണ്.

നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ കൗണ്ടറുകൾ പ്രത്യേകമുണ്ട്. മലയാളികൾക്ക് ചിക്കൻ മസാലക്കറി പരീക്ഷിക്കാം. അതുപോരാ ഉത്തരേന്ത്യാക്കാർക്കൊപ്പം കൂടണമെങ്കിൽ, ബട്ടർചിക്കൻ ചിക്കൻ ദോ പ്യാസ, മീൻ വിഭവമായ അച്ചാറി മച്ച്‌ലി തുടങ്ങിയവയും ഒരുക്കിയിരിക്കുന്നു. ചോറിനൊപ്പം തന്തൂർ റൊട്ടിയും ചപ്പാത്തിയും ഉണ്ടാകും. ഇന്ന് നെയച്ചോറും മട്ടൻ സ്റ്റൂവുമാണ് സൗത്ത് ഇന്ത്യൻ സ്പെഷ്യൽ.

ചിക്കൻ ബിരിയാണിയും മട്ടൻ ബിരിയാണിയും ഉൾപ്പെടെ ഓരോ ദിവസവും മെനുവിൽ മാറ്റം വരും. രാവിലെ 11 മണി ചായയ്ക്കൊപ്പം കണ്ണൂരിന്റെ തനതു ലഘുഭക്ഷണമായ കിണ്ണത്തപ്പം, വട്ടയപ്പം, കണ്ണൂരപ്പം തുടങ്ങിയവ രുചിക്കാം. വൈകിട്ട് ചായയ്ക്കൊപ്പം പ്രസിദ്ധമായ പരിപ്പുവടയുണ്ട്. ബോണ്ട, അരിനുറുക്ക് പോലുള്ള നാടൻ പലഹാരങ്ങളും. ഒപ്പം ബിസ്‌ക്കറ്റും. അത്താഴത്തിന് ഗോതമ്പിന്റെയും നെല്ലു കുത്തരിയുടെയും കഞ്ഞിയും ഒപ്പം പുഴുക്കും. പാരഗൺ ഗ്രൂപ്പ് അമ്പതോളം പാചക വിദഗ്ദ്ധരെയാണ് പാർട്ടി കോൺഗ്രസിനായി അണിനിരത്തിയിരിക്കുന്നത്.

അതേസമയം, സിപിഎം സംസ്ഥാന സമ്മേളന വേദി കുറേ കൂടി നൊസ്റ്റാൾജിക്കായിരുന്നു. മുഖ്യ ഭക്ഷണശാലയോട് ചേർന്ന് ഓലമേഞ്ഞ നാടൻ ചായക്കടയും തട്ടുകടയും ഒക്കെയുണ്ടായിരുന്നു. കുപ്പിഭരണികളിൽ നാരങ്ങ, കടല, ഗ്യാസ്, ഇഞ്ചി, പ്യാരീസ് മിഠായികളും പാട്ടുകേൾക്കാൻ വാൽവ് റേഡിയോ എന്നിവ ഉണ്ടായിരുന്നു. പഴയ സിനിമാപോസ്റ്ററുകൾ പെട്ടിക്കടയ്ക്കു മുന്നിൽ ഒട്ടിച്ചിരുന്നു. പഴയകാല ചായ, തട്ടുകടകളെ അതുപോലെ പുനരാവിഷ്‌കരിച്ചിരിക്കുകയായിരുന്നു കൊച്ചിയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP