Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ റെയിൽ വിരുദ്ധ ചർച്ചകളിൽ വൻ സ്ത്രീ പങ്കാളിത്തം; ഗ്രൗണ്ട് അനുകൂലം അല്ലെന്ന് മനസ്സിലാക്കി പുറമേ നിന്നും എസ്എഫ്‌ഐ പിള്ളേരെ ഇറക്കി ജെയ്ക്ക് സി തോമസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടിയിൽ ഉത്തരം മുട്ടിയപ്പോൾ 'ധൈര്യമുണ്ടെങ്കിൽ ഇറങ്ങി വാടാ..' എന്നു വെല്ലുവിളി; നെഞ്ചു വിരിച്ച് ഇറങ്ങി രാഹുലും; കെ റെയിൽ ജംഗ്ഷനിൽ ഇന്നലെ നടന്നത്

കെ റെയിൽ വിരുദ്ധ ചർച്ചകളിൽ വൻ സ്ത്രീ പങ്കാളിത്തം; ഗ്രൗണ്ട് അനുകൂലം അല്ലെന്ന് മനസ്സിലാക്കി പുറമേ നിന്നും എസ്എഫ്‌ഐ പിള്ളേരെ ഇറക്കി ജെയ്ക്ക് സി തോമസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടിയിൽ ഉത്തരം മുട്ടിയപ്പോൾ 'ധൈര്യമുണ്ടെങ്കിൽ ഇറങ്ങി വാടാ..' എന്നു വെല്ലുവിളി; നെഞ്ചു വിരിച്ച് ഇറങ്ങി രാഹുലും; കെ റെയിൽ ജംഗ്ഷനിൽ ഇന്നലെ നടന്നത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട സമരങ്ങളിൽ അടുത്തകാലത്തായി വൻ സത്രീ പങ്കാളിത്തമാണ് ഉള്ളത്. തങ്ങളുടെ വീടുകൾ സംരക്ഷിക്കാൻ വേണ്ടി സ്തരീകളാണ് മറ്റുള്ളവരേക്കാൾ സജീവമായി സമരമുഖത്ത് വരുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്തെ നാട്ടാശ്ശേരിയിൽ നിഷ പുരുഷോത്തമൻ സംഘടിപ്പിച്ച പൊതു ചർച്ചയിലും സിപിഎം നേതാക്കൾ സ്ത്രീശക്തിയുടെ ചൂടറിഞ്ഞു. മനോരമ ന്യൂസ് കെ റെയിൽ ജംഗ്ഷൻ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ വൻ സ്ത്രീജന പങ്കാളിത്തമായിരുന്നു എത്തിയത്. ഇവർ പദ്ധതിയെ എതിർത്തു കൊണ്ടാണ് സംസാരിച്ചത്.

പരിപാടിയിൽ പങ്കെടുത്ത ജെയ്‌സ് സി തോമസിനെതിരെ നിരവധി ചോദ്യങ്ങളാണ് ചർച്ചയിൽ ഉയർന്നത്. എന്നാൽ, ഇതിനിടെ ഗ്രൗണ്ട് തങ്ങൾക്ക് അനുകൂലം അല്ലെന്ന് കണ്ട് പ്രദേശവാസികൾ അല്ലാത്ത ഒരു വിഭാഗം എസ്എഫ്‌ഐ പ്രവർത്തകരെയും ജെയ്ക്ക് ഒപ്പം കൂട്ടി. രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം പ്രാദേശിക കോൺഗ്രസ് നേതാക്കൾ എത്തിപ്പോഴാണ് ജെയ്ക്ക് സ്ഥലത്തെ താമസക്കാർ അല്ലാത്ത ഒരു വിഭാഗം കുട്ടിസഖാക്കളെ ഒപ്പം കൂട്ടിയത്. ഇവർ രാഹുൽ മറുപടി പറയുമ്പോൾ ആക്രോശിക്കുന്നതും കാണാമായിരുന്നു.

എന്നാൽ, ചർച്ചയിൽ പങ്കെടുത്ത പ്രാദേശത്തെ സാധാരണക്കാരായ സ്ത്രീകളാണ് യുവാക്കൾ ഈ പ്രദേശത്ത് ഉള്ളവർ അല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയത്. ചർച്ചയിൽ എംസിഎ വിദ്യാർത്ഥിനി എന്ന നിലയിൽ രംഗപ്രവേശം ചെയ്ത പെൺകുട്ടി കെ റെയിലിനെ അനുകൂലിച്ചാണ് സംസാരിച്ചത്. ഇതോടെ സ്ത്രീകൾ അടക്കമുള്ളവർ ഇതിനെതതിരെ രംഗത്തെത്തി. പലപ്പോഴും നിഷ പുരുഷോത്തമൻ നയിച്ച ചർച്ച ഒച്ചപ്പാടിലേക്ക് നീങ്ങുകയും ചെയ്തു. രാഹുൽ നൽകിയ മറുപടികൾ പലരെയും പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ഒടുവിൽ വാടാ പോടാ വിളികളിലേക്ക് കാര്യങ്ങൾ പോയതോ ചർച്ച അവസാനിപ്പിക്കുകയായിരുന്നു നിഷ.

ചർച്ചയിൽ കെ റെയിലിനെ പിന്തുണച്ചു സംസാരിച്ച എംസിഎ വിദ്യാർത്ഥിനി തനിക്ക് വീട്ടിൽ പോയി വരാം എന്ന വാദമായിരുന്നു ഉയർത്തിയത്. ഈ വാദം പൊളിച്ചടുക്കുകയാണ് രാഹുൽ ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: ഈ പദ്ധതി സർക്കാർ നിശ്ചയിച്ചതു പ്രകാരമാണെങ്കിൽ 64000 കോടിയാണ് ചെലവ്. അപ്പോൾ പദ്ധതി ബാധിക്കുന്നവർക്ക് നഷ്ടപരിഹാരം കൊടുക്കാൻ സാധിക്കില്ല. നഷ്ടപരിഹാരം കൊടുത്താൽ പദ്ധതിയുടെ ചെലവ് രണ്ട് ലക്ഷം കോടി രൂപ. അങ്ങനെയെങ്കിൽ ഒരു കിലോമീറ്ററിന് വെറും പത്തു രൂപ. 60 കിലോമീറ്റർ യാത്ര ചെയ്യണമെങ്കിൽ 600 രൂപ. തിരിച്ചു യാത്ര ചെയ്യണമെങ്കിൽ 600 രൂപ. മൊത്തം ഒരു 1200 രൂപ. 24000 രൂപ മുടക്കി കെ റെയിലിൽ യാത്ര ചെയ്യുന്നതിനേക്കാൾ നല്ലത് 5000 രൂപയ്ക്ക് ഹോസ്റ്റൽ കിട്ടും. അത് എസ്എഫ്‌ഐ അറേഞ്ച് ചെയ്തില്ലെങ്കിൽ ഞങ്ങൾ അറേഞ്ച് ചെയ്യാം.

രാഹുലിന്റെ മറുപടിയോടെ പണി പാളിയെന്നറിഞ്ഞ എസ്എഫ്‌ഐ പ്രവർത്തകർ ശബ്ദമുണ്ടാക്കുകയും ചെയ്തു. പിന്നാലെ തല്ലുമെന്ന വിധത്തിൽ കൈ ചൂണ്ടി വെല്ലുവിളികളുമായി. ഈ ഘട്ടത്തിലാണ് രാഹുൽ മുന്നിലേക്ക് ഇറങ്ങി വന്ന് എന്നാൽ, തല്ലിക്കോ എന്ന ഭാവത്തിൽ എത്തിയത്. ഇത് കണ്ട് കോൺഗ്രസുകാർ ഇടപെട്ടു. ജെയ്ക്ക് ഇടപെട്ട് തങ്ങളുടെ സഖാക്കളെയും ശാന്തമാക്കുകയായിരുന്നു. നെഞ്ചുവിരിച്ചു എസ്എഫ്‌ഐക്കാർക്കെതിരെ രംഗത്തുവന്ന രാഹുൽ സൈബർ ലോകത്തിന്റ താരമാകുകയും ചെയ്തു.

അതേസമയം ഇത്തരം ചർച്ചകളിൽ കെ റെയിലിന് അനുകൂലമായി അഭിപ്രായം രൂപീകരിക്കുന്നതിൽ സിപിഎം തയ്യാറെടുക്കുമ്പോഴാണ് ഇത്തരം അബദ്ധങ്ങൾ പറ്റുന്നതും. താഴേ തട്ടിലുള്ള എതിർപ്പ് മറികടക്കാൻ പ്രാദേശിക സിപിഎം നേതാക്കൾ ശരിക്കും ബുദ്ധിമുട്ടുന്നുണ്ട്. റെയിൽ പദ്ധതി വരുമ്പോൾ അടുത്തു കിടക്കുന്ന പ്രദേശങ്ങളുടെ വില കുറയുന്നത് അടക്കമുള്ള കാര്യങ്ങൾ ജെയ്ക്ക് അടക്കമുള്ളവരോട് സ്ത്രീകൾ ഉന്നയിക്കുമ്പോൾ അതിന് ഉത്തരം മുട്ടുന്ന അവസ്ഥയും ഉണ്ടാകുകയാണ്. പ്രാദേശികമായി സിപിഎമ്മിന് വൻ വെല്ലുവിളികയാണ് കെ റെയിൽ വിരുദ്ധ സമരങ്ങൽ ഉണ്ടാക്കുന്നത്. എന്നാൽ, പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന വാശിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP