Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

20 വർഷം ഇരിപ്പിടവും ഭക്ഷണവും നൽകിയിട്ടും അതൊക്കെ ചെയ്തത് 'രക്ത രക്ഷസായിരുന്നു'; വിവരദോഷത്തിനും നന്ദിയില്ലായ്മയ്ക്കും മറവി രോഗത്തിനും ഫലപ്രദമായ ചികിത്സയില്ല; ചെറിയാൻ ഫിലിപ്പിന് മറുപടിയുമായി പി.എം.മനോജ്; പ്രസ് സെക്രട്ടറിയെ മുഖ്യമന്ത്രി നിയന്ത്രിക്കണമെന്ന് ചെറിയാൻ ഫിലിപ്പും

20 വർഷം ഇരിപ്പിടവും ഭക്ഷണവും നൽകിയിട്ടും അതൊക്കെ ചെയ്തത് 'രക്ത രക്ഷസായിരുന്നു'; വിവരദോഷത്തിനും നന്ദിയില്ലായ്മയ്ക്കും മറവി രോഗത്തിനും ഫലപ്രദമായ ചികിത്സയില്ല; ചെറിയാൻ ഫിലിപ്പിന് മറുപടിയുമായി പി.എം.മനോജ്; പ്രസ് സെക്രട്ടറിയെ മുഖ്യമന്ത്രി നിയന്ത്രിക്കണമെന്ന് ചെറിയാൻ ഫിലിപ്പും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമോ കെ വി തോമസ്? തോമസ് മാഷ് വരുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. അതിനുള്ള പരിശ്രമങ്ങളാണ് അവർ തുടരുന്നതും. പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് നേതൃത്വം കർശനമായി പറയുമ്പോഴും പങ്കെടുക്കില്ലെന്ന് ഉറപ്പിച്ച് പറയാതെ തീരുമാനം സസ്‌പെൻസിൽ നിർത്തിയിരിക്കുന്നു.

സിപിഎമ്മിന്റെ പ്രണയ തട്ടിപ്പിൽ കെ.വി തോമസ് ദയവായി കുടുങ്ങരുതെന്നാണ് ഇത് സംബന്ധിച്ച് ഏറെ കാലം ഇടത് സഹയാത്രികനായി ഒടുവിൽ കോൺഗ്രസിൽ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പ് പറയുന്നത്. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്‌നേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്‌ക്കാരത്തിൽ ജനിച്ചു വളർന്ന കെ.വി തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും ചെറിയാൻ ഫിലിപ്പ് തന്റെ ഫേസ്‌ബുക്കിൽ പ്രതികരിച്ചു.

ചെറിയാൻ ഫിലിപ്പിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ് രംഗത്തെത്തി.

ചെറിയാൻ ഫിലിപ്പിന് ഇപ്പോൾ തോന്നുന്ന അവസ്ഥയെ വിവരദോഷം, നന്ദിയില്ലായ്മ, മറവി രോഗം എന്നിങ്ങനെയാണ് വിശേഷിപ്പിക്കാൻ സാധിക്കുന്നതെന്ന് പിഎം മനോജ് പറഞ്ഞു. എത്ര വലിയ വിപത്താണ് ഒഴിഞ്ഞു പോയത് എന്നതിലാണ് ആശ്വാസം കൊള്ളേണ്ടതെന്ന് ചെറിയാൻ ഫിലിപ്പിന്റെ പേര് പറയാതെ മനോജ് പറഞ്ഞു.

പി.എം.മനോജിന്റെ പോസ്റ്റ്:

140 ൽ ഒന്നിൽ പോലും അടുപ്പിക്കാതെ പുറമ്പോക്കിൽ തള്ളിയപ്പോൾ കൈ പിടിച്ചു; ചേർത്തു നിർത്തി. 20 വർഷം സൗകര്യപ്രദമായ ഇരിപ്പിടവും ഭക്ഷണവും നൽകി. അതൊക്കെ ചെയ്തത് 'രക്ത രക്ഷസായിരുന്നു ' എന്ന് ഇപ്പോൾ തോന്നുന്ന അവസ്ഥയെ മൂന്നു തരത്തിൽ വിശേഷിപ്പിക്കാം. 1. വിവരദോഷം. 2. നന്ദിയില്ലായ്മ. 3. മറവി രോഗം. മൂന്നിനും ഫലപ്രദമായ ചികിത്സ ഇല്ല എന്നതാണ് വലിയ ദുരന്തം! എത്ര വലിയ വിപത്താണ് ഒഴിഞ്ഞു പോയത് എന്നതിലാണ് ആശ്വാസം കൊള്ളേണ്ടത്.

ഇതിന് മറുപടിയായി ചെറിയാൻ ഫിലിപ്പ് ഇട്ട പോസ്റ്റ് ഇങ്ങനെ:

സർക്കാർ ഉദ്യോഗസ്ഥനായ പ്രസ് സെക്രട്ടറിയെ മുഖ്യമന്ത്രി നിയന്ത്രിക്കണം. അദ്ദേഹത്തിന്റെ രാഷ്ട്രീയ- മാധ്യമ വിമർശനങ്ങൾ ചട്ടവിരുദ്ധമാണ്

ചെറിയാൻ ഫിലിപ്പിന്റെ ആദ്യത്തെ പോസ്റ്റ്:

സി പി എം ന്റെ പ്രണയ തട്ടിപ്പിൽ കെ.വി തോമസ് ദയവായി കുടുങ്ങരുതെന്ന് ചെറിയാൻ ഫിലിപ്പ്

പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി പി എം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സി പി എം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്‌ക്കാരത്തിൽ ജനിച്ചു വളർന്ന കെ.വി തോമസിന് സി പി എം ന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP