Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കുടിവെള്ളമല്ല, നൽകുന്നത് ചെളിവെള്ളം'; കലക്കവെള്ളത്തിൽ കുളിച്ച് കൗൺസിലർമാർ; തൃശൂർ കോർപറേഷനിൽ പ്രതിപക്ഷ പ്രതിഷേധം; മേയറുടെ വാഹനം തടഞ്ഞു; നാടകീയരംഗങ്ങൾ; അമൃത് പദ്ധതി അട്ടിമറിച്ച് വിഷപദ്ധതിയാക്കിയെന്ന് ബിജെപി

'കുടിവെള്ളമല്ല, നൽകുന്നത് ചെളിവെള്ളം'; കലക്കവെള്ളത്തിൽ കുളിച്ച് കൗൺസിലർമാർ; തൃശൂർ കോർപറേഷനിൽ പ്രതിപക്ഷ പ്രതിഷേധം; മേയറുടെ വാഹനം തടഞ്ഞു; നാടകീയരംഗങ്ങൾ; അമൃത് പദ്ധതി അട്ടിമറിച്ച് വിഷപദ്ധതിയാക്കിയെന്ന് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ


തൃശൂർ: തൃശൂർ കോർപറേഷൻ പരിധിയിൽ വിതരണം ചെയ്യുന്നത് മലിനജലമാണെന്ന് ആരോപിച്ച് തൃശൂർ മേയറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചു. കോർപറേഷൻ ഓഫിസിൽ നടത്തിയ പ്രതിപക്ഷ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. മേയറുടെ കോലത്തിൽ വെള്ളമൊഴിക്കുന്ന സമര പരിപാടിയുമായിട്ടാണ് കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ യോഗത്തിന് എത്തിയത്. കൗൺസിലിൽ ബഹളം തുടങ്ങിയോടെ കൗൺസിൽ ഹാൾ വിട്ട് ചേംബറിലെത്തിയ മേയറെ പിന്തുടർന്ന് എത്തിയ കോൺഗ്രസ് കൗൺസിലർമാർ അവിടെയും പ്രതിഷേധം തുടർന്നു.

പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കലക്കവെള്ളത്തിൽ കുളിച്ച് ബിജെപി കൗൺസിലർമാർ പ്രതീകാത്മക സമരം നടത്തി. അതിനിടെ മേയറുടെ കാർ തടഞ്ഞത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു.

കൗൺസിലർമാർ മേയറുടെ കോലവുമായാണ് എത്തിയത്. കോലത്തിൽ ചെളിവെള്ളം ഒഴിക്കാനായിരുന്നു പദ്ധതി. ഇതറിഞ്ഞ മേയർ കോർപ്പറേഷൻ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി. കോൺഗ്രസ് കൗൺസിലർമാർ വിടാതെ മേയറെ പിന്തുടർന്നു. തുടർന്ന് മേയറുടെ ചേമ്പറിന് മുന്നിൽ പ്രതിഷേധം തുടങ്ങി. തുടർന്ന് കൗൺസിലർമാർ കാറിന് മുന്നിൽ മേയറെ തടയുകയായിരുന്നു.

സ്ഥലത്തുനിന്നു പോകൊനൊരുങ്ങിയ മേയറുടെ കാറിനു മുൻപിൽ പ്രതിഷേധം തുടരവെ വനിതാ കൗൺസിലർമാരുടെ കാലിൽ വാഹനം കയറിയതായി പരാതി ഉണ്ട്. മേയറുടെ നിർദേശപ്രകാരമാണ് ഡ്രൈവർ കാർ മുന്നോട്ടെടുത്തത് എന്ന് കൗൺസിലർമാർ കുറ്റപ്പെടുത്തി.

പ്രതിപക്ഷ കൗൺസിലർമാർ കാർ ബലമായി തടഞ്ഞിട്ടപ്പോൾ ഇതു വകവയ്ക്കാതെ വാഹനം മുന്നോട്ടൊടുക്കാൻ നിർദേശിച്ച് മേയർ പോകുകയായിരുന്നു. കൗൺസിലർമാരെ വാഹനം കൊണ്ടാണ് തള്ളി നീക്കിയത്. പ്രതിപക്ഷ അംഗങ്ങൾ മേയറുടെ ചേംബറിനു മുൻപിൽ കുത്തിയിപ്പു സമരം തുടരുകയാണ്.

തൃശൂർ കോർപ്പറേഷൻ പരിധിയിൽ കുടിവെള്ള പൈപ്പുകളിലൂടെ കലക്കവെള്ളം ലഭിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. മാസങ്ങളായി കോർപറേഷന്റെ പൈപ്പിലൂടെ ജനങ്ങൾക്കു ലഭിക്കുന്നത് ചെളിവെള്ളമാണെന്ന ആക്ഷേപം നിലനിൽക്കെ കഴിഞ്ഞ കൗൺസിലിലും ചെളി വെള്ളം കുപ്പിയിലാക്കി പ്രതിപക്ഷം എത്തിയിരുന്നു.

സമാനമായ രീതിയിൽ കോർപ്പറേഷനിൽ കൗൺസിൽ യോഗം നടക്കുന്നതിനിടെയാണ് പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നത്. മേയറുടെ ഓഫീസിനു താഴേ കലക്കവെള്ളത്തിൽ കുളിച്ചാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധ സമരം നടത്തിയത്. കേന്ദ്രസർക്കാർ നൽകിയ അമൃത് കുടിവെള്ളപദ്ധതി അട്ടിമറിച്ച് വിഷപദ്ധതിയാക്കിയെന്ന് ബിജെപി ആരോപിച്ചു.

തൃശ്ശൂർ കോർപ്പറേഷനിൽ കേന്ദ്ര ഗവൺമെന്റ് അമൃത് പദ്ധതി പ്രകാരം നൽകിയ 297 കോടിയിൽ 134 കോടി രൂപയോളം ശുദ്ധജല വിതരണത്തിനു മാത്രമാണ് ചെലവാക്കിയത്. എന്നിട്ടും അതും നഗരപരിധിയിലെ ജനങ്ങൾക്ക് ലഭിക്കുന്നത് ചെളിയും തുരുമ്പും നിറഞ്ഞ അഴുക്കുവെള്ളം ആണെന്ന് സമര പരിപാടി ഉദ്ഘാടനം ചെയ്ത വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ ആരോപിച്ചു.

അയ്യന്തോൾ കൂർക്കഞ്ചേരി കിഴക്കുംപാട്ടുകര മുതൽ വിവിധ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച കുടിവെള്ളവുമായാണ് പ്രവർത്തകർ എത്തിയത്. ഇതു തലവഴി ഒഴിച്ച് കൗൺസിലർ എൻ.പ്രസാദും, പാർലമെന്ററി പാർട്ടി നേതാവ് വിനോദ് പൊള്ളാഞ്ചേരിയും സമരപരിപാടി പൂർത്തിയാക്കി. കോർപ്പറേഷൻ ഭരണാധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയ സമരവുമായി മുന്നോട്ടുപോകുമെന്ന് വിനോദ് പൊള്ളാഞ്ചേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP