Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശമ്പളം വെട്ടിക്കുറച്ച് ഇൻഡിഗോ; സമരത്തിനൊരുങ്ങിയ പൈലറ്റുമാർക്ക് സസ്‌പെൻഷൻ

ശമ്പളം വെട്ടിക്കുറച്ച് ഇൻഡിഗോ; സമരത്തിനൊരുങ്ങിയ പൈലറ്റുമാർക്ക് സസ്‌പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശമ്പളം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് പണിമുടക്കിന് പദ്ധതിയിട്ട പൈലറ്റുമാരെ സസ്‌പെൻഡ് ചെയ്ത് ഇൻഡിഗോ. ഇന്നലെയാണ് 12 പൈലറ്റുമാരെ സസ്‌പെൻഡ് ചെയ്തത്.കോവിഡ് വ്യാപനത്തിനിടെ പൈലറ്റുമാരുടെ ശമ്പളം 30 ശതമാനം വരെയാണ് ഇൻഡിഗോ വെട്ടിക്കുറച്ചത്. കോവിഡ് പകർച്ചവ്യാധിയുടെ കാലത്ത് രാജ്യത്തുടനീളം വിമാനങ്ങൾ റദ്ദാക്കിയപ്പോഴായിരുന്നു ഇത്. പൈലറ്റുമാരുടെ ശമ്പളം 8 ശതമാനം വർധിപ്പിക്കുമെന്ന് ഏപ്രിൽ 1ന് ഇൻഡിഗോ വ്യക്തമാക്കിയിരുന്നു. മറ്റു തടസങ്ങളൊന്നുമില്ലെങ്കിൽ നവംബർ മുതൽ 6.5 ശതമാനം വർധന കൂടി നടപ്പാക്കുമെന്നും ഇൻഡിഗോ പൈലറ്റുമാരെ അറിയിച്ചു.

ഒരു വിഭാഗം പൈലറ്റുമാർ തൃപ്തരാകാതെ പണിമുടക്കാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴത്തെ വർധനവിലൂടെ കൊവിഡിന് മുൻപുള്ള കാലത്തെ ശമ്പളത്തിലേക്ക് എത്തില്ലെന്ന് പൈലറ്റുമാർ പറയുന്നു. തുടർന്നാണ് സസ്‌പെൻഷൻ. ഇക്കാര്യം ഇൻഡിഗോ സ്ഥിരീകരിച്ചു. തൊഴിൽ വ്യവസ്ഥകൾക്ക് വിരുദ്ധമായ, കമ്പനിയുടെ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഇൻഡിഗോ ചില പൈലറ്റുമാരെ ഡ്യൂട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു എന്നാണ് ഇൻഡിഗോ വക്താവ് പറഞ്ഞത്.

കോവിഡ് നിയന്ത്രണങ്ങൾ നീക്കി വിമാന സർവീസുകൾ പഴയ സ്ഥിതിയിൽ എത്തിയതോടെ, ആഭ്യന്തര വിമാനക്കമ്പനികൾ പൈലറ്റുമാരുടെ ശമ്പളം ഉയർത്താൻ തുടങ്ങിയിട്ടുണ്ട്. പൈലറ്റുമാരെ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് മറ്റു കമ്പനികൾ റാഞ്ചാതിരിക്കാൻ കൂടിയാണിത്. സ്പൈസ് ജെറ്റ് പൈലറ്റുമാരുടെ ശമ്പളം ഫസ്റ്റ് ഓഫീസർമാർക്ക് 10-15 ശതമാനവും പരിശീലകർക്ക് 20 ശതമാനവും വർധിപ്പിക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP