Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്‌സ് ദേവാലയത്തിൽ ഹാശാ ആഴ്ച ശുശ്രൂഷകളും കാൽകഴുകൽ ശുശ്രൂഷയും

ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്‌സ് ദേവാലയത്തിൽ ഹാശാ ആഴ്ച ശുശ്രൂഷകളും കാൽകഴുകൽ ശുശ്രൂഷയും

സ്വന്തം ലേഖകൻ

ഹൂസ്റ്റൺ : ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്‌സ് ദേവാലയത്തിൽ ഹാശാ ആഴ്ച ശുശ്രൂഷകളും, കാൽകഴുകൽ ശുശ്രൂഷയും, ധ്യാന പ്രസംഗവും ഏപ്രിൽ 7 (വ്യാഴം)മുതൽ നടത്തപ്പെടുന്നു. മലങ്കര ഓർത്തോഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലീത്തയും, കുന്നംകുളം ഭദ്രാസനത്തിന്റെ സഹായമെത്രാപ്പൊലീത്തയും, മലങ്കര ഓർത്തോഡോക്‌സ് യുവജനപ്രസ്ഥാനത്തിന്റെ പ്രസിഡണ്ടുമായ അഭിവന്ദ്യ ഡോ.പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപൊലീത്ത ഈ വർഷത്തെ ഹാശാആഴ്ച ശുശ്രൂഷകൾക്ക് പ്രധാന കാർമ്മികത്വം വഹിക്കും.

ഏപ്രിൽ 3 (ഞായർ) രാവിലെ 8.00 മണി മുതൽ പ്രഭാത പ്രാർത്ഥനയും, വിശുദ്ധ വിശുദ്ധ കുർബാനയും കാതോലിക്കദിന പ്രാർത്ഥനകളും, പതാക ഉയർത്തലും, കാതോലിക്കാ ദിനപ്രതിജ്ഞയും ആഘോഷങ്ങളും നടന്നു .ഏപ്രിൽ 7 (വ്യാഴം) വൈകിട്ട് ഏഴിന് സന്ധ്യനമസ്‌കാര പ്രാർത്ഥനയോടൊപ്പം നാൽപതാം വെള്ളിയാഴ്ചയുടെ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.

ഏപ്രിൽ 8 (വെള്ളി ) വൈകിട്ട് ഏഴിന് സന്ധ്യനമസ്‌കാര പ്രാർത്ഥനയോടൊപ്പം ലാസറസ് ശനിയാഴ്ചയുടെ വിശുദ്ധ കുർബാനയും നടക്കും.ഏപ്രിൽ 9 (ശനി ) രാവിലെ 10 മണി മുതൽ നടക്കുന്ന സെന്റ് മേരീസ് ഓർത്തോഡോക്‌സ് ഇടവകയുടെ നോമ്പ്കാല ധ്യാനവും, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മർത്തമറിയം സമാജം ഹൂസ്റ്റൺ റീജിയൻ റിട്രീറ്റും, അഭിവന്ദ്യ ഡോ.പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപൊലീത്ത നേതൃത്വം നൽകും. ഉച്ചക്ക് 2 മണിമുതൽ വിശുദ്ധ കുമ്പസാരവും 6 മണിക്ക് സന്ധ്യനമസ്‌കാര പ്രാർത്ഥനയും നടക്കും.

ഏപ്രിൽ 10 (ഞായർ) രാവിലെ 8 മാണി മുതൽ അഭിവന്ദ്യ ഡോ.പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപൊലീത്ത നേതൃത്വത്തിൽ പ്രഭാത പ്രാർത്ഥനയും ഹോശാന്ന ശുശ്രൂഷയും, വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വൈകുട്ട് എഴിന് സന്ധ്യാ പ്രാർത്ഥനയും, പ്രഭാഷണവും ക്രമീകരിച്ചിട്ടുണ്ട്.

ഏപ്രിൽ 13 (ബുധൻ) വൈകിട്ട് 6.30-ന് സന്ധ്യനമസ്‌കാരവും, വിശുദ്ധ കുർബാനയും, പെസഹായുടെ ശുശ്രൂഷയും നടക്കും.ഏപ്രിൽ 14 (വ്യാഴം) വൈകിട്ട് 5.00-ന് പെസഹായുടെ കാൽകഴുകൽ ശുശ്രൂഷക്ക് അഭിവന്ദ്യ ഡോ.പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപൊലീത്തയും ഹൂസ്റ്റൺ ഏരിയയിലെ ഇടവകകളിലെ വൈദീകരും നേതൃത്വം നൽകും. തുടർന്ന് ഏഴ് മണിക്ക് സന്ധ്യനമസ്‌കാരവും നടക്കും.
ഏപ്രിൽ 15 (വെള്ളി) രാവിലെ 8.30 മുതൽ ദുഃഖവെള്ളിയുടെ പ്രാർത്ഥകൾക്കും, ശുശ്രൂഷകൾക്കും അഭിവന്ദ്യ ഡോ.പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപൊലീത്ത നേതൃത്വം നൽകും.
ഏപ്രിൽ 16 (ശനി ) രാവിലെ 9.00-ന് പ്രഭാതനമസ്‌കാര പ്രാർത്ഥനയും, വിശുദ്ധ കുർബാനയും വൈകിട്ട് 6 മണിക്ക് ക്യംതാ സന്ധ്യാനമസ്‌കാരവും നടക്കും.
ഏപ്രിൽ 17 (ഞായർ) രാവിലെ ആറ് മണിമുതൽ പ്രഭാതനമസ്‌കാര പ്രാർത്ഥനയും, വിശുദ്ധ കുർബാനയും ഉയിർപ്പിന്റെ (ക്യംതാ) ശുശ്രൂഷകളും ക്രമീകരിച്ചിട്ടുള്ളതായും, ഈ വർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകളിലും കാൽകഴുകൽ ശുശ്രൂഷയിലും ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിധ്യവും ഉണ്ടാകണെമെന്ന് ഇടവക വികാരി ഫാ.ജോൺസൺ പുഞ്ചക്കോണം അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
ഫാ.ജോൺസൺ പുഞ്ചക്കോണം: 770-310-9050
എറിക് മാത്യു ട്രസ്റ്റീ) 443-314-9107
ഷാജി പുളിമൂട്ടിൽ (സെക്രട്ടറി) 832-775-5366

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP