Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിമലാ രാമൻ വിവാഹിതയാകുന്നു; വരൻ നടൻ വിനയ് റോയ്; വിവാഹം ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ

വിമലാ രാമൻ വിവാഹിതയാകുന്നു; വരൻ നടൻ വിനയ് റോയ്; വിവാഹം ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

മലയാളികളുടെയും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ വിമലാ രാമൻ വിവാഹിതയാകുന്നു. നടൻ വിനയ് റോയ്‌യാണ് വരൻ. ഇരുവരും വൈകാതെ വിവാഹിതരാകുമെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം .

അഞ്ചാമത്തെ വയസ്സിൽ തന്നെ ഭരതനാട്യം പരിശീലിച്ച് തുടങ്ങിയിരുന്നു വിമലാ രാമൻ. 2004ലെ മിസ് ഓസ്‌ട്രേലിയയായി വിമലാ രാമൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓസ്‌ട്രേലിയൻ നീന്തൽ ചാമ്പ്യനായും വിമലാ രാമൻ ശ്രദ്ധേയയായി. വോളിബോൾ ബാസ്‌കറ്റ് ബോൾ എന്നീ ഇനങ്ങളിലും കഴിവ് തെളിയിച്ചിരുന്നു വിമലാ രാമൻ.

സുരേഷ് ഗോപി ചിത്രം ടൈമിലൂടെയാണ് വിമലാ രാമൻ മലയാളത്തിൽ ആദ്യമായി നായികയാകുന്നത്. 'പൊയ്' എന്ന തമിഴ് സിനിമയിലൂടെയാണ് വിമലാ രാമൻ വെള്ളിത്തിരയിൽ എത്തിയത്. പ്രിയദർശൻ സംവിധാനം ചെയ്ത' ഒപ്പ'ത്തിലാണ് വിമലാ രാമൻ ഏറ്റവും ഒടുവിലായി മലയാളത്തിൽ അഭിനയിച്ചത്.ഓസ്‌ട്രേലിയയിൽ സിഡ്‌നിയിലാണ് വിമലാ രാമൻ ജനിച്ചതും വളർന്നതും.

വിനയ് തമിഴ് സിനിമകളിൽ സജീവമായ താരമാണ്. 'ഉന്നാലെ ഉന്നാലെ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് തുടക്കം. 'ജയം കൊണ്ടേൻ', 'എൻട്രെൻണ്ടും പുന്നഗൈ' തുടങ്ങിയ ചിത്രങ്ങളിൽ നായകനായി. 'തുപ്പരിവാലൻ', 'ഡോക്ടർ' എന്നീ ചിത്രങ്ങളിലെ വില്ലനായും ശ്രദ്ധിക്കപ്പെട്ടു. സൂര്യ നായകനായ ചിത്രം 'എതിർക്കും തുനിന്തവനാ'ണ് വിനയ് അഭിനയിച്ച് ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP