Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ആണവായുധങ്ങൾ ഉപയോഗിച്ച് ദക്ഷിണ കൊറിയയെ ഇല്ലാതാക്കും'; കട്ടക്കലിപ്പിൽ കിം ജോങ് ഉന്നിന്റെ സഹോദരി; ജോങ്ങിന്റെ പ്രതികരണം ദക്ഷിണ കൊറിയയുടെ പ്രതിരോധ മേധാവി സുഹ് വുക്ക് നടത്തിയ പ്രസ്താവനയ്ക്കാണ് മറുപടിയായി

'ആണവായുധങ്ങൾ ഉപയോഗിച്ച് ദക്ഷിണ കൊറിയയെ ഇല്ലാതാക്കും'; കട്ടക്കലിപ്പിൽ കിം ജോങ് ഉന്നിന്റെ സഹോദരി; ജോങ്ങിന്റെ പ്രതികരണം  ദക്ഷിണ കൊറിയയുടെ പ്രതിരോധ മേധാവി സുഹ് വുക്ക് നടത്തിയ പ്രസ്താവനയ്ക്കാണ് മറുപടിയായി

മറുനാടൻ മലയാളി ബ്യൂറോ

സോൾ: പ്രകോപനമുണ്ടാക്കിയാൽ ദക്ഷിണ കൊറിയൻ സൈന്യത്തെ ആണവായുധങ്ങൾ ഉപയോഗിച്ച് ഇല്ലാതാക്കുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയയുടെ പ്രതിരോധ മേധാവി സുഹ് വുകിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് കിം യോ ജോങ്ങിന്റെ മുന്നറിയിപ്പ്.മൂന്നു ദിവസത്തിനുള്ളിൽ ഇതു രണ്ടാം തവണയാണ് ജോങ് രോഷാകുലയായി പ്രതികരിക്കുന്നത്.ഉത്തരകൊറിയൻ സൈന്യത്തിനെതിരെ ആക്രമണം നടത്താൻ തങ്ങൾ പ്രാപ്തരാണെന്നായിരുന്നു സു വുക്കിന്റെ പ്രസ്താവന. കഴിഞ്ഞ മാസം ഉത്തര കൊറിയ നടത്തിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

ഇങ്ങോട്ടു കയറി ചൊറിഞ്ഞാൽ സർവനാശമാകും നേരിടേണ്ടിവരിക! ദക്ഷിണ കൊറിയയ്ക്ക് ഉത്തര കൊറിയ നൽകിയ മുന്നറിയിപ്പിന്റെ സാരാംശം ഇത്രമാത്രം.ഉത്തരകൊറിയയുടെ മിസൈൽ വിക്ഷേപണത്തിന്റെ വ്യക്തമായ സൂചനകൾ കാണുമ്പോൾ ഉത്തരകൊറിയയിലെ ഏത് ലക്ഷ്യത്തെയും കൃത്യമായും വേഗത്തിലും തകർക്കാനുള്ള കഴിവുള്ള മിസൈലുകൾ ദക്ഷിണ കൊറിയയുടെ സൈന്യത്തിനുണ്ടെന്ന് സുഹ് വൂക് പറഞ്ഞിരുന്നു.

സുഹിന്റെ പ്രസ്താവന 'വളരെ വലിയ തെറ്റ്' ആണെന്നു കിങ് യോ ജോങ് പറഞ്ഞതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ടു ചെയ്തു. 'ഒരു ആണവ ശക്തിക്കെതിരെയുള്ള ഈ പ്രസ്താവന വളരെ വലിയ തെറ്റാണ്. ദക്ഷിണ കൊറിയ ഞങ്ങളുമായി സൈനിക ഏറ്റുമുട്ടലിന് തീരുമാനിച്ചാൽ, ആണവസേനയ്ക്കു തീർച്ചയായും അതിന്റെ കടമ നിർവഹിക്കേണ്ടിവരും.' സർക്കാരിന്റെ പ്രധാന നയ ഉപദേഷ്ടാവ് കൂടിയായ ജോങ് പറഞ്ഞു.

ആണവായുധങ്ങൾ പ്രതിരോധമായാണ് ഉപയോഗിക്കുന്നത്. എന്നാൽ ഒരു സായുധ സംഘർഷം പൊട്ടിപ്പുറപ്പെട്ടാൽ അത്തരം ആയുധങ്ങൾ ആക്രമണത്തിൽ ശത്രുവിനെ ഇല്ലാതാക്കാൻ ഉപയോഗിക്കേണ്ടി വരുമെന്ന് കിം യോ ജോങ് പറഞ്ഞു. ഉത്തര കൊറിയ ആക്രമിച്ചാൽ ദക്ഷിണ കൊറിയയുടെ അവസ്ഥ ദയനീയമായിരിക്കും. ദക്ഷിണ കൊറിയൻ സൈന്യം ഉത്തര കൊറിയയ്ക്കു ഒത്ത എതിരാളികൾ അല്ലെന്നും ജോങ് പറഞ്ഞു. വലിയ ദുരന്തം നേരിടേണ്ടെങ്കിൽ സംയമനം പാലിക്കണമെന്ന് ഞായറാഴ്ചയും ജോങ് ദക്ഷിണ കൊറിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

യുഎസിന്റെ മുഴുവൻ മേഖലകളെയും ലക്ഷ്യമിടാൻ പര്യാപ്തമെന്ന് കരുതുന്ന ഹ്വാസോങ് 17 എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് (ഐസിബിഎം) കഴിഞ്ഞ മാസം അവസാനം ഉത്തര കൊറിയ പരീക്ഷിച്ചത്. 25 മീറ്റർ നീളവും ഒരു ലക്ഷം കിലോഗ്രാം ഭാരവുമുള്ള ഹ്വാസോങ് 17 ഉത്തരകൊറിയയുടെ ഏറ്റവും വലിയ മിസൈലാണ്. പരീക്ഷണത്തിൽ 67 മിനിറ്റ് യാത്രയിൽ 6248 കിലോമീറ്റർ ഉയരവും 1090 കിലോമീറ്റർ ദൂരവും ഇതു താണ്ടി.

യുദ്ധസാഹചര്യത്തിൽ 15000 കിലോമീറ്റർ ദൂരം വരെ പോകാം. മൂന്നാമത്തെ ഐസിബിഎം പരീക്ഷണമാണ് ഉത്തരകൊറിയയുടേത്. 2017ൽ പരീക്ഷിച്ച ഹ്വാസോങ് 14 (റേഞ്ച് 10,000 കിലോമീറ്റർ), ഹ്വാസോങ് 15 (850013500 കിലോമീറ്റർ) എന്നിവയാണ് ഈ ഗണത്തിൽപെട്ട മറ്റുള്ളവ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP