Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇമ്രാൻ ഖാന്റെയും പാക്കിസ്ഥാൻ രാഷ്ട്രീയത്തിന്റെയും ഭാവി സുപ്രീംകോടതിയുടെ മുന്നിൽ; ഭരണ പ്രതിസന്ധി പരിഹരിക്കാൻ മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിനെ കാവൽ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്തു ഇമ്രാൻ; പനാമ കേസിൽ നവാസ് ഷെരീഫിനെ അയോഗ്യനാക്കിയ അഹമ്മദിന് തടയിടാൻ പ്രതിപക്ഷവും

ഇമ്രാൻ ഖാന്റെയും പാക്കിസ്ഥാൻ രാഷ്ട്രീയത്തിന്റെയും ഭാവി സുപ്രീംകോടതിയുടെ മുന്നിൽ; ഭരണ പ്രതിസന്ധി പരിഹരിക്കാൻ മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിനെ കാവൽ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്തു ഇമ്രാൻ; പനാമ കേസിൽ നവാസ് ഷെരീഫിനെ അയോഗ്യനാക്കിയ അഹമ്മദിന് തടയിടാൻ പ്രതിപക്ഷവും

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി മുറുകുകയാണ്. ഇമ്രാൻഖാന്റെയും പാക്ക് രാഷ്ട്രീയത്തിന്റെയും ഭാവി ഇനി സുപ്രീംകോടതിയുടെ കൈകളിലാണ്. ഭരണം കൈവിടുമെന്ന ഘട്ടത്തിൽ അപ്രതീക്ഷിത നീക്കത്തിലൂടെ കളം നിറഞ്ഞ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഭരണഘടനയെയും പ്രതിസന്ധിയിലാക്കിയിരിക്കയാണ്. കാവൽ പ്രധാനമന്ത്രി അധികാരമേൽക്കുംവരെ ഇമ്രാൻ ഖാൻ പദവിയിൽ തുടരുമെന്ന് പ്രസിഡന്റ് ആരിഫ് ആൽവി തിങ്കളാഴ്ച വാർത്തക്കുറിപ്പ് ഇറക്കിയത് ഇമ്രാന് ഇടക്കാല ആശ്വാസമായി.

അതിനിടെ പാക്കിസ്ഥാനിൽ മുൻ ചീഫ് ജസ്റ്റിസിനെ കാവൽ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്ത് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തുവന്നു. മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിനേയാണ് കാവൽ പ്രധാനമന്ത്രിയായി നിർദേശിച്ചത്. കാവൽ പ്രധാനമന്ത്രിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ആരിഫ് ആൽവി, ഇമ്രാൻ ഖാനും പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷരീഫിനും കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാവൽ പ്രധാനമന്ത്രിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്. കാവൽ പ്രധാനമന്ത്രിയുടെ നിയമനത്തിൽ യോജിപ്പില്ലെങ്കിൽ സ്പീക്കർ രൂപീകരിക്കുന്ന കമ്മിറ്റിയിലേക്ക് രണ്ടു നോമിനികളെ വീതം അയക്കണമെന്നും പ്രസിഡന്റ് അയച്ച കത്തിൽ പറഞ്ഞിരുന്നു.

പാർട്ടിയുടെ കോർകമ്മിറ്റിയുടെ അനുമതി ലഭിച്ചതിന് ശേഷമാണ് ഇമ്രാൻ ഖാൻ കാവൽ പ്രധാനമന്ത്രിയെ നിർദേശിച്ചതെന്ന് തെഹ്രീകെ ഇൻസാഫ് നേതാവും വാർത്താവിതരണ മന്ത്രിയുമായ ഫവാദ് ചൗധരി പറഞ്ഞു. അതേസമയം നിയമ വിരുദ്ധമായാണ് കാവൽ പ്രധാനമന്ത്രിയെ നിയമിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തുവന്നു. പ്രസിഡന്റും പ്രധാനമന്ത്രിയും നിയമം ലംഘിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ വിരമിച്ച ഗുൽസാർ അഹമ്മദ് പനാമ കേസിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയ അഞ്ചംഗ ബെഞ്ചിൽ അംഗമായിരുന്നു. അതേസമയം, അവശ്വാസ പ്രമേയം നിലനിൽക്കില്ലെന്ന് പറഞ്ഞ് തള്ളിയതിനെതിരേയും, പാർലമെന്റ് പിരിച്ചുവിട്ടതിനെതിരേയുമുള്ള ഹർജിയിൽ സുപ്രീംകോടതി ഇന്നും വാദം കേൾക്കും. പ്രസിഡന്റ് ആരിഫ് ആൽവി, സുപ്രീം കോടതി ബാർ അസോസിയേഷൻ, രാഷ്ട്രീയ പാർട്ടികൾ എന്നിവരെയെല്ലാം കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.

ഞായറാഴ്ച പ്രധാനമന്ത്രിക്കെതിരെ പാർലമെന്റിൽ പ്രതിപക്ഷ കൂട്ടായ്മ കൊണ്ടുവന്ന അവിശ്വാസ പ്രമേയം, വിദേശകരങ്ങളാൽ പ്രേരിതമായ നീക്കമെന്ന് പറഞ്ഞ് ഡെപ്യൂട്ടി സ്പീക്കർ തള്ളിയിരുന്നു. ഇതിനു പിന്നാലെ, പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇംറാൻ പ്രസിഡന്റിനോട് ശിപാർശ ചെയ്യുകയുമുണ്ടായി. അവിശ്വാസം തള്ളിയ നടപടിക്കെതിരെ അന്നുതന്നെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.

ദേശീയ അസംബ്ലിയും കേന്ദ്രമന്ത്രിസഭയും ഭരണഘടനപ്രകാരം പിരിച്ചുവിട്ടതായി പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നൽകിയ കത്തിൽ പ്രസിഡന്റ് പറയുന്നു. ദേശീയ അസംബ്ലി പിരിച്ചുവിട്ട് മൂന്നു ദിവസത്തിനുള്ളിൽ കാവൽ പ്രധാനമന്ത്രി നിയമനം അംഗീകരിച്ചില്ലെങ്കിൽ, പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും രണ്ടുപേരുകൾ വീതം സ്പീക്കർ നിയോഗിച്ച സമിതിക്കു മുമ്പാകെ നൽകാമെന്നും പറയുന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവു ചേർന്നാണ് സമിതിയംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. കാവൽ പ്രധാനമന്ത്രിയെ നിയമിക്കാൻ പ്രസിഡന്റിനാണ് ചുമതല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP