Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

2016 മുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്തത് 134 കേസുകൾ; ഏറ്റവും കൂടുതൽ കൈക്കൂലി കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് പൊലീസിലും റവന്യൂ വകുപ്പിലും; കൂടുതൽ കേസുകൾ പാലക്കാട്ടും കോട്ടയത്തും

2016 മുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്തത് 134 കേസുകൾ; ഏറ്റവും കൂടുതൽ കൈക്കൂലി കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് പൊലീസിലും റവന്യൂ വകുപ്പിലും; കൂടുതൽ കേസുകൾ പാലക്കാട്ടും കോട്ടയത്തും

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന സർക്കാറാണ് ഇതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നത്. ഇടയ്ക്കിടെ ഇക്കാര്യം അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും അഴമതിക്കാരുടെ എണ്ണം കാര്യമായി കുറയുന്നില്ല. വിജിലൻസിന് മേൽ മൂക്കുകയ്‌ർ ഇട്ടിട്ടു കൂടി നിരവധി കൈക്കൂലി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ടു ചെയ്യപ്പെടുന്നത്.

2016 മുതൽ സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്തത് 134 കേസുകളാണെന്നാണ് പുറത്തുവരുന്ന വിവരം. നെന്മാറ എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിലാണ് ഇത് സംബന്ധിച്ച ഉത്തരം ലഭിച്ചത്. റവന്യു വകുപ്പിലും പൊലീസിലും ആണ് ഏറ്റവും കൂടുതൽ കൈക്കൂലി കേസുകൾ പിടികൂടിയത്. 31 കേസുകളാണ് റവന്യു ഉദ്യോഗസ്ഥരുടെ പേരിൽ വിജിലൻസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ജില്ലകളുടെ കണക്കുകൾ പരിശോധിച്ചാൽ കോട്ടയത്തും പാലക്കാടുമാണ് ഏറ്റവും കൂടുതൽ കൈക്കൂലി കേസുകൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. രണ്ടിടത്തും 15 കൈക്കൂലി കേസുകൾ കണ്ടെത്തിയിട്ടുണ്ട്.

ജില്ല , കേസുകളുടെ എണ്ണം ചുവടെ:

തിരുവനന്തപുരം - 11 ,
കൊല്ലം -4 ,
പത്തനംതിട്ട- 6 ,
ആലപ്പുഴ - 12,
കോട്ടയം - 15,
ഇടുക്കി - 11 ,
എറണാകുളം - 12,
തൃശൂർ - 6,
പാലക്കാട് -15,
മലപ്പുറം -13 ,
കോഴിക്കോട്-6,
വയനാട്-6,
കണ്ണൂർ - 11,
കാസർഗോഡ് - 6.

വകുപ്പ് / കേസുകളുടെ എണ്ണം ചുവടെ:

1. പൊലീസ് - 18 2. പഞ്ചായത്ത് - 8 3.രജിസ്‌ട്രേഷൻ - 4 , 4.കെ.എസ്.ഇ.ബി -2 , 5. നഗര കാര്യവകുപ്പ് -15 , 6. എക്‌സൈസ് - 5 , 7. തദ്ദേശം - 7 , 8 . തുറമുഖം -1 , 9. വാട്ടർ അഥോറിറ്റി -3 , 10 പി.ആർ.ഡി-1 , 11. തൊഴിൽ - 2 , 12. ആരോഗ്യം - 7, 13. വനം വകുപ്പ് - 4 , 14.സർവ്വകലാശാല - 2 , 15. മൃഗസംരക്ഷണ വകുപ്പ് - 1, 16. സർവ്വേ -3 , 17. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രിസ് - 1 , 18. ലീഗൽ മെട്രാള ജി - 1 , 19 പട്ടികജാതി - 2, 20.കോർപ്പറേഷൻ-3 , 21. നികുതി - 6 , 22. കൃഷി - 4 23. ഫയർഫോഴ്‌സ് - 1 ., 24. മോട്ടോർ വാഹന വകുപ്പ് - 1 , 25. ഗ്രൗണ്ട് വാട്ടർ - 1.

അതേസമയം അഴിമതി സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് തെളിവുകൾ സഹിതം നൽകാനായി ജനജാഗ്രത എന്ന പേരിൽ വെബ്‌സൈറ്റും സർക്കാർ ആരംഭിച്ചിരുന്നു. അഴിമതി തുടച്ചുനീക്കുക എന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. അതിൽ ഒരു ചുവടുവെയ്‌പ്പുകൂടി നടത്തുകയാണിപ്പോൾ. ജനങ്ങളുെേട പങ്കാളിത്തത്തോടുകൂടി അഴിമതിമുക്ത കേരളം എന്നതാണ് ലക്ഷ്യംവക്കുന്നത്.

പൊതുജനങ്ങൾക്ക് വെബ്‌സൈറ്റ് മുഖാന്തിരം അഴിമതി സംബന്ധിച്ച വിവരങ്ങൾ നൽകാവുന്നതാണ്. വെബ്‌സൈറ്റിൽ എല്ലാ വകുപ്പുകളുടെയും പേരുകളും ഓരോ വകുപ്പിലേയും ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഉണ്ടാകും. ഏതു വകുപ്പിൽ ഏതു ലെവലിൽ അഴിമതി നടന്നാലും ജനങ്ങൾക്കത് അറിയിക്കാൻ സാധിക്കും. അത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഴിമതിക്കെതിരെ ആദ്യഘട്ടത്തിൽ മുൻകരുതൽ നടപടികളും പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികളും വേഗത്തിൽ സ്വീകരിക്കാൻ കഴിയും.

സർക്കാർ ഉദോഗസ്ഥർ പലപ്പോഴും ഭയക്കുന്നത് തങ്ങൾക്കെതിരെ മനഃപൂർവ്വം ചിലരെങ്കിലും വ്യാജ അഴിമതി പരാതികൾ നൽകുന്നുവെന്നതാണ്. ഈ വെബ്‌സൈറ്റ് യാഥാർത്ഥ്യമാകുന്നതോടെ ആ ഭയം ഇല്ലാതാകുകയാണ്. യഥാർത്ഥ പരാതികളും വ്യാജ പരാതികളും തിരിച്ചറിയുന്ന തരത്തിലാണ് വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് സത്യസന്ധമായി ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ ഭയക്കേണ്ടതില്ല. പൂർണമായി ജനങ്ങളുടെ പിന്തുണയോടുകൂടി മാത്രമേ ഈ പദ്ധതി വിജയത്തിലെത്തിക്കാനാകൂ. സ്മാർട്ട് ഫോൺ വഴി ഏതൊരാൾക്കും അഴിമതിമുക്ത കേരളത്തിനായി ഇടപെടനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP