Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെളിച്ചെണ്ണ നിറയ്ക്കാൻ നിറയ്ക്കാൻ പായ്ക്കറ്റില്ല; 'കേര' വെളിച്ചെണ്ണ ഉത്പാദനം നിർത്തി

വെളിച്ചെണ്ണ നിറയ്ക്കാൻ നിറയ്ക്കാൻ പായ്ക്കറ്റില്ല; 'കേര' വെളിച്ചെണ്ണ ഉത്പാദനം നിർത്തി

മറുനാടൻ മലയാളി ബ്യൂറോ

തോപ്പുംപടി: വെളിച്ചെണ്ണ നിറയ്ക്കാൻ പായ്ക്കറ്റ് കിട്ടാത്തതിനെ തുടർന്ന് കേരഫെഡ് 'കേര' വെളിച്ചെണ്ണയുടെ ഉത്പാദനം നിർത്തി. കഴിഞ്ഞ 25-ന് ശേഷം 'കേര' വെളിച്ചെണ്ണ പുറത്തിറങ്ങിയിട്ടില്ല. എണ്ണ നിറയ്ക്കുന്നതിന് ഉപയോഗിക്കുന്ന കവർ തയ്യാറാക്കുന്നത് ഇറക്കുമതി ചെയ്യുന്ന ഫിലിം ഉപയോഗിച്ചാണ്. പെട്രോളിയം ഉത്പന്നമാണിത്. യുദ്ധസാഹചര്യത്തെ തുടർന്ന് ഈ ഫിലിമിന്റെ വില കുത്തനെ ഉയർന്നതാണ് പ്രശ്‌നമായത്. കിലോഗ്രാമിന് 163 രൂപയായിരുന്നത് 227 രൂപയായാണ് വർധിച്ചത്.

പഴയവിലയ്ക്ക് പായ്ക്കറ്റ് നൽകാൻ കേരഫെഡിന്റെ കരാറുകാരന് കഴിയുന്നില്ല. സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണസ്ഥാപനത്തിൽ വെളിച്ചെണ്ണ ഉത്പാദനം തടസ്സെപ്പടുന്നത് രണ്ട് പ്ലാന്റുകളിലായി പ്രതിദിനം 70 ടൺ വെളിച്ചെണ്ണയാണ് ഉത്പാദിപ്പിച്ചിരുന്നത്. തെങ്ങുകർഷകരെയും ബാധിക്കും. സ്വകാര്യ കമ്പനികളുടെ വെളിച്ചെണ്ണയ്ക്ക് വില ഉയരാനും ഇതിടയാക്കും.

സംസ്ഥാനത്ത് ഏറ്റവുമധികം വിൽപ്പനയുള്ള ബ്രാൻഡാണ് 'കേര' വെളിച്ചെണ്ണ. സർക്കാർ സബ്‌സിഡി നൽകുന്നതിനാൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. റംസാൻ, ഈസ്റ്റർ, വിഷു തുടങ്ങിയവ ഒരുമിച്ചുവരുന്ന കാലമായതിനാൽ വെളിച്ചെണ്ണയ്ക്ക് വില്പന കൂടുതലാണ്.

പായ്ക്കറ്റുകൾ ലഭ്യമാക്കാൻ പകരം സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം പ്രശ്‌നം പൂർണമായും പരിഹരിക്കുമെന്നും കേരഫെഡ് എം.ഡി. അശോക് പറഞ്ഞു. പ്ലാന്റുകളുടെ പ്രവർത്തനം ഉടനെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP