Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനിതകൾ നേതൃരംഗത്തേക്ക് വരണം: കെ കെ ഷൈലജ

സ്വന്തം ലേഖകൻ

കൊച്ചി: ബാങ്കിങ് മേഖലയിലെ വനിതാ ജീവനക്കാർ കൂടുതൽ കൂടുതലായി സംഘടന പ്രവർത്തനത്തിലേക്കും നേതൃ പദവിയിലേക്കും കടന്ന് വരണമെന്ന് ശൈലജ ടീച്ചർ പറഞ്ഞു. ഏപ്രിൽ 26, 27 തീയ്യതികളിൽ തൃശൂരിൽ വച്ച് നടക്കുന്ന ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പതിനാലാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന ബെഫി സംസ്ഥാന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. തൊഴിലിടങ്ങളിലും കുടുംബങ്ങളിലും സ്ത്രീകൾക്കെതിരായ ആക്രമണം പെരുകുകയാണ്. ഇതിനെതിരെ വനിതകൾ ശക്തമായി പ്രതികരിക്കണം. സത്യാനന്തര കാലത്ത് വ്യാജ പ്രചാരണങ്ങളും വർധിച്ചിരിക്കുകയാണ്.

സമ്മേളനത്തിൽ ബെഫി സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ.എൽ.പ്രേമലത അദ്ധ്യക്ഷത വഹിച്ചു. സബ് കമ്മിറ്റി കൺവീനർ എസ്.സുഗന്ധി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബി.ഇ.എഫ്.ഐ.സംസ്ഥാന പ്രസിഡണ്ട് ടി.നരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്.എസ്.അനിൽ, സി.എൻ.പാർവ്വതി, ആർ.മോഹന, കെ.ആർ.സരളാഭായ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

പഞ്ചമി (ടആക, ഇടുക്കി), രാഗിഷ (കേരള ബാങ്ക്, കോഴിക്കോട്), നീമ പങ്കജ് (കനറാ, പാലക്കാട്), സിമി.ആർ (കേരളാ ബാങ്ക്,കോട്ടയം)മുരുക ലക്ഷ്മി.വി (കേരളാ ബാങ്ക്,ഇടുക്കി), വിനീത വിനോദ് (ഗ്രാമീൺ ബാങ്ക്, തിരുവനന്തപുരം), സ്വാതി (ഗ്രാമീൺ ബാങ്ക്, കോഴിക്കോട്), ശാരിക (കേരളാ ബാങ്ക് ഇടുക്കി) എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പ്രഭാവതി സ്വാഗതവും കെ.എസ്.രമ കൃതജ്ഞതയും രേഖപ്പെടുത്തി.

താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പൊതുമേഖലയെ സംരക്ഷിക്കുക, തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക, ലിംഗ വിവേചനം അവസാനിപ്പിക്കുക, മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

പുതിയ വനിതാ സബ് കമ്മിറ്റി കൺവീനറായി കെ.എസ്.രമയെ (ബാങ്ക് ഓഫ് ബറോഡ, എറണാകുളം) സമ്മേളനം തിരഞ്ഞെടുത്തു. സിന്ധുജ.എൽ (കേരളാ ബാങ്ക്), പ്രഭാവതി. കെ.വി.(കേരളാ ബാങ്ക്), ശോഭന.കെ.വി.(എസ്.ബി.ഐ.), ഇന്ദു കെ.(കേരളാ ഗ്രാമീൺ ബാങ്ക്), വിനീത വിനോദ് .(കേരളാ ഗ്രാമീൺ ബാങ്ക്), അനൂജ ഷംസുദ്ദീൻ (റിസർവ്വ് ബാങ്ക്) എന്നിവരാണ് സബ് കമ്മിറ്റി ജോയിന്റ് കൺവീനർമാർ. സമ്മേളനത്തിൽ നാൽപത്തേഴംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP