Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി ആത്മവിശുദ്ധിയുടെ നാളുകൾ ; റമസാൻ വ്രതാരംഭത്തിന് ഇന്ന് തുടക്കം; കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ കൂടുതൽ സജീവമാകാനൊരുങ്ങി പള്ളികൾ

ഇനി ആത്മവിശുദ്ധിയുടെ നാളുകൾ ; റമസാൻ വ്രതാരംഭത്തിന് ഇന്ന് തുടക്കം; കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ കൂടുതൽ സജീവമാകാനൊരുങ്ങി പള്ളികൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : ആത്മവിശുദ്ധിയുടെയും സഹനത്തിന്റെയും പുണ്യമാസം വരവായി പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് ഇന്നു റമസാൻ വ്രതാരംഭത്തിനു തുടക്കം. ഇനി ഒരുമാസക്കാലം വിശ്വാസികൾക്ക് വ്രതപുണ്യങ്ങളുടെ നാളുകൾ. ശഅബാൻ 29 ആയ ഇന്നലെ മാസപ്പിറവി കണ്ടതോടെയാണ് വിവിധ ഖാസിമാരും മതനേതാക്കളും ഇന്ന് റമസാൻ ഒന്നായി പ്രഖ്യാപിച്ചത്.

രണ്ടു വർഷത്തോളമായി കോവിഡ് നിയന്ത്രണങ്ങൾക്കിടയിലായിരുന്നു റമസാൻ ദിനാചരണങ്ങൾ. നിയന്ത്രണങ്ങൾ നീക്കിയതോടെ തറാവീഹ് നമസ്‌കാരത്തിന് ഒത്തു ചേരാൻ വിശ്വാസികൾ എത്തുന്നതോടെ ഇക്കുറി പള്ളികൾ കൂടുതൽ സജീവമാകും. ഒമാനിൽ റമസാൻ വ്രതാരംഭം ഇന്നാണ്. ഇതര ഗൾഫ് രാജ്യങ്ങളിൽ റമസാൻ വ്രതം ഇന്നലെയാരംഭിച്ചു.

നേരത്തെ തമിഴ്‌നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി ദൃശ്യമായിരുന്നു. തുടർന്ന് ഇന്ന് തെക്കൻ കേരളത്തിൽ റംസാൻ ഒന്നായിരിക്കുമെന്ന് പാളയം ഇമാം പ്രഖ്യാപിച്ചിരുന്നു. റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ എൻ എം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനിയാണ് ഇന്നലെ പ്രഖ്യാപിച്ചത്.

മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിൽ ഇന്ന് റമദാൻ വ്രതം ആരംഭിച്ചു. യുഎഇയിലും ഇന്ന് മുതൽ റമദാൻ വ്രതം ആരംഭിച്ചു. ദക്ഷിണ ഓസ്‌ട്രേലിയയിൽ വെള്ളിയാഴ്‌ച്ച മാസപ്പിറവി ദൃശ്യമായതിനാൽ ശനിയാഴ്‌ച്ച വ്രതം തുടങ്ങി. ഈജിപ്തിലെ ഇസ്ലാം മത വിശ്വാസികളും ഇന്നലെ വ്രതം തുടങ്ങി.

അതേസമയം ഒമാൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഏപ്രിൽ മൂന്നിന് വ്രതം തുടങ്ങുമെന്നാണ് ഇന്നലെ അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP