Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുടിന്റെ മനസ്സ് മാറ്റാൻ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് കഴിയുമോ? യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിൻ സന്ദർശനത്തിന് ഒരുങ്ങുന്നു; സെലൻസ്‌കി അടക്കമുള്ള നേതാക്കളുടെ ക്ഷണം സ്വീകരിച്ചതോടെ യുക്രെയിൻ ജനത പ്രതീക്ഷയിൽ

പുടിന്റെ മനസ്സ് മാറ്റാൻ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് കഴിയുമോ? യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിൻ സന്ദർശനത്തിന് ഒരുങ്ങുന്നു; സെലൻസ്‌കി അടക്കമുള്ള നേതാക്കളുടെ ക്ഷണം സ്വീകരിച്ചതോടെ യുക്രെയിൻ ജനത പ്രതീക്ഷയിൽ

മറുനാടൻ ഡെസ്‌ക്‌

വത്തിക്കാൻ: യുക്രെയിൻ യുദ്ധം അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരാൻ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് കഴിയുമോ? വത്തിക്കാനിൽ നിന്ന് ശുഭസൂചകമായ വാർത്തയാണ് കേൾക്കുന്നത്. തലസ്ഥാന നഗരമായ കീവിന്റെ മേയർ ഫ്രാൻസിസ് മാർപ്പാപ്പ നഗരം സന്ദർശിക്കണമെന്ന് മേയർ വിടാലി ക്ലിറ്റ്ഷ്‌കോ നേരത്തെ അഭ്യർത്ഥിച്ചിരുന്നു. മാർച്ച് 8 നാണ് ഈ കത്തയച്ചത്. ഒടുവിൽ ഫ്രാൻസിസ് മാർപ്പാപ്പ എത്തുമെന്ന സൂചനയാണ് കിട്ടുന്നത്.

യുക്രെയിൻ സന്ദർശനം പരിഗണനയിലാണെന്ന് മാർപ്പാപ്പ അറിയിച്ചു. പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിക്ക് പുറമേ, മത-രാഷ്ട്രീയ നേതാക്കളുടെ ക്ഷണം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ യാത്ര എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

മുൻപ് യുക്രെയിന് ഒപ്പമാണെന്ന തരത്തിലുള്ള പ്രസ്താവനകൾ മാർപ്പാപ്പ നടത്തിയിട്ടുണ്ട്. യുക്രെയിൻ യുദ്ധത്താൽ തകർന്നുകൊണ്ടിരിക്കുകയാണ്. യുക്രെയ്നിൽ രക്തത്തിന്റെയും കണ്ണീരിന്റെയും നദികൾ ഒഴുകുന്നു എന്നും മാർപ്പാപ്പ പറഞ്ഞിരുന്നു.റഷ്യയുടെ പേരെടുത്ത് പറയാതെയായിരുന്നു മാർപ്പാപ്പ പലപ്പോഴും യുദ്ധത്തെ അപലപിച്ചിരുന്നത്.

യുക്രെയിൻ യുദ്ധം തുടങ്ങിയപ്പോൾ വത്തിക്കാനിലെ റഷ്യൻ എംബസിയിലേക്ക് നേരിട്ടത്തിയാണ് മാർപ്പാപ്പ ആശങ്ക രേഖപ്പെടുത്തിയത്. അദ്ദേഹം സമാധാനത്തിനായി ആഹ്വാനം ചെയ്തു.അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് മാർപ്പാപ്പ ഇത്തരം സന്ദർശനങ്ങൾ നടത്താറുള്ളത്. യുദ്ധം മാനവികതയുടെയും രാഷ്ട്രീയത്തിന്റെയും പരാജയമാണെന്നും പൈശാചിക ശക്തികൾക്കു മുന്നിലെ കീഴടങ്ങലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.ഒന്നിച്ച് പ്രാർത്ഥിക്കാം യുക്രെയിൻ എന്നീ ഹാഷ്ടാഗുകൾക്കൊപ്പമായിരുന്നു ട്വീറ്റ്. ' മുൻപുള്ളതിനേക്കാൾ മോശമായി ലോകത്തെ മാറ്റുകയാണ് എല്ലാ യുദ്ധവും ചെയ്യുന്നത്. രാഷ്ട്രീയത്തിന്റെയും മനുഷ്യത്വത്തിന്റെയും പരാജയമാണ് യുദ്ധം. അപമാനകരമായ കീഴടങ്ങൽ, പൈശാചികതയുടെ ശക്തിക്ക് മുന്നിൽ തോൽവി സമ്മതിക്കൽ.' -ഫ്രാൻസിസ് മാർപ്പാപ്പ ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP