Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൊട കണ്ടാൽ ഇടപെടുന്ന ചൂടൻ; തൊടുപുഴയിൽ എസ്ഐ ആയപ്പോൾ എസ്എഫ്ഐക്കാരെ പരസ്യമായി മാപ്പു പറയിച്ച ഉദ്യോഗസ്ഥൻ; സിപിഎമ്മുകാർക്ക് സുരേഷ് ഗോപിയുടെ ബാധ കയറിയ കടുത്തുരുത്തിക്കാരൻ; 'മലപ്പുറത്ത് വടിപ്പിച്ച മീശ കിളിർത്ത് തുടങ്ങട്ടെ സൈക്കോ സാഗറേ'; എം പി സാഗറിനെതിരെ മൂന്നാറിൽ പോസ്റ്റർ; ഇനിയും നടപടി വരുമോ?

മൊട കണ്ടാൽ ഇടപെടുന്ന ചൂടൻ; തൊടുപുഴയിൽ എസ്ഐ ആയപ്പോൾ എസ്എഫ്ഐക്കാരെ പരസ്യമായി മാപ്പു പറയിച്ച ഉദ്യോഗസ്ഥൻ; സിപിഎമ്മുകാർക്ക് സുരേഷ് ഗോപിയുടെ ബാധ കയറിയ കടുത്തുരുത്തിക്കാരൻ; 'മലപ്പുറത്ത് വടിപ്പിച്ച മീശ കിളിർത്ത് തുടങ്ങട്ടെ സൈക്കോ സാഗറേ'; എം പി സാഗറിനെതിരെ മൂന്നാറിൽ പോസ്റ്റർ; ഇനിയും നടപടി വരുമോ?

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: മൂന്നാർ എംഎൽഎ എ. രാജയെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നാർ സബ് ഇൻസ്പെക്ടർ എം പി സാഗറിനെ സ്ഥലം മാറ്റിയെങ്കിലും പൊലീസിനെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോഴും ഉയരുന്നത്. സംഭവത്തിൽ നടപടി എസ്‌ഐയ്ക്കെതിരെ മാത്രം പോരന്നും, മൂന്നാർ സിഐ. ഉൾപ്പെടെയുള്ള മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് മൂന്നാർ ടൗണിൽ ഡിവൈഎഫ് യുടെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'മലപ്പുറത്ത് വടിപ്പിച്ച മീശ കിളിർത്ത് തുടങ്ങട്ടെ സൈക്കോ സാഗറേ'എന്നതാണ് പോസ്റ്ററിലെ പ്രധാന വിമർശനം. എസ്ഐ സാഗർ, സിപിഒമാരായ ജാബിർ, സമദ് എന്നിവരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം. ഇവർക്കെതിരേയും ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.

രാഷ്ട്രീയക്കാർക്ക് മുന്നിൽ നട്ടെല്ലു വളയ്ക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നും വ്യത്യസ്തനായി ആരെടാ എന്നു ചോദിച്ചാൽ ഞാനാടാ എന്നു പറയുന്ന എസ്ഐ. ആണ് സാഗർ. കോവിഡ് കാലത്ത് നിയമം നടപ്പിലാക്കാൻ വേണ്ടി അൽപ്പം ചൂടനാകുന്ന എസ് ഐ സാഗറിന് സൈബർ ലോകത്തു നിന്നും വലിയ പിന്തുണയും ലഭിച്ചിരുന്നു. ഇങ്ങനെ സാഗറിന് പിന്തുണ ലഭിക്കാൻ കാരണം അദ്ദേഹത്തിന്റെ ആരെയും കൂസാത്ത ശൈലി തന്നെയാണ്. ഇപ്പോൾ സാഗർ സൈബർലോകത്തിന്റെ താരമായി മാറിയത് ഭീഷണിപ്പെടുത്തിയ ഇടുക്കിയിലെ നേതാവിനെ കണ്ടംവഴി ഓടിച്ചു കൊണ്ടാണ്. ഈ സത്യസന്ധനായ എസ് ഐയെയാണ് സിപിഎമ്മുകാർ ലക്ഷ്യമിടുന്നത്. മൂന്നാർ എംഎൽഎ എ. രാജയെ മർദ്ദിച്ച പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നാണ് മൂന്നാറിലെ പോസ്റ്ററിലെ ആവശ്യം.

ദേശീയ പണിമുടക്കിനിടെ ദേവികുളം എംഎൽഎ എ.രാജയ്ക്ക് പൊലീസ് മർദനമേറ്റ സംഭവത്തിൽ എസ്‌ഐയെ സ്ഥലം മാറ്റിയിരുന്നു. പ്രവർത്തകരെ പിടിച്ചുമാറ്റാൻ ചെന്ന എംഎൽഎയെ പൊലീസ് മർദിച്ചെന്ന് പരാതി ഉയർന്നിരുന്നു. മൂന്നാർ എസ്ഐ അടക്കമുള്ളവർ മദ്യപിച്ചിരുന്നെന്ന ഗുരുതര ആരോപണവും എംഎൽഎ ഉന്നയിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമിയുടെ ഉത്തരവിനെ തുടർന്നാണ് എസ്ഐയെ സ്ഥലം മാറ്റിയത്. മർദനമേറ്റ എംഎൽഎ എ.രാജ, സിപിഐ നേതാവ് ടി.എം മുരുകൻ എന്നിവരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സമരക്കാരുടെ മർദനത്തിൽ പരിക്കേറ്റേന്ന് ആരോപിച്ചു മൂന്നാർ എസ്ഐ സാഗറും ആശുപത്രിയിൽ അഡ്‌മിറ്റ് ആയിരുന്നു. എങ്കിലും മൂന്നാർ പൊലീസിനും എസ്‌ഐ. സാഗറിനുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

മുമ്പ് ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഹൈറേഞ്ചിലെ പാറമടക്കാരുടെ പ്രിയങ്കരനും കെഎസ്ആർടിസി ഡയറക്ടറുമായി പ്രബലനാണ് നിയമവിരുദ്ധമായ കാര്യം ചെയ്യാൻ വേണ്ടി എസ് ഐ സാഗറിനെ പ്രേരിപ്പിച്ചു ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്. എന്നാൽ ഭീഷണിപ്പെടുത്തിയ നേതാവിനെ അതേനാണയത്തിൽ നേരിടുകയാണ് എസ്ഐ സാഗർ ചെയ്തത്. ആദ്യം എന്തിനാണ് ഡിവൈഎഫ്ഐക്കാരന് ഫൈൻ ചുമത്തിയത് എന്ന് നേതാവിനോട് വിശദീകരിച്ചു. അതുകേൾക്കാൻ കൂട്ടാക്കാതെ വന്നതോടെയാണ് ഭീഷണി പുറത്തെടുക്കുകയായിരുന്നു. എന്നാൽ, ഈ ഭീഷണിക്ക് വഴങ്ങാതെ തന്റെ നിലപാടിൽ ഉറച്ചു നൽക്കുകയായിരുന്നു എസ്ഐ സാഗർ. ഇതോടെ തന്നെ സിപിഎമ്മിന്റെ കണ്ണിൽ കരടായിരുന്നു സാഗർ.

ചെറുതോണിയിൽ ഡിവൈഎഫ്ഐ നേതാവ് പെഡസ്ട്രീയൽ ലൈനിൽ വാഹനം പാർക്കിങ് ചെയ്തതാണ് പ്രശ്നം എന്നാണ് എസ്ഐ നേതാവിനോട് പറഞ്ഞത്. ഇതിന് 250 രൂപ അടയ്ക്കാൻ ഡിവൈഎഫ്ഐകകാരനോട് പറഞ്ഞപ്പോൾ അത് കേട്ടില്ല. കൂടാതെ മോശമായി സംസാരിക്കുകയും ചെയ്തു. ഇതോടയാണ് ബുക്കും പേപ്പറും എടുത്തു കൊണ്ടുവരാൻ നിർദ്ദേശിച്ചത്. എന്നാൽ, പരിശോധിച്ചപ്പോൾ പൊലൂഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഇതോടെയാണ് 2200 രൂപ ഫൈൻ ഈടാക്കിയതെന്നും സാഗർ നേതാവിനോട് വിശദീകരിച്ചു. വെറുതേയല്ല താൻ നടപടി സ്വീകരിച്ചത് എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

എന്നാൽ, ഈ വിശദീകരണത്തിൽ തൃപ്തനാകാതെ വന്ന സിവി വർഗീസ് ഒരു മര്യാദയൊക്കെ വേണ്ടേ എന്നായി എസ്ഐയോടുള്ള ചോദ്യം. ഇങ്ങോട്ടു മര്യാദ ഉണ്ടെങ്കിൽ അങ്ങോട്ടും മര്യാദ ഉണ്ടാകുമെന്ന് എസ്ഐയുടെ മറുപടി. ഇതോടെ വെല്ലുവിളി സ്വരത്തിലേക്ക് നേതാവ് മാറി. പുറത്തിറങ്ങിയാൽ കാണിച്ചുതരാം എന്ന ശൈലിയിലായി ഭീഷണിപ്പെടുത്തൽ. മര്യാദ എവിടം വരെ പോകുമെന്ന് നോക്കാമെന്നു നോക്കാമെന്നുമായി ഭീഷണി. ഈ ഭീഷണിക്കും ഉരുളക്കുപ്പേരി പോലെ മറുപടി നൽകുകയിരുന്നു.

ഇതോടെ ന്യായം പറയാതെ ഒഴിവാക്ക് സാറെ എന്നായി സി വി വർഗീസ്. ഞാൻ ആരുടെയും ചെലവിൽ എസ്ഐ ആയ ആളല്ല. ഇതുകൊണ്ട് ഇങ്ങോട്ട് ഓർഡർ ഇടണ്ട.. തറപ്പിച്ചു പറഞ്ഞു എസ് ഐ സാഗർ. ഓർഡർ ഇടേണ്ട എന്നു തന്നെയാണ് പറഞ്ഞതെന്ന് അടിവരയിട്ടു പറയുകയും ചെയ്തു. ഇതോടെ എസ്ഐ സ്ഥാനം ലോകത്തിന് മുകളിലായി ആകാശത്തിരിക്കുന്ന സ്ഥാനമൊന്നും അല്ലല്ലോ എന്നാൽ വർഗീസിന്റെ ഭീഷണി. ഇതിനും ഉരുളക്കുപ്പേരി മറുപടിയായിരുന്നു നേതാവിൽ നിന്നും ഉണ്ടായത്. സാറും അങ്ങനെ അല്ലല്ലോ എന്നായിരുന്നു നേതാവിനോടായി എസ്ഐ സാഗർ പറഞ്ഞത്.

ഐഎഎഎസുകാരെയും ഐപിഎസുകാരെയും വിറപ്പിക്കുന്ന ഇടുക്കിയിലെ തലതൊട്ടപ്പനായ സിപിഎം നേതാവിനെ കണ്ടം വഴി ഓടിക്കുകയായിരുന്നു എസ്ഐ സാഗർ. ഈ സിവി വർഗ്ഗീസാണ് ഇപ്പോൾ ഇടുക്കി ജില്ലയിലെ സിപിഎം സെക്രട്ടറി. കടുത്തുരുത്തി കല്ലറ സ്വദേശിയാണ് ഇടുക്കി എസ്ഐ എം പി സാഗർ. തൊടുപുഴയിൽ വീടുവച്ചാണ് താമസം. സുരേഷ് ഗോപിയുടെ പൊലീസ് ശൈലിയിലെ പ്രവർത്തനങ്ങൾ. കോവിഡുകാലത്തെ ഇടപെടലുകളും ചർച്ചയായി. മുമ്പ് തൊടുപുഴയിൽ വെച്ച് കോളേജ് വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകരുടെ മുൻപിൽ പരസ്യമായി മാപ്പ് പറയിപ്പിച്ചതും സാഗറിനെതിരെ പ്രതിഷേധമായി മാറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP