Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭയകേസിൽ ഒരു വഴിത്തിരിവായ സംഭവത്തിലെ കണ്ണി; പൊലീസ് സർജൻ ഡോ. പി. രമയ്ക്ക് ആദരാഞ്ജലികളുമായി ജോമോൻ പുത്തൻപുരയ്ക്കൽ

അഭയകേസിൽ ഒരു വഴിത്തിരിവായ സംഭവത്തിലെ കണ്ണി; പൊലീസ് സർജൻ ഡോ. പി. രമയ്ക്ക് ആദരാഞ്ജലികളുമായി ജോമോൻ പുത്തൻപുരയ്ക്കൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്തരിച്ച ഡോ. പി. രമയ്ക്ക് ആദരാഞ്ജലികളുമായി പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. അഭയ കേസിലെ അവരുടെ ഇടപെടൽ സ്തുത്യർഹമായിരുന്നു എന്നാണ് ജോമോൻ പുത്തൻ പുറയ്ക്കൽ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്.

സെഫിയെ 2008 നവംബറിൽ സിബിഐ അറസ്റ്റ് ചെയ്ത് മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കിയപ്പോൾ അന്നത്തെ ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ആയിരുന്നു ഡോക്ടർ രമ. സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിക്കാൻ വേണ്ടി കന്യാചർമ്മം വെച്ചുപിടിപ്പിച്ചത് മെഡിക്കൽ പരിശോധനയിലൂടെ കണ്ടുപിടിച്ചത് ഡോക്ടർ : രമ ആയിരുന്നു. അഭയകേസിൽ ഒരു വഴിത്തിരിവായിരുന്നു ഈ സംഭവം.2019ൽ അഭയ കേസിലെ വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ചപ്പോൾ പ്രോസിക്യൂഷൻ സാക്ഷിയായെന്നും ജോമോൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പൊലീസ് സർജൻ ഡോക്ടർ:പി.രമയ്ക്ക് ആദരാഞ്ജലികൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ആയിരുന്ന ഡോക്ടർ: പി രമ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ശാന്തികവാടത്തിൽ. സിനിമാനടൻ ജഗദീഷിന്റെ ഭാര്യയാണ്.ദീർഘകാലമായി അസുഖബാധിതയായി കിടക്കുകയായിരുന്നു ഡോക്ടർ രമ.അഭയ കേസിലെ പ്രതി സിസ്റ്റർ :സെഫിയെ 2008 നവംബറിൽ സിബിഐ അറസ്റ്റ് ചെയ്ത് മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കിയപ്പോൾ അന്നത്തെ ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ആയിരുന്നു ഡോക്ടർ രമ. സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിക്കാൻ വേണ്ടി കന്യാചർമ്മം വെച്ചുപിടിപ്പിച്ചത് മെഡിക്കൽ പരിശോധനയിലൂടെ കണ്ടുപിടിച്ചത് ഡോക്ടർ : രമ ആയിരുന്നു. അഭയകേസിൽ ഒരു വഴിത്തിരിവായിരുന്നു ഈ സംഭവം.2019ൽ അഭയ കേസിലെ വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ചപ്പോൾ പ്രോസിക്യൂഷൻ സാക്ഷിയായ

ഡോക്ടർ രമയെ,സിബിഐ കോടതി നിയോഗിച്ച മജിസ്‌ട്രേറ്റ് വീട്ടിൽ പോയാണ് മൊഴി രേഖപ്പെടുത്തിയത്. ഡോക്ടർ രമ അസുഖബാധിതയായി കിടപ്പിൽ ആയതിനാലാണ് വീട്ടിൽ പോയി മൊഴിയെ ടുത്തത് . ഡോക്ടർ : പി. രമയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

ജോമോൻ പുത്തൻപുരയ്ക്കൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP