Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആ സ്‌ഫോടനം യഥാർത്ഥത്തിൽ നടന്നത്; ഞങ്ങൾ ടെൻഷൻ അടിച്ചപ്പോഴും പ്രിഥ്വി കൂളായി ചെയ്തു; ജനഗണമനയിലെ രംഗത്തെക്കുറിച്ചും പ്രിഥ്വിരാജിന്റെ ഡെഡിക്കേഷനെക്കുറിച്ചും പറഞ്ഞ് സംവിധായകൻ ഡിജോ ജോസ് ആന്റണി

ആ സ്‌ഫോടനം യഥാർത്ഥത്തിൽ നടന്നത്; ഞങ്ങൾ ടെൻഷൻ അടിച്ചപ്പോഴും പ്രിഥ്വി കൂളായി ചെയ്തു; ജനഗണമനയിലെ രംഗത്തെക്കുറിച്ചും പ്രിഥ്വിരാജിന്റെ ഡെഡിക്കേഷനെക്കുറിച്ചും പറഞ്ഞ് സംവിധായകൻ ഡിജോ ജോസ് ആന്റണി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'ജനഗണമന' എന്ന ചിത്രത്തിന്റെ ട്രെയിലറിൽ കാണിച്ച ബോംബ് സ്‌ഫോടനം യഥാർഥ സ്‌ഫോടനമായിരുന്നെന്ന് സംവിധായകൻ ഡിജോ ജോസ് ആന്റണി. കൊച്ചി ലുലു മാളിൽ നടന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൃഥ്വിരാജിനെപ്പോലെ അഭിനയത്തോട് ഇത്രയും പ്രതിബദ്ധതയുള്ള മറ്റൊരു താരത്തെ കണ്ടിട്ടില്ല. 'മൂട്ടിലിട്ട് കത്തിച്ചതുപോലെ'യാണ് അദ്ദേഹത്തിന്റെ പിന്നിലിട്ട് ബോംബ് പൊട്ടിച്ചത്. താനുൾപ്പടെ സെറ്റിലുള്ള എല്ലാവരും ആശങ്കപ്പെട്ടിരുന്നിട്ടും പൃഥ്വിരാജ് വളരെ കൂൾ ആയി ഒരു ടെൻഷനുമില്ലാതെ ആ രംഗം അഭിനയിച്ചുവെന്നും ഡിജോ പറഞ്ഞു.

'ജനഗണമനയുടെ ട്രെയിലർ കണ്ടപ്പോൾ നിങ്ങൾ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല, അതിൽ തന്നെ തുടങ്ങാം. അവസാനം കണ്ട ആ സ്‌ഫോടനം യഥാർഥത്തിൽ ചെയ്തതാണ്. ഒരു സിംഗിൾ ഷോട്ടിൽ എടുത്തതാണ് ആ രംഗം. അതിന് ഞാൻ ആദ്യം നന്ദി പറയുന്നത് രാജുവിനോടാണ്. മൂട്ടിലിട്ട് കത്തിക്കുക എന്ന് പറയില്ലേ, അതുപോലെ കത്തിച്ചതാണ് അത്. രാജുവിന്റെ തൊട്ടു ബാക്കിൽ ഇട്ടാണ് ബോംബ് പൊട്ടിച്ചത്. ശരിക്കും ഞാൻ ഉൾപ്പടെ അണിയറപ്രവർത്തകരെല്ലാം വളരെ ടെൻഷനിലായിരുന്നു. രാജു വന്നു പറഞ്ഞു, 'റെഡി'.

ഇത്രയും കമ്മിറ്റഡ് ആയി, പ്രഫഷനൽ ആയി ആ ഷോട്ടിന് തയാറായ രാജുവിനെ അഭിനന്ദിക്കാതെ തരമില്ല. ഈ സിനിമയ്ക്ക് പിന്നിൽ ഒരുപാടുപേരുടെ കഷ്ടപ്പാടുണ്ട്. കോവിഡ് എന്ന മഹാമാരിയുടെ ഇടയിലാണ് ഈ സിനിമ മുഴുവൻ ഷൂട്ട് ചെയ്തത്. പക്ഷേ ഈ സിനിമയുടെ ഒരു ഫ്രെയിമിൽ പോലും 'കോവിഡിനിടെ ചെയ്തു' എന്നതിന്റെ ദാരിദ്ര്യം ഉണ്ടാകരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ സിനിമ പുറത്തിറങ്ങാൻ ഇത്രയും വൈകിയത്.

ഒന്നൊന്നര വർഷം ഒരു കോംപ്രമൈസും ചെയ്യാതെ ഷൂട്ട് ചെയ്തിട്ടാണ് ഏപ്രിൽ 28 ന് ജനഗണമന നിങ്ങളുടെ മുന്നിലേക്ക് എത്താൻ പോകുന്നത്. ഏറ്റവും ആദ്യം ഞാൻ നന്ദി പറയുന്നത് മാജിക് ഫ്രെയിംസിനോടും പൃഥ്വിരാജ് പ്രൊഡക്ഷനോടുമാണ്. ഇവർ രണ്ടുപേരും ചേർന്നാണ് ഈ സിനിമ നിർമ്മിച്ചത്. കോവിഡിന്റെ മൂർധന്യാവസ്ഥയിലാണ് ഇവർ ഈ കഥ കേൾക്കുന്നത്. അന്ന് അവർ ഓക്കേ പറഞ്ഞില്ലായിരുന്നെങ്കിൽ ഈ സിനിമ നടക്കില്ലായിരുന്നു. ഷാരിസ് മുഹമ്മദ് ആണ് ഈ കഥ എഴുതിയത്. ഞങ്ങൾ തുടങ്ങിയ യാത്ര പൂർത്തീകരിക്കാൻ സുരാജ് വെഞ്ഞാറമൂട്, മംമ്ത എന്നിവരുൾപ്പെടെയുള്ള മറ്റു താരങ്ങൾ, ടെക്‌നീഷ്യൻസ് തുടങ്ങി ഒരുപാടുപേരുടെ കഠിനാധ്വാനമുണ്ട്. നിങ്ങൾക്ക് ഈ ട്രെയിലർ കണ്ടപ്പോൾ ഒരു കിക്ക് കിട്ടിയെങ്കിൽ ഏപ്രിൽ 28 ന് അതേ കിക്ക് നിങ്ങൾക്കു കിട്ടുമെന്ന് എനിക്കുറപ്പുണ്ട്.'ഡിജോ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP