Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരാണ് ടിപ്പു സുൽത്താനെ മൈസുരു കടുവ എന്ന് വിളിച്ചത്? ഏതുസന്ദർഭത്തിൽ എന്നും ആരെന്നും ആർക്കും അറിയില്ലെന്ന് പാഠ പുസ്തക പരിഷ്‌കരണ കമ്മിറ്റി; വിശേഷണം ഒഴിവാക്കാൻ കർണാടക സർക്കാർ; ടിപ്പുവിനെ കുറിച്ചുള്ള പാഠം തൽക്കാലം നിലനിർത്തും

ആരാണ് ടിപ്പു സുൽത്താനെ മൈസുരു കടുവ എന്ന് വിളിച്ചത്? ഏതുസന്ദർഭത്തിൽ എന്നും ആരെന്നും ആർക്കും അറിയില്ലെന്ന് പാഠ പുസ്തക പരിഷ്‌കരണ കമ്മിറ്റി; വിശേഷണം ഒഴിവാക്കാൻ കർണാടക സർക്കാർ; ടിപ്പുവിനെ കുറിച്ചുള്ള പാഠം തൽക്കാലം നിലനിർത്തും

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ആരാണ് ടിപ്പു സുൽത്താനെ മൈസുരു കടുവ എന്ന വിളിച്ചത്? ആരാണ് ഈ വിശേഷണം നൽകിയതെന്നും, ഏതുസന്ദർഭത്തിലെന്നും ആർക്കും അറിയില്ല, കർണാടകയിലെ പാഠ പുസ്തക പരിഷകരണകമ്മിറ്റി തലവൻ രോഹിത് ചക്രതീർത്ഥയുടെ അഭിപ്രായം ആണിത്.
കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം 'മൈസൂർ കടുവ' എന്ന വിശേഷണം ഒഴിവാക്കി പാഠപുസ്തകം പരിഷ്‌ക്കരിക്കാനുള്ള നീക്കത്തിലാണ് കർണാടക സർക്കാർ.

ടിപു സുൽത്താനെ കുറിച്ചുള്ള അദ്ധ്യായം ഉപേക്ഷിക്കണമെന്ന വലതുപക്ഷ സംഘടനകളുടെയും, ചില ബിജെപി എംഎൽഎമാരുടെയും സമ്മർദ്ദഫലമായാണ് സർക്കാർ കമ്മിറ്റിയെ നച്ചത്. അവരെ സംബന്ധിച്ചിടത്തോളം, ടിപ്പു നിരവധി ഹിന്ദുക്കളെ കൊന്നൊടുക്കുകയും, അനവധി പേരെ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തുകയും ചെയ്ത മതഭ്രാന്തനാണ്. ഇതേ തുടർന്ന് ബിജെപിയും കോൺഗ്രസും തമ്മിൽ പഴിചാരൽ പോര് തുടരുകയാണ്. ചരിത്രത്തിലെ അനാവശ്യ പ്രകീർത്തനവും, തെറ്റായ വസ്തുതകളും, വ്യതിയാനങ്ങളും ഒഴിവാക്കി, നിഷ്പക്ഷ സമീപനം സീകരിക്കാനാണ് ശ്രമിച്ചതെന്ന് രോഹിത് ചക്രതീർത്ഥ പറഞ്ഞു. ടിപ്പുവിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റുചരിത്രസന്ദർഭങ്ങളെയും ഇങ്ങനെയാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

പുതിയ അധ്യയന വർഷം മുതൽ പരിഷ്‌കരിച്ച പാഠഭാഗങ്ങൾ നിലവിൽ വന്നേക്കുമെന്നാണ് സൂചന. വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്തു വന്നു. വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പുതിയ പാഠപുസ്തകത്തിൽ ടിപ്പുവിന്റെ ചരിത്രം വിശദീകരിക്കുന്ന ചെറിയൊരു ഭാഗം മാത്രം നിലനിർത്താനാണ് സർക്കാർ നീക്കം.

എന്നാൽ ടിപ്പുവിനെ പാഠഭാഗങ്ങളിൽ നിന്നും ഒഴിവാക്കാൻ ബിജെപി സർക്കാരിനു പദ്ധതിയില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. ടിപ്പുവിനെ 'മൈസൂർ കടുവ' എന്ന വിശേഷിപ്പിക്കുന്നതിൽ എന്തെങ്കിലും തെളിവുണ്ടെങ്കിൽ അത് നിലനിർത്തും. എന്നാൽ ടിപ്പുവിനെ കുറിച്ച് 'ഭാവനയുടെ' അടിസ്ഥാനത്തിലുള്ള പരാമർശങ്ങൾ നീക്കം ചെയ്യും. ആരുടെയെങ്കിലും ഭാവനകൾ അല്ല മറിച്ച് യഥാർഥ ചരിത്രമാണ് കുട്ടികൾ പഠിക്കേണ്ടത്. അതിനാലാണ് ടിപ്പുവിനെ മഹത്വവത്കരിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതെന്നും ബി സി നാഗേഷ് പറഞ്ഞു. ചരിത്രപരമായ തെളിവുകൾ ഉള്ള സംഭവങ്ങളോ മറ്റുകാര്യങ്ങളോ ഒഴിവാക്കില്ലെന്നാണു കർണാടക വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. ആറ് മുതൽ 10 വരെയുള്ള ക്ലാസുകളിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയത്.

ചക്രതീർത്ഥയുടെ നിയമനം വിദ്യാഭ്യാസത്തെ 'കാവിവൽക്കരിക്കാനുള്ള' ശ്രമമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി പോരാടിയ ടിപ്പു സുൽത്താനെതിരെ വർഷങ്ങളായി ഹിന്ദു വലതുപക്ഷ സംഘടനകൾ കടുത്ത വിമർശനങ്ങളാണ് ഉയർത്തുന്നത്. മതപരിവർത്തനം നടത്തി ഹിന്ദുക്കളെ കൊന്നൊടുക്കിയ വ്യക്തിയാണ് ടിപ്പു സുൽത്താൻ എന്നാണ് ഹിന്ദു വലതുപക്ഷ സംഘടനകളുടെ വാദം.

മുൻ കോൺഗ്രസ് സർക്കാർ 2015ൽ തുടക്കമിട്ട ടിപ്പു സുൽത്താന്റെ ജന്മദിന ആഘോഷങ്ങൾ 2019ൽ ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെ അവസാനിപ്പിച്ചു. 2020 ജൂലൈയിൽ, കോവിഡ് മൂലം 7-ാം ക്ലാസിലെ പാഠ്യപദ്ധതിയുടെ 30% വെട്ടിക്കുറയ്ക്കാൻ തീരുമാനിക്കുകയും ഇതിന്റെ ഫലമായി ടിപ്പു സുൽത്താനെക്കുറിച്ചുള്ള ഒരു അധ്യായം സർക്കാർ ഉപേക്ഷിക്കുകയും ചെയ്തു. 600 വർഷം രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രവിശ്യകൾ ഭരിച്ച അഹം രാജവംശം, കശ്മീർ ചരിത്രം തുടങ്ങിയവ സിലബസിൽ ഉൾപ്പെടുത്താനും സമിതി നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP