Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോളേജ് വിദ്യാഭ്യാസത്തിന് അപേക്ഷ സമർപ്പിച്ചത് 51 കോളേജുകളിൽ; അഡ്‌മിഷൻ ലഭിച്ചത് 49 എണ്ണത്തിൽ;ഒപ്പം ഒരു മില്യൻ ഡോളർ സ്‌കോളർഷിപ്പും; സ്റ്റാർ സ്റ്റുഡന്റ് എന്നറിയപ്പെടുന്ന വിദ്യാർത്ഥിനിയുടെ കഥ

കോളേജ് വിദ്യാഭ്യാസത്തിന് അപേക്ഷ സമർപ്പിച്ചത് 51 കോളേജുകളിൽ; അഡ്‌മിഷൻ ലഭിച്ചത് 49 എണ്ണത്തിൽ;ഒപ്പം ഒരു മില്യൻ ഡോളർ സ്‌കോളർഷിപ്പും; സ്റ്റാർ സ്റ്റുഡന്റ് എന്നറിയപ്പെടുന്ന വിദ്യാർത്ഥിനിയുടെ കഥ

പി പി ചെറിയാൻ

അറ്റ്‌ലാന്റാ: മെക്കൻസി തോംപ്‌സൺ എന്ന വിദ്യാർത്ഥിനി ഹൈസ്‌ക്കൂൾ പഠനം പൂർത്തിയാക്കി കോളേജ് വിദ്യാഭ്യാസത്തിന് അപേക്ഷകൾ സമർപ്പിച്ചത് 51 കോളേജുകളിൽ. ഇതിൽ 49 കോളേജുകളിലും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കത്തു ലഭിച്ചു. മാത്രമല്ല ഒരു ദശലക്ഷം ഡോളർ പഠനത്തിനായി സ്‌കോളർഷിപ്പ് വാഗ്ദാനവും ലഭിച്ചു. 18 വയസ്സുള്ള ഇവർ ഇതുവരെ ഏതു കോളേജിൽ ചേരണം എന്ന് തീരുമാനിച്ചിട്ടില്ല.

അറ്റ്‌ലാന്റാ വെസ്റ്റ് ലേക്ക് ഹൈസ്‌ക്കൂൾ വിദ്യാർത്ഥിനിയാണ് മെക്കൻസി. സീനിയർ ക്ലാസ് പ്രസിഡന്റ്, കമ്മ്യൂണിറ്റി സർവീസ് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ്, ബീറ്റാ ക്ലബ് മെമ്പർ, ബേസ് ബോൾ മാനേജർ, നാഷനൽ ഹണർ സൊസൈറ്റി മെമ്പർ, ഡാൻസ് ആൻഡ് ആർട്ട്‌സ് ഹണ്ടർ സൊസൈറ്റി മെമ്പർ തുടങ്ങിയ നിരവധി സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനം നടത്തിയ ഇവർ ഹൈസ്‌ക്കൂൾ വിദ്യാർത്ഥികളിൽ സ്റ്റാർ സ്റ്റുഡന്റ് എന്ന സ്ഥാനത്തിനും അർഹയായിരുന്നു.

മൃഗങ്ങളെ വളരെ സ്‌നേഹിച്ചിരുന്ന ഇവർ അനിമൽ സയൻസിൽ മേജർ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. 49 കോളേജുകളിൽ നിന്നും മെക്കൻസിക്ക് അഡ്‌മിഷൻ ലെറ്റർ ലഭിച്ചതായി ഫൾട്ടൺ കൗണ്ടി സ്‌കൂൾ മീഡിയ റിലേഷൻസ് മാനേജർ ആൻ ഹാംസൺ ബോട്ട്‌റൈറ്റ് സ്ഥിരീകരിച്ചു. പഠനത്തിൽ അതിസമർഥയാണെന്നും പല സാമൂഹ്യ പ്രവർത്തനങ്ങളിലും ഇവർ താൽപര്യപൂർവ്വം പങ്കെടുത്തിരുന്നതായും ആൻ ഹാംസൺ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP