Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാഞ്ഞങ്ങാട്ട് നാല് മാസം ഗർഭിണിയായ ആടിനെ മൂന്നംഗ സംഘം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നു; ഹോട്ടൽ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശി പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്ട് നാല് മാസം ഗർഭിണിയായ ആടിനെ മൂന്നംഗ സംഘം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നു; ഹോട്ടൽ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശി പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

ബുർഹാൻ തളങ്കര

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നാല് മാസം ഗർഭിണിയായ ആടിനെ മൂന്നംഗ സംഘം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഹൊസ്ദുർഗ് പൊലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഹോട്ടൽ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശിയാണ് പിടിയിലായത്. രക്ഷപ്പെട്ട രണ്ടുപേർ കാഞ്ഞങ്ങാട് സ്വദേശികളാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കൊന്ന ആടിന്റെ ജഡം സ്ഥലത്തെത്തിയ വെറ്റിനറി സർജൻ പോസ്റ്റ്മോർട്ടം നടത്തിവരികയാണ്. കോട്ടച്ചേരിയിലെ ഹോടലിന് പിറക് വശത്ത് ബുധനാഴ്ച പുലർച്ചെയാണ് ആടിന് നേരെ പ്രകൃതി വിരുദ്ധ പീഡനം നടന്നത്. ഹോടലിൽ തന്നെ വളർത്തുന്ന ആടാണിതെന്നും ഹോട്ടലിന് പിൻഭാഗത്തെ ശുചിമുറിയിൽ പൂട്ടിയിട്ട് ആടിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നും പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

രാത്രി രണ്ടുപേർ മതിൽ ചാടിക്കടക്കുന്നതു കണ്ട് മോഷ്ടാക്കളെന്ന് കരുതി ഹോട്ടൽ ജീവനക്കാർ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം കണ്ടത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ മറ്റ് ഹോട്ടൽ ജീവനക്കാർ ചേർന്ന് പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു. മൂന്നര മാസം മുൻപാണ് തമിഴ്‌നാട് സ്വദേശി ജോലിക്ക് എത്തിയതെന്ന് ഹോട്ടലുടമ പറയുന്നു. പിടിയിലായ യുവാവിനെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP