Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണിമുടക്ക് ദിവസം ആലത്തൂരിൽ കെ.എസ്.ഇ.ബി. ഓഫീസിലെ ജീവനക്കാരെ മർദിച്ച കേസ്; സിപിഎം ലോക്കൽ സെക്രട്ടറിമാർ അടക്കം അഞ്ച് പേർ അറസ്റ്റിൽ

പണിമുടക്ക് ദിവസം ആലത്തൂരിൽ കെ.എസ്.ഇ.ബി. ഓഫീസിലെ ജീവനക്കാരെ മർദിച്ച കേസ്; സിപിഎം ലോക്കൽ സെക്രട്ടറിമാർ അടക്കം അഞ്ച് പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ആലത്തൂരിൽ കെ.എസ്.ഇ.ബി. ഓഫീസ് ആക്രമിച്ച് ജീവനക്കാരെ ക്രൂരമായി മർദിച്ച കേസിൽ സിപിഎം. ലോക്കൽ സെക്രട്ടറിമാർ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. പാടൂർ സിപിഎം. ലോക്കൽ സെക്രട്ടറി പി.സി. പ്രമോദ്, കാവശ്ശേരി ലോക്കൽ സെക്രട്ടറി രജനീഷ്, സിപിഎം. പ്രവർത്തകരായ പ്രസാദ്, രാധാകൃഷ്ണൻ, അനൂപ് എന്നിവരെയാണ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

പൊതുപണിമുടക്കിനോട് അനുബന്ധിച്ചാണ് സമരാനുകൂലികൾ ആലത്തൂർ പാടൂർ കെ.എസ്.ഇ.ബി. ഓഫീസിൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ അസി. എൻജിനീയർ അടക്കം എട്ട് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. ഇവർ പിന്നീട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.

ഓഫീസിലേക്ക് വാഹനങ്ങളിലെത്തിയ സമരാനുകൂലികൾ ജോലിചെയ്തിരുന്ന ജീവനക്കാരെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് ഓഫീസിലെ സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. സിഐ.ടി.യുവിൽനിന്ന് അടുത്തിടെ ഐ.എൻ.ടി.യു.സിയിലേക്ക് മാറിയവരാണ് മർദനമേറ്റവരിൽ അഞ്ചുപേർ. ഒരാൾ ബി.എം.എസുകാരനും മറ്റൊരാൾ സിഐ.ടി.യുക്കാരനുമാണ്.

ഇടതുപക്ഷ യൂണിയൻ അനുഭാവിയായ അസി. എൻജിനീയർ അടുത്തമാസം വിരമിക്കും. സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ ജോലി ചെയ്യാൻ തീരുമാനിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. അതേസമയം, അക്രമമോ മർദനമോ ഉണ്ടായിട്ടില്ലെന്നും വാക്കുതർക്കത്തിൽ ഏർപ്പെട്ടവരെ പിന്തിരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും സിപിഎം. നേതാക്കളും പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ജോലിക്കെത്തിയപ്പോൾ സമരാനുകൂലികൾ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പിന്മാറാതിരുന്നതോടെ ചൊവ്വാഴ്‌ച്ച വന്ന് അക്രമിക്കുകയായിരുന്നു. സിപിഎം പാടൂർ ലോക്കൽ സെക്രട്ടറി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റവർ ആരോപിച്ചിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP