Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇനി മാസ്‌കില്ലാതെ പുറത്തിറങ്ങാം; ബഹ്‌റിനിലും മാസ്‌ക് ധരിക്കൽ നിർബന്ധമല്ല; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

ഇനി മാസ്‌കില്ലാതെ പുറത്തിറങ്ങാം; ബഹ്‌റിനിലും മാസ്‌ക് ധരിക്കൽ നിർബന്ധമല്ല; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

സ്വന്തം ലേഖകൻ

ഹ്‌റൈനിൽ മാസ്‌ക് ധരിക്കൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർബന്ധമല്ലെന്ന് ദേശീയ ആരോഗ്യ കർമ സമിതി അറിയിച്ചു. അടച്ചിട്ട സ്ഥലങ്ങളിലും തുറസായ കേന്ദ്രങ്ങളിലും മാസ്‌ക് ഒഴിവാക്കാം. എന്നാൽ, വയോധികരും വിട്ടുമാറാത്ത രോഗമുള്ളവരും മാസ്‌ക് ധരിക്കണം. ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുമ്പോഴും ധരിക്കേണ്ടതാണ്. വ്യക്തികൾക്ക് ഇംഗിതമനുസരിച്ച് മാസ്‌ക് ധരിക്കാനും അവകാശമുണ്ട്.

ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണ ശ്രമങ്ങൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ആരോഗ്യ നടപടികൾ തുടർന്നും പിന്തുടരേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുവെന്നും ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് അധികൃതർ പറഞ്ഞു.

കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളുടെയും ഡാറ്റയുടെയും അവലോകനത്തെത്തുടർന്നാണ് പുതിയ തീരുമാനം.

മറ്റു നിർദേശങ്ങൾ

മജ്‌ലിസ് ഒത്തുചേരലുകൾ തുറസായ സ്ഥലങ്ങളിൽ നടത്താൻ ശ്രമിക്കണം അടച്ചിട്ട ഇടങ്ങളിൽ നടത്തുന്ന റമസൻ മജ്‌ലിസുകളിൽ പങ്കെടുക്കുന്നവർ മാസ്‌ക് ധരിക്കൽ പ്രോത്സാഹജനകമാണ്.
പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും റമസാൻ മജ്‌ലിസുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കാൻ പ്രോത്സാഹിപ്പിക്കുന്നുഭക്ഷണത്തിന് ഡിസ്‌പോസിബിൾ പാത്രങ്ങൾ ഉപയോഗിക്കുന്നത് ഉചിതം.ഭക്ഷണം പങ്കിടുന്നതും ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം.

ഡോർ ഹാൻഡിലുകൾ, ഡൈനിങ് ടേബിളുകൾ, ഇരിപ്പിടങ്ങൾ, കുളിമുറികൾ തുടങ്ങിയവയുടെ ഉപരിതലങ്ങൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണംഹാൻഡ് സാനിറ്റൈസറുകൾ നൽകുകയും പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കുകയും വേണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP