Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈവിദ്യ പരിപാടികളാലും പങ്കാളിത്തം കൊണ്ടും കൾച്ചറൽ ഫോറം മണ്ഡലം സംഗമങ്ങൾ ശ്രദ്ധേയമാകുന്നു

വൈവിദ്യ പരിപാടികളാലും പങ്കാളിത്തം കൊണ്ടും കൾച്ചറൽ ഫോറം മണ്ഡലം സംഗമങ്ങൾ ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകൻ

ദോഹ: കൾച്ചറൽ ഫോറം അംഗത്വ കാമ്പയിനിന്റെ ഭാഗമായി വിവിധയിടങ്ങളിലായി നടന്നുവരുന്ന മണ്ഡലം സംഗമങ്ങൾ വൈവിദ്യ പരിപാടികളാലും പങ്കാളിത്തം കൊണ്ടും ആവേശം പകരുന്നതായി.

കാമ്പയിനിന്റെ ഭാഗമായി കൊടുവള്ളി മണ്ഡലം റയ്യാൻ ഓക്‌സിജൻ പാർക്കിൽ സംഘടിപ്പിച്ച 'ആശ്വാസത്തണലിൽ' ഒത്തുചേരൽ കൾച്ചറൽ ഫോറം സംസ്ഥാന കമ്മറ്റിയംഗം ഷാഹിദ് ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് ഫവാസ് ഇ.എ അധ്യക്ഷത വഹിച്ചു. സ്ത്രീകളും കുട്ടികളും അടക്കം പങ്കെടുത്ത വിവിധങ്ങളായ കായിക മത്സരങ്ങൾ ഒത്തുചേരലിന് മാറ്റുകൂട്ടി. മത്സരങ്ങൾക്ക് കൾച്ചറൽ ഫോറം കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡന്റ് നബീൽ പുത്തൂർ നേതൃത്വം നൽകി . വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണംചെയ്തുകൊണ്ട് മൊയ്തീൻകുട്ടി മൗലവി സംസാരിച്ചു . മണ്ഡലം ജനറൽ സെക്രട്ടറി ആദിൽ ഒ.പി. സ്വാഗതവും സെക്രട്ടറി സാബിഖ് നന്ദിയും പറഞ്ഞു. മുഹ്സിൻ ഓമശ്ശേരി, അനസ്, റസാഖ് കാരാട്ട്, താജുദ്ധീൻ എന്നിവർ പാരിപാടികൾക്ക് നേതൃത്വം നൽകി.

'പ്രവാസി ക്ഷേമ പദ്ധതികൾ നാം അറിയേണ്ടത്' എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം തിരുവമ്പാടി മണ്ഡലം സംഘടിപ്പിച്ച പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേന്ദ്ര /സംസ്ഥാന ഗവൺമെന്റ്കൾ പ്രവാസികൾക്കായി നടത്തിവരുന്ന വിവിധ തരം ക്ഷേമ/വായ്പ പദ്ധതികളെക്കുറിച്ച് ടാസ് ആൻഡ് ഹംജിത്ത് ഡയറക്ടർ റജായി മേലാറ്റൂർ വിശദീകരിക്കുകയും തുടർന്ന് സദസ്യരുടെ അന്വേഷണങ്ങൾക്ക് മറുപടി പറയുകയും ചെയ്തു.

പ്രവാസികൾക്കുള്ള പല ആനുകൂല്യങ്ങളും അജ്ഞത മൂലം നഷ്ടപ്പെടുകയാണെന്നും പ്രവാസികളെ ഇത്തരം ക്ഷേമപദ്ധതികളിൽ പങ്കാളികളാകാൻ സഹായിക്കുക എന്നത് കൾച്ചറൽ ഫോറത്തിന്റെ ജനസേവന പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടൻ വിശദീകരിച്ചു.കൾച്ചറൽ ഫോറം തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ശാഹിദ് എം.എ. അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബാസിം കൊടപ്പന സ്വാഗതം പറയുകയും പ്രോഗ്രാം കൺവീനർ ഫജറുദ്ദീൻ പൊറ്റശ്ശേരി നന്ദിയും പറഞ്ഞു.

കൂടെയുണ്ട് കൾച്ചറൽ ഫോറം എന്ന തലക്കെട്ടിൽ കുറ്റ്യാടി മണ്ഡലം സംഘടിപ്പിച്ച ബഹുജന സംഗമത്തിന്റെ ഉദ്ഘാടനം കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടൻ നിർവഹിച്ചു.നോർക്കയും പ്രവാസി ആനുകൂല്യങ്ങളും എന്ന വിഷയത്തിൽ ഉവൈസ് എറണാകുളം, പ്രവാസികളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് മുഹമ്മദ് അസ്ലം എന്നിവർ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകി. കൾച്ചറൽ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, വേളം ഗ്രാമ പഞ്ചായത്തംഗം എം.സി മൊയ്തു, പ്രവാസി വെൽഫെയർ മണ്ഡലം സെക്രട്ടറി ഇഖ്ബാൽ ടി.കെ എന്നിവർ ആശംസകൾ നേർന്നു. കൾച്ചറൽ ഫോറം മണ്ഡലം പ്രസിഡണ്ട് കെ.ടി ശരീഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹബീബ് റഹ്‌മാൻ സ്വാഗതവും പ്രോഗ്രാം കൺവീനർ റിയാസ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP