Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

2024ലെ തിരഞ്ഞെടുപ്പ് ഇന്ന് നടന്നാൽ ട്രംപ് ബൈഡനെയും കമലാ ഹാരിസിനെയും നിഷ്പ്രയാസം തോൽപ്പിക്കും; ട്രംപ് ബൈഡനെ ആറു പോയന്റുകൾക്ക് തോൽപ്പിക്കുമെന്ന പ്രവചനവുമായി പുതിയ സർവ്വേ

2024ലെ തിരഞ്ഞെടുപ്പ് ഇന്ന് നടന്നാൽ ട്രംപ് ബൈഡനെയും കമലാ ഹാരിസിനെയും നിഷ്പ്രയാസം തോൽപ്പിക്കും; ട്രംപ് ബൈഡനെ ആറു പോയന്റുകൾക്ക് തോൽപ്പിക്കുമെന്ന പ്രവചനവുമായി പുതിയ സർവ്വേ

സ്വന്തം ലേഖകൻ

2024ലെ തിരഞ്ഞെടുപ്പ് ഇന്ന് നടന്നാൽബൈഡനെയും കമലാ ഹാരിസിനെയും നിഷ്പ്രയാസം തോൽപ്പിക്കുമെന്ന് സർവ്വെ. ചൊവ്വാഴ്ച നടന്ന സർവ്വേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ പ്രസിഡന്റായിരുന്ന ട്രംപ് ഇപ്പോഴത്തെ പ്രസിഡന്റായ ബൈഡനെ ആറ് പോയന്റുകൾക്കും കമലാ ഹാരിസിനെ 11 പോയന്റുകൾക്കും തോൽപ്പിക്കുമെന്നും ഹവാർഡ് ക്യാപ്‌സ്-ഹാരിസ് സർവ്വേ വ്യക്തമാക്കുന്ന.

സർവ്വേയിൽ പങ്കെടുത്ത 47 ശതമാനം പേരും 2024ൽ ട്രംപ് ഭരണത്തിൽ തിരികെ വരണമെന്ന അഭിപ്രായം പങ്കുവെച്ചു. 41 ശതമാനം പേർ മാത്രമാണ് ബൈഡനെ പിന്തുണച്ചത്. 12 ശതമാനം പേർ തങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് അഭിപ്രായം രേഖപ്പെടുത്തി. കമലാ ഹാരിസിന് ബൈഡനെക്കാളും കുറവ് വോട്ടാണ് സർവ്വേയിൽ ലഭിച്ചത്. 38 ശതമാനം പേർ മാത്രമാണ് കമലാ ഹാരിസിന് അനുകൂലിച്ചത്.

2024 തെരഞ്ഞെടുപ്പിൽ കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഒരു പ്രചരണമുണ്ട്. എന്നാൽ കമലയുടെ ജനപ്രീതി ഇല്ലായ്മയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബൈഡനെതിരെ വൻ വിമർശനമാണ് ഇപ്പോൾ രാജ്യത്ത് ഉയരുന്നത് കോവിഡിനെ നിയന്ത്രിക്കാൻ കഴിയാതിരുന്നതും അദ്ദേഹത്തിനൊട് ജനങ്ങൾക്കുള്ള അപ്രീതി കൂട്ടിയിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP