Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെറസിൽ നിന്നും വീണുപരുക്കേറ്റ പ്രധാന അദ്ധ്യാപിക മരണമടഞ്ഞു; ഇരിട്ടിയിൽ 55 കാരിക്ക് അപകടം സംഭവിച്ചത് വീട് വൃത്തിയാക്കുന്നതിനിടെ

ടെറസിൽ നിന്നും വീണുപരുക്കേറ്റ പ്രധാന അദ്ധ്യാപിക മരണമടഞ്ഞു; ഇരിട്ടിയിൽ 55 കാരിക്ക് അപകടം സംഭവിച്ചത് വീട് വൃത്തിയാക്കുന്നതിനിടെ

അനീഷ് കുമാർ

ഇരിട്ടി: വീട് വൃത്തിയാക്കുന്നതിനിടെ ടെറസിൽ നിന്നും കാൽ വഴുതിവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രധാനാധ്യാപിക മരിച്ചു. തില്ലങ്കേരി വാണി വിലാസം എൽ പി സ്‌കൂൾ പ്രധാനാധ്യാപിക മീത്തലെ പുന്നാട് തേജസ് നിവാസിലെ കെ.കെ. ജയലക്ഷ്മി (55) യാണ് മരണമടഞ്ഞത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു മരണം.

തിങ്കളാഴ്ച ഉച്ചയോടെ മീത്തലെ പുന്നാട് വീട്ടിൽ വച്ചായിരുന്നു സംഭവം. വീടിന്റെ മുകൾഭാഗം വൃത്തിയാക്കുന്നതിനിടെ ടെറസിൽ നിന്നും കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
റിട്ട. ജില്ലാ ലേബർ ഓഫിസർ ആയിരുന്ന മീത്തലെ പുന്നാടിലെ പരേതനായ പി.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും കെ.കെ. അമ്മാളു അമ്മയുടെയും മകളാണ്. ഭർത്താവ്: സി.ജയചന്ദ്രൻ (എഞ്ചി.ഏഴിമല നാവിക അക്കാദമി ).

മക്കൾ: സുപ്രിയ (അസി.പ്രൊഫസർ, ദുബൈ), ജിതിൻ (സീമെൻസ് ഐ ടി കമ്പനി, ബംഗളൂരു). മരുമക്കൾ: കൃഷ്ണദാസ് (പ്രൊഫ. ദുബൈ), മിഥുന (അസി.മാനേജർ സൗത്ത് ഇന്ത്യൻബാങ്ക്, എറണാകുളം). സഹോദരങ്ങൾ: കെ.കെ. ജയകൃഷ്ണൻ (റിട്ട. അധ്യപകൻ മട്ടന്നൂർ ഹയർ സെക്കണ്ടറി സ്‌കൂൾ), കെ.കെ. ചിന്താമണി ( പ്രധാനാധ്യാപിക മാടത്തിൽഎൽ പി സ്‌കൂൾ), കെ.കെ. ജയന്തി, കെ.കെ. സജിത്ത് കുമാർ (ലിങ്ക് വെൽസ് സർവീസ് ). കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്‌ച്ച ഉച്ചയോടെ മീത്തലെ പുന്നാട് വീട്ടിലെത്തിച്ച് പൊതുദർശനത്തിനു ശേഷം തറവാട്ടുവീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP