Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരിഹസിച്ച പഴയ കോച്ചിനും സിനിമാ താരം രാജീവ് പിള്ളയ്ക്കും മറുപടിയായി 27 പന്തിൽ സഞ്ജുവിന്റെ സൂപ്പർ ഷോ; പെർഫക്ട് പടിക്കൽ മധ്യനിരയിലും തകർത്തു; സൺറൈസേഴ്‌സിനെ തകർത്ത റോയൽസിലെ മലയാളി കൂട്ടുകെട്ടിന്റെ കഥ

പരിഹസിച്ച പഴയ കോച്ചിനും സിനിമാ താരം രാജീവ് പിള്ളയ്ക്കും മറുപടിയായി 27 പന്തിൽ സഞ്ജുവിന്റെ സൂപ്പർ ഷോ; പെർഫക്ട് പടിക്കൽ മധ്യനിരയിലും തകർത്തു; സൺറൈസേഴ്‌സിനെ തകർത്ത റോയൽസിലെ മലയാളി കൂട്ടുകെട്ടിന്റെ കഥ

സ്പോർട്സ് ഡെസ്ക്

പൂണെ: ഇത്തവണ ഐപിഎല്ലിൽ ഇടം നേടിയവരേക്കാൾ മികച്ചവർ കേരളത്തിലുണ്ടെന്ന് ഫെയ്സ് ബുക്കിൽ കുറിച്ച മുൻ പരിശീലകൻ വരെ ലക്ഷ്യമിട്ടത് സഞ്ജു സാംസണെയാണ്. ശ്രീശാന്തിനെ രാജസ്ഥാനിൽ എടുക്കാത്തിന് രാജീവ് പിള്ളയുടെ ഒളിയമ്പും. ഇവർക്കുള്ള മറുപടിയാണ് ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ സഞ്ജു നേടിയത്. സൂപ്പർ, ക്ലാസിക്, മാസീവ് ഗ്രൗണ്ടിന്റെ നാലു വശത്തേക്കും സഞ്ജു ആത്മവിശ്വാസത്തോടെ ഷോട്ടുകൾ പായിച്ചു. ഒരിക്കലും തനിക്ക് വേണ്ടി കളിച്ചില്ല. ടീമിന് മികച്ച സ്‌കോർ എന്നതു മാത്രമായിരുന്നു സഞ്ജുവിന്റെ ലക്ഷ്യം. സൺറൈസേഴ്‌സിനെതിരെ സഞ്ജു തകർത്തു. അങ്ങനെ റോയൽസിന്റെ സ്‌കോർ 210ലെത്തി.

27 പന്തിൽ 55 റൺസ്. ടീം തെറ്റില്ലാത്ത സ്‌കോറിലെത്തുമെന്ന് ഉറപ്പിക്കുകയായിരുന്നു ഈ ക്ലാസിക്ക് ഇന്നിങ്സിലൂടെ സഞ്ജു. ഈ മലയാളി ക്രീസിൽ നിന്നാൽ മാത്രം മതി റൺസ് ഒഴുകുമെന്നതിന് തെളിവ്. ഏഴാം ഓവറിൽ ക്രീസിലെത്തിയ സഞ്ജു അടുത്ത ഓവറിൽ തന്നെ വിശ്വരൂപം കാട്ടി. എട്ടാം ഓവറിൽ അഭിഷേക് ശർമ്മയെ രണ്ട് ബൗണ്ടറി കടത്തി. അതിലൊന്ന് സൂപ്പർ സിക്സ്. ബട്ലർ പുറത്തായ ശേഷവും നിശബ്ദനായില്ല. ഷെപ്പേർഡിനേയും വാഷിങ്ടൺ സുന്ദറിനേയും അടിച്ചു പറത്തി. ഇതിനിടെ കൂട്ടിനായി കർണ്ണാടകക്കാരൻ മലയാളി ദേവ് ദത്ത് പടിക്കലും എത്തി. സഞ്ജുവിന്റെ പ്രകടത്തിൽ പടിക്കലും അവേശത്തിലായി.

ഓപ്പണറുടെ പതിവ് റോളിൽ നിന്ന് മധ്യനിരയിൽ എത്തിയ പടിക്കൽ നിലയുറപ്പിച്ച ശേഷേ അടിച്ചു തകർത്തു. രണ്ടു പേരും ചേർന്ന് രാജസ്ഥാനെ അതിവേഗ സ്‌കോറിങ്ങിലൂടെ മികച്ച സ്‌കോറിലെത്തിച്ചു. 41 റൺസെടുത്ത പടിക്കലിന്റെ പുറത്താകലിന് ശേഷവും സമ്മർദ്ദമില്ലാതെ രണ്ട് സിക്സറുകൾ കൂടി സഞ്ജു നേടി. അർദ്ധ സെഞ്ച്വറി തികച്ച് 55 റൺസുമായി സഞ്ജുവിന്റെ മടക്കം. രണ്ട് മലയാളികൾ ചേർന്ന് നേടിയത് 73 റൺസ്. ഇത് ഐപിഎൽ ക്രിക്കറ്റിൽ മലയാളികൾക്ക് ആവേശവുമായി. എട്ടാം ഓവറിൽ രണ്ട് വിക്കറ്റിന് രാജസ്ഥാൻ 75 റൺസെന്ന പ്രതിസന്ധി ഘട്ടത്തിലാണ് സഞ്ജുവിന് കൂട്ടായി പടിക്കൽ എത്തിയത്. അവരുടെ താളാത്മക ബാറ്റിംഗാണ് അവസാന ഓവറിലെ കൂറ്റനടികളിലൂടെ ഹിറ്റ്മയർക്ക് രാജസ്ഥാൻ സ്‌കോർ 210 കടത്താനായത്.

പേസ് ബൗളർമാരെ തുടക്കത്തിൽ തുണച്ച പൂനയിലെ പിച്ചിലായിരുന്നു രണ്ടു പേരുടേയും സൂപ്പർ ഷോ. ബൗളർമാർക്ക് താളം കണ്ടെത്താൻ അവസരം കൊടുക്കാതെ തകർത്തടിച്ചു ഇരുവരും. അങ്ങനെ രാജസ്ഥാനെ മികച്ച നിലയിൽ ഇരുവരും ചേർന്നെത്തിച്ചു. അവസാന സ്‌കോർ 210ലെ്ത്തിയതും ഈ കൂട്ടുകെട്ടിന്റെ മികവ് ഒന്നു കൊണ്ട് മാത്രമാണ്. വലിയ താരങ്ങൾ ഇല്ലാത്ത രാജസ്ഥാന് ബാറ്റിംഗിന്റെ നെടുതൂൺ സഞ്ജുവാണെന്ന് തെളിയിക്കുന്നതാണ് ഈ ഇന്നിങ്‌സും. വരും കളികളിലും ഈ മികവ് ക്യാപ്ടൻ സഞ്ജു ബാറ്റിംഗിൽ കാട്ടേണ്ടതുണ്ട്.

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബിനെതിരെ ക്യാപ്റ്റൻ വിരാട് കോലിയുടെ ബാംഗ്ലൂരിനായി അരങ്ങേറ്റ മത്സരത്തിൽ അർധസെഞ്ചുറിയുമായി തിളങ്ങിയ താരമാണ് ദേവ്ദത്ത് പടിക്കൽ. പടിക്കലിന്റെ പിതാവ് ബാബു നിലമ്പൂർ സ്വദേശിയും അമ്മ അമ്പിളി പടിക്കൽ എടപ്പാൾ സ്വദേശിയുമാണ്. ദേവ്ദത്തിന് നാലു വയസുള്ളപ്പോഴാണ് അച്ഛന്റെ ജോലി ആവശ്യാർത്ഥം കുടുംബം ഹൈദരാബാദിലേക്ക് താമസം മാറി. മകന്റെ ക്രിക്കറ്റ് ഭാവി കൂടി കണക്കിലെടുത്ത് 2011ൽ ബാംഗ്ലൂരിലെത്തി. 2018ൽ കർണാടകയ്ക്ക് വേണ്ടി മഹാരാഷ്ട്രക്കെതിരെ ആയിരുന്നു ദേവ്ദത്തിന്റെ രഞ്ജി ട്രോഫി അരങ്ങേറ്റം.അരങ്ങേറ്റമത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ ഏഴ് റൺസെടുത്ത് പുറത്തായെങ്കിലും രണ്ടാം ഇന്നിങ്‌സിൽ 77 റൺസ് നേടി തിളങ്ങി.

2019ൽ ലിസ്റ്റ് എ ക്രിക്കറ്റിൽ ഝാർഖണ്ഡിനെതിരെ അരങ്ങേറി. 58 റൺസുമായി തിളങ്ങി.2019ൽ തന്നെ ടി20 ക്രിക്കറ്റിലും അരങ്ങേറിയ ദേവ്ദത്ത് പടിക്കൽ ഉത്തരാഖണ്ഡിനെതിരെ പുറത്താകാതെ 53 റൺസെടുത്ത് തിളങ്ങി. വിജയ് ഹസാരെ ട്രോഫിയിൽ കഴിഞ്ഞ സീസണിൽ 11 ഇന്നിങ്‌സുകളിൽ നിന്ന് 67.67 ശരാശരിയിൽ 619 റൺസ് അടിച്ചുകൂട്ടി. സീസണിൽ ഐപിഎൽ ലേലത്തിൽ 20 ലക്ഷം രൂപയുടെ അടിസ്ഥാന വിലക്ക് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിലെത്തി.

2019ൽ ലിസ്റ്റ് എ ക്രിക്കറ്റിൽ ഝാർഖണ്ഡിനെതിരെ അരങ്ങേറി. 58 റൺസുമായി തിളങ്ങി. ഐപിഎൽ അരങ്ങേറ്റത്തിലും അർധസെഞ്ചുറിയുമായി വരവറിയിച്ചു. ഇത്തവണ റാഞ്ചിയത് സഞ്ജുവിന്റെ റോൽസ്. അവിടേയും തുടക്കം രാജകീയമായി. ഓപ്പണിങ് സ്‌പോട്ട് നഷ്ടമായെങ്കിലും മധ്യനിരയിലെ അടിപൊളി ഇന്നിങ്‌സ് പടിക്കലിന് വീണ്ടും ഒന്നാം നമ്പർ തിരിച്ചു നൽകിയേക്കും.

സഞ്ജുവിനെ ടെലിവിഷനിൽ മലയാളി അവസാനമായി കണ്ടത് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി ട്വന്റിയിലാണ്. മലയാളി ആഗ്രഹിച്ചതു പോലെ ദ്രോവിഡിന്റെ പ്രിയ താരം അന്ന് കളിച്ചില്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗമായി സഞ്ജു ഇനി ഉണ്ടാകുമോ എന്ന സംശയം പോലും ഉയർന്നു. പക്ഷേ ഐപിഎല്ലിലെ മത്സരത്തിൽ വീണ്ടും ക്ലാസ് പുറത്തെടുത്തു. റൺസെടുക്കുന്നതിലെ തൃഷ്ണയും തെളിഞ്ഞു.

ഇനി സഞ്ജുവിന് മുമ്പോട്ട് ഏറെ പോകണം. ഈ ഫോം തുടർന്നാൽ 20-20 ലോകകപ്പിലും സഞ്ജു ഇന്ത്യൻ കുപ്പായത്തിലുണ്ടാകും. പരിഹസിച്ച രാജീവ് പിള്ള അടക്കമുള്ളവർക്ക് മറുപടിയുമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP