Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നായക സ്ഥാനം കൈവിട്ടിട്ടും മൂല്യമേറിയ സെലിബ്രിറ്റി ബ്രാൻഡ് വിരാട് കോലി തന്നെ! അഞ്ചാം വർഷവും ഇന്ത്യയിലെ ഏറ്റവും ബ്രാൻഡ് വാല്യു കൂടിയ താരം; വിരമിച്ചിട്ടും മൂല്യം കുറയാതെ ധോണിയും സച്ചിനും; രോഹിത് ശർമയും പട്ടികയിൽ

നായക സ്ഥാനം കൈവിട്ടിട്ടും മൂല്യമേറിയ സെലിബ്രിറ്റി ബ്രാൻഡ് വിരാട് കോലി തന്നെ! അഞ്ചാം വർഷവും ഇന്ത്യയിലെ ഏറ്റവും ബ്രാൻഡ് വാല്യു കൂടിയ താരം; വിരമിച്ചിട്ടും മൂല്യം കുറയാതെ ധോണിയും സച്ചിനും; രോഹിത് ശർമയും പട്ടികയിൽ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും നായക സ്ഥാനമൊഴിഞ്ഞിട്ടും ഇന്ത്യയിലെ ഏറ്റവും വിലയേറിയ ( ബ്രാൻഡ് വാല്യൂ ) സെലിബ്രിറ്റിയായി വിരാട് കോഹ്ലി തുടരുന്നു. ഡഫ് & ഫെൽപ്സ് പുറത്തുവിട്ട കണക്കിലാണ് കോഹ്ലിയുടെ ആധിപത്യം വ്യക്തമാക്കുന്നത്. തുടർച്ചയായ അഞ്ചു വർഷങ്ങളായി കോഹ്ലിയാണ് ലിസ്റ്റിൽ ഒന്നാമത് നിൽക്കുന്നത്. 185.7 മില്യൺ ഡോളറാണ് കോഹ്ലിയുടെ 2021 ലെ ബ്രാൻഡ് വാല്യു.

ഇന്ത്യയിലെ സെലിബ്രിറ്റികൾ ഒപ്പുവെച്ച പരസ്യകരാറുകൾ, സമൂഹമാധ്യമങ്ങളിലെ സാന്നിധ്യം എന്നിവ കണക്കിലെടുത്താണ് ഈ റാങ്കിങ് തയാറാക്കുന്നത്. കോഹ്ലിയെക്കൂടാതെ മുൻ നായകൻ എം.എസ് ധോണി പട്ടികയിൽ അഞ്ചാം സ്ഥാനത്തും സച്ചിൻ ടെൻഡുൽക്കർ 11-ാം സ്ഥാനത്തും നിലവിലെ നായകൻ രോഹിത് ശർമ 13-ാം സ്ഥാനത്തുമുണ്ട്.

ബോളിവുഡ് താരം രൺവീർ സിങാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് 158.3 മില്യൺ ഡോളറാണ് രൺവീറിന്റെ ബ്രാൻഡ് വാല്യു. മൂന്നാം സ്ഥാനത്ത് ബോളിവുഡിൽ നിന്ന് തന്നെ അക്ഷയ് കുമാറാണ്. 139.6 മില്യൺ ഡോളറാണ് അക്ഷയ് കുമാറിന്റെ വിപണി മൂല്യം. 68.1 മില്യൺ ഡോളർ ബ്രാൻഡ് വാല്യുവുമായി ആലിയ ഭട്ടാണ് നാലാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്തുള്ള ധോണിയുടെ ബ്രാൻഡ് വാല്യു 61.2 മില്യൺ ഡോളറാണ്.

രൺവീർ സിങും, ആലിയ ഭട്ടും എം.എസ് ധോണിയും ഇത്തവണ റാങ്കിങിൽ വലിയ കുതിച്ചുച്ചാട്ടമാണ് നടത്തിയതെന്ന് ഡഫ് & ഫെൽപ്സ് മാനേജിങ് ഡയറക്ടർ അവിരാൽ ജയ്ൻ അറിയിച്ചു. ക്രിക്കറ്റ് താരങ്ങളെ കൂടാതെ ബാഡ്മിന്റൺ താരം പി.വി സിന്ധുവും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ആഗോള കോർപ്പറേറ്റ് ഫിനാൻസ് ഉപദേശകരും മൂല്യ നിർണ്ണയ ഏജൻസിയുമായ ഡുഫ് ആൻഡ് ഫെൽപ്‌സിന്റെ റിപ്പോർട്ടിലാണ് വിരാട് കോലി ഏറ്റവും മൂല്യമേറിയ ബ്രാൻഡായി തുടരുന്നത് വ്യക്തമാക്കുന്നത്. കോലിയുടെ ബ്രാൻഡ് മൂല്യം 2018 ൽ 18 ശതമാനം ഉയർന്ന് 1709 ലക്ഷം ഡോളറിലെത്തിയിരുന്നു.

ഡഫ് & ഫെൽപ്സ് സെലിബ്രിറ്റി ബ്രാൻഡ് വാല്യൂവേഷൻ റിപ്പോർട്ട് 2021 പ്രകാരം, ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ബ്രാൻഡ് മൂല്യത്തിൽ ഇടിവുണ്ടായിട്ടും 2021-ൽ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റിയായി തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോഹ്ലിയുടെ ബ്രാൻഡ് മൂല്യം 2020ൽ 237.7 മില്യണിൽ നിന്ന് 2021ൽ 185.7 മില്യണായി കുറഞ്ഞിരുന്നു.

നടൻ രൺവീർ സിങ് തന്റെ ബ്രാൻഡ് വളരുകയും 158.3 മില്യൺ ഡോളറിന്റെ ബ്രാൻഡ് മൂല്യവുമായി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. 139.6 മില്യൺ ഡോളറിന്റെ ബ്രാൻഡ് മൂല്യവുമായി നടൻ അക്ഷയ് കുമാർ മൂന്നാം സ്ഥാനത്തെത്തി.

68.1 മില്യൺ ഡോളറിന്റെ ബ്രാൻഡ് മൂല്യവുമായി ആർആർആർ നടി ആലിയ ഭട്ട് നാലാം സ്ഥാനത്തെത്തി. ടോപ്പ് 10 സെലിബ്രിറ്റികളിൽ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റിയാണ് അവർ, ഇപ്പോൾ വനിതാ ബോളിവുഡ് അഭിനേതാക്കൾക്കിടയിൽ ഏറ്റവും മൂല്യമുള്ള ബ്രാൻഡാണ്.

2020ൽ 36.3 മില്യൺ ഡോളറിൽ നിന്ന് ബ്രാൻഡ് മൂല്യം വൻ കുതിച്ചുചാട്ടത്തിന് ശേഷം 2021ൽ 61.2 മില്യൺ ഡോളറിന്റെ ബ്രാൻഡ് മൂല്യവുമായി എംഎസ് ധോണി അഞ്ചാം സ്ഥാനത്തെത്തി. ' ഡഫ് & ഫെൽപ്‌സ് അതിന്റെ റിപ്പോർട്ടിൽ പറഞ്ഞു.

ഇന്ത്യയിലെ മികച്ച 20 സെലിബ്രിറ്റികളുടെ മൊത്തം ബ്രാൻഡ് മൂല്യം 2021 ൽ 1.2 ബില്യൺ ഡോളറായിരുന്നു, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 12.9 ശതമാനം വളർച്ച. ബാഡ്മിന്റൺ താരം പി വി സിന്ധു, 2021-ൽ 22 മില്യൺ ഡോളർ ബ്രാൻഡ് മൂല്യമുള്ള ടോപ്പ് 20 ക്ലബ്ബിൽ പുതിയതായി പ്രവേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP