Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീകളെ ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്‌തെന്ന് പരാതി; സൗദിയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റിൽ; പിടിയിലായത് തിരുവനന്തപുരത്ത് വിമാനമിറങ്ങിയപ്പോൾ

സ്ത്രീകളെ ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്‌തെന്ന് പരാതി; സൗദിയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റിൽ; പിടിയിലായത് തിരുവനന്തപുരത്ത് വിമാനമിറങ്ങിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ത്രീകളെ ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്തുവെന്ന പരാതിയിൽ സൗദിയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ തിരുവനന്തപുരത്ത് അറസ്റ്റിൽ. ബാലാരമപുരം തേമ്പാമൂട് സ്വദേശി പ്രവണവ് കൃഷ്ണയാണ് അറസ്റ്റിലായത്. തിരുവനന്തപുരം റൂറൽ സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണവ് കൃഷ്ണയ്ക്കെതിരെ തിരുവനന്തപുരം റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ കേസുണ്ടായിരുന്നു.

സ്ത്രീകളെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തിരുന്നത്. ഒരു വർഷത്തോളമായി ഇയാൾക്കെതിരേ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

സൗദിയിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്യുകയായിരുന്ന പ്രണവ് കൃഷ്ണ അവധിക്ക് ഇന്ന് നാട്ടിലെത്തിയതായിരുന്നു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രണവ് കൃഷ്ണയെ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ വിമാനത്താവള അധികൃതർ തടഞ്ഞുവെച്ചു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് പൊലീസ് പിന്നീട് രേഖപ്പെടുത്തി.

ഇന്റർനെറ്റ്, വിദേശ നമ്പറുകളിലൂടെയാണ് പ്രണവ് കൃഷ്ണ സ്ത്രീകളെ വിളിച്ച് ശല്യം ചെയ്തിരുന്നത്. നെയ്യാറ്റിൻകര സ്വദേശിയായ സ്ത്രീയെ ഒന്നര വർഷത്തോളമായി ഇത്തരത്തിൽ ശല്യം ചെയ്യുന്നുണ്ട്. അവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP