Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനം ടിവി എംഡി ജികെ പിള്ള അന്തരിച്ചു; അന്ത്യം കൊയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ

ജനം ടിവി എംഡി ജികെ പിള്ള അന്തരിച്ചു; അന്ത്യം കൊയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ജനം ടിവി എംഡിയും സിഇഒയുമായ ജി.കെ പിള്ള അന്തരിച്ചു. 71 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതമാണ് മരണകാരണം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. മാനേജ്മെന്റ് വിദഗ്ധനും സാമൂഹിക പ്രവർത്തകനുമാണ് അദ്ദേഹം. ആർഎസ്എസ് പാലക്കാട് നഗർ സംഘചാലക്, സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു ജി.കെ പിള്ള.

1973 ൽ ബിറ്റ്സ് പിലാനിയിൽ നിന്ന് ബിരുദം നേടിയ ജി.കെ. പിള്ള, പൊതുമേഖലയിലും സ്വകാര്യമേഖലയിലും നേതൃത്വപരമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. മാനുഫാക്ചറിങ് മേഖലയിൽ 47 വർഷത്തിലേറെ കാലം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 8 വർഷമായി വാൽചന്ദ്‌നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും സിഇഒയും ആയിരുന്നു അദ്ദേഹം.

2020 മാർച്ചിൽ വിരമിച്ച ശേഷം വാൽചന്ദ്‌നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും ഉപദേശകനുമായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിങ് പൊതുമേഖലാ കമ്പനികളായ ഹെവി എഞ്ചിനീയറിങ് കോർപ്പറേഷൻ ലിമിറ്റഡ് റാഞ്ചി, എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡ് ബംഗലൂരു എന്നിവയുടെ ചെയർമാനായും മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

യുഎസ് സംയുക്ത സംരംഭമായ ഫിഷർ സാന്മാർ ലിമിറ്റഡിന്റെ ചെന്നൈയിലെ ചീഫ് എക്‌സിക്യൂട്ടീവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്നൊവേഷൻ ആൻഡ് ഇൻഡസ്ട്രി അക്കാദമി സഹകരണത്തിന്റെ ശക്തമായ വക്താവായ അദ്ദേഹം രാജ്യത്തിന്റെ 'ആത്മനിർഭർ ഭാരത്' അഭിയാനിൽ പ്രധാന പങ്ക് വഹിച്ച് വരികയായിരുന്നു. ദേശീയ അന്തർദേശീയ ഫോറങ്ങളിൽ ധാരാളം അവാർഡുകൾ നേടിയിട്ടുള്ള ജി.കെ പിള്ള ദേശീയ തലത്തിലുള്ള ഹോക്കി കളിക്കാരനുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP