Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശരിരായ മേൽവിലാസത്തിൽ അയച്ചിട്ടും ജേക്കബ് തോമസ് സുപ്രീംകോടതി നോട്ടീസ് കൈപ്പറ്റിയില്ലെന്ന് ആരോപണം; വീണ്ടും നോട്ടീസ് അയച്ച് കോടതി; ഡ്രജർ അഴിമതിയിൽ ഇടപെടൽ തുടരുമ്പോൾ

ശരിരായ മേൽവിലാസത്തിൽ അയച്ചിട്ടും ജേക്കബ് തോമസ് സുപ്രീംകോടതി നോട്ടീസ് കൈപ്പറ്റിയില്ലെന്ന് ആരോപണം; വീണ്ടും നോട്ടീസ് അയച്ച് കോടതി; ഡ്രജർ അഴിമതിയിൽ ഇടപെടൽ തുടരുമ്പോൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡ്രഡ്ജർ അഴിമതി കേസ് റദ്ദാക്കിയതിനെതിരായ ഹർജിയിൽ മുൻ ഡിജിപി ജേക്കബ് തോമസിന് സുപ്രീം കോടതി പുതിയ നോട്ടീസ് അയച്ചു. ശരിയായ വിലാസത്തിലാണ് നോട്ടീസ് അയച്ചത്. നോട്ടീസ് എത്തിയ വിവരം ജേക്കബ് തോമസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നോട്ടീസ് കൈപ്പറ്റിയില്ലെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ നോട്ടീസ്.

ആദ്യ നോട്ടീസ് മുൻ ഡിജിപി കൈപ്പറ്റിയില്ലെന്ന ഹർജിക്കാരന്റെ പരാതി സുപ്രീം കോടതി ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് പുതിയ നോട്ടീസ് അയച്ചത്. ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് എതിരേ സത്യൻ നരവൂർ നൽകിയ ഹർജിയിലാണ് ഫെബ്രുവരിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചത്. ജേക്കബ് തോമസ്, സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറി, വിജിലൻസ് ഡയറക്ടർ, അന്വേഷണ ഉദ്യോഗസ്ഥൻ എന്നിവർക്കായിരുന്നു നോട്ടീസ് അയച്ചിരുന്നത്.

രജിസ്‌ട്രേഡ് പോസ്റ്റിൽ അയച്ച നോട്ടീസ് ജേക്കബ് തോമസ് ഒഴികെ മറ്റുള്ളവരെല്ലാം കൈപ്പറ്റിയെന്ന് സത്യൻ നരവൂരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കാളീശ്വരം രാജ് സുപ്രീം കോടതിയിൽ വ്യക്തമാക്കി. ജേക്കബ് തോമസിന്റെ ഹൈക്കോടതിയിലെ അഭിഭാഷകന് നോട്ടീസിന്റ പകർപ്പ് കൈമാറാൻ ഹർജിക്കാരൻ അനുമതി തേടിയെങ്കിലും സുപ്രീം കോടതി അനുവദിച്ചില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP