Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പണത്തിന് വേണ്ടിയല്ല താൻ ടീം മാറിയത്; ആർ സി ബിയിൽ തുടരുന്നുണ്ടോ എന്നു പോലും അവർ ചോദിച്ചില്ല; രാജസ്ഥാനിലേക്കെത്തിയതിലെ വെളിപ്പെടുത്തലുമായി യുസ്വേന്ദ്ര ചെഹൽ; ബാംഗ്ലൂരിൽ തുടരാനാണ് ആഗ്രഹിച്ചതെന്നും ആരാധകരെ ഒരുപാടിഷ്ടമായിരുന്നുവെന്നും ചഹൽ

പണത്തിന് വേണ്ടിയല്ല താൻ ടീം മാറിയത്; ആർ സി ബിയിൽ തുടരുന്നുണ്ടോ എന്നു പോലും അവർ ചോദിച്ചില്ല;  രാജസ്ഥാനിലേക്കെത്തിയതിലെ വെളിപ്പെടുത്തലുമായി യുസ്വേന്ദ്ര ചെഹൽ; ബാംഗ്ലൂരിൽ തുടരാനാണ് ആഗ്രഹിച്ചതെന്നും ആരാധകരെ ഒരുപാടിഷ്ടമായിരുന്നുവെന്നും ചഹൽ

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യൻ പ്രിമിയർ ലീഗിൽ ബാംഗ്ലൂരിന്റെ വിശ്വസ്തനായ സ്പിന്നർ ആയിരുന്നു യുസ്വേന്ദ്ര ചെഹൽ.എന്നാൽ ഇക്കുറി രാജസ്ഥാൻ റോയൽസിനുവേണ്ടിയാണ് ചഹൽ പന്തെറിയുക.ടീം മാറ്റത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കാതിരുന്ന ചഹൽ അതിനുപിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

മെഗാ താരലേലത്തിനു മുന്നോടിയായി ടീമിൽ നിലനിർത്തുന്ന കാര്യത്തെക്കുറിച്ച് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർഅധികൃതർ സംസാരിച്ചിട്ടുപോലുമില്ലെന്ന് യുസ്വേന്ദ്ര ചെഹൽ പറയുന്നു.കഴിഞ്ഞ എട്ടു സീസണുകളിലായി ബാംഗ്ലൂരിനായി കളിച്ച ചെഹലിനെ, ഇത്തവണത്തെ താരലേലത്തിൽ 6.5 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. 

പണത്തിനായല്ല താൻ ടീം മാറിയതെന്നും ടീമിൽ നിലനിർത്തുന്നതിനെക്കുറിച്ച് ആർസിബി അധികൃതർ സംസാരിച്ചിട്ടേയില്ലെന്നും ചെഹൽ പറയുന്നു.'ആർസിബിയുമായി എനിക്ക് വളരെ വൈകാരികമായ ബന്ധമാണ് ഉണ്ടായിരുന്നത്. പ്രത്യേകിച്ചും ആരാധകരുമായി. മറ്റൊരു ടീമിനായി ഐപിഎലിൽ കളിക്കേണ്ടി വരുമെന്ന് കരുതിയിട്ടേയില്ല. എന്തിനാണ് കൂടുതൽ പണം ആവശ്യപ്പെട്ട് ആർസിബി വിട്ടതെന്ന് ഇപ്പോഴും ഒട്ടേറെ ആരാധകർ എന്നോടു ചോദിക്കുന്നുണ്ട്. പക്ഷേ, ടീമിൽ നിലനിർത്തുന്നതിനെക്കുറിച്ച് ബാംഗ്ലൂർ ടീം എന്നോട് സംസാരിച്ചിട്ടുപോലുമില്ല എന്നതാണ് വാസ്തവം' ചെഹൽ പറഞ്ഞു.

'ആർസിബിയുടെ ക്രിക്കറ്റ് ഡയറക്ടറായ മൈക്ക് ഹെസ്സൻ എന്നെ വിളിച്ച് വിരാട് കോലി, ഗ്ലെൻ മാക്‌സ്‌വെൽ, മുഹമ്മദ് സിറാജ് എന്നിവരെ ടീം നിലനിർത്താൻ ഉദ്ദേശിക്കുന്നതായി അറിയിച്ചിരുന്നു. എനിക്ക് ആർസിബിയിൽ തുടരാൻ ആഗ്രഹമുണ്ടോയെന്ന് ചോദിച്ചുപോലുമില്ല. എന്നെ താരലേലത്തിലൂടെ ടീമിൽ തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്ന് മാത്രമാണ് പറഞ്ഞത്. എന്നോട് പണത്തിന്റെ കാര്യമോ ടീമിൽ തുടരാൻ ആഗ്രഹമുണ്ടോയെന്നോ ചോദിച്ചിട്ടില്ല. പക്ഷേ ബാംഗ്ലൂർ ടീമിന്റെ ആരാധകരെ എനിക്കെന്നും ഇഷ്ടമാണ്' ചെഹൽ പറഞ്ഞു.

'ഒരുപക്ഷേ, ആർസിബിയിൽ തുടരാൻ താൽപര്യമുണ്ടോയെന്ന് അവർ ചോദിച്ചിരുന്നെങ്കിൽ ഞാൻ ഉണ്ട് എന്ന് തന്നെ പറയുമായിരുന്നു. കാരണം, എന്നെ സംബന്ധിച്ച് പണത്തിന് രണ്ടാം സ്ഥാനം മാത്രമേയുള്ളൂ. എനിക്ക് കളിക്കാൻ അവസരം തന്ന ടീമാണ് ആർസിബി. അവിടുത്തെ ആരാധകരും എന്നോടു വലിയ സ്‌നേഹമാണ് കാണിച്ചിട്ടുള്ളത്' ചെഹൽ പറഞ്ഞു.

ഐപിഎൽ കരിയറിൽ ആകെ കളിച്ച 114 മത്സരങ്ങളിൽ 113 മത്സരങ്ങളും ആർസിബിക്കായാണ് ചെഹൽ കളിച്ചത്. ആകെ 139 വിക്കറ്റുകളും സ്വന്തമാക്കി. 2013ൽ മുംബൈ ഇന്ത്യൻസിനായി രോഹിത് ശർമയ്ക്കു കീഴിൽ ഒരു മത്സരം കളിച്ചു. എട്ടു വർഷം തുടർച്ചയായി കളിച്ച റോയൽ ചാലഞ്ചേഴ്‌സുമായി വൈകാരികമായ അടുപ്പം ഉണ്ടായിരുന്നതായി ചെഹൽ വിശദീകരിച്ചു.

2014 മുതൽ 2021 വരെ തുടർച്ചയായി എട്ടു സീസണുകളിലാണ് വിരാട് കോലി നയിച്ച റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ചെഹൽ കളിച്ചത്. തുടർന്ന് ഈ വർഷത്തെ മെഗാ താരലേലത്തിനു മുന്നോടിയായി അവർ താരത്തെ റിലീസ് ചെയ്യുകയായിരുന്നു. താരലേലത്തിൽ രാജസ്ഥാൻ റോയൽസ് വാങ്ങിയതോടെ, ആ ടീമിലേക്കുള്ള ചെഹലിന്റെ തിരിച്ചുവരവു കൂടിയാണിത്. 2010ൽ രാജസ്ഥാൻ താരമായിരുന്നു ചെഹൽ. പക്ഷേ, ഒരു കളിയിൽപ്പോലും അവസരം കിട്ടിയില്ലെന്നു മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP