Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫിലിപ്പോ ഒസെല്ലയെ തിരിച്ചയച്ച കേന്ദ്ര സർക്കാർ നടപടി സ്വതന്ത്ര വൈജ്ഞാനിക അന്വേഷണങ്ങളോടുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ അസഹിഷ്ണുത

സ്വന്തം ലേഖകൻ

കേരളവുമായി ബന്ധപ്പെട്ട അനേകം പഠനങ്ങൾ നടത്തിയ നരവംശ ശാസ്ത്രജ്ഞനായ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ച കേന്ദ്ര സർക്കാർ നടപടി സ്വതന്ത്ര വൈജ്ഞാനിക അന്വേഷണങ്ങളോടുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ അസഹിഷ്ണുതയാണ്. യുകെയിലെ സസെക്‌സ് സർവകലാശാലയിലെ പ്രഫസറായ ഇദ്ദേഹംകേരളത്തിലെ തീരദേശ സമൂഹങ്ങളെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കാനായി എത്തിച്ചേർപ്പോഴാണ് ഒരു തരത്തിലുള്ള കാരണവും ബോധിപ്പിക്കാതെ കേന്ദ്ര നിർദേശ പ്രകാരം എമിഗ്രേഷൻ അധികൃതർ വിലക്ക് ഏർപ്പെടുത്തിയിത്.

1980 കൾ മുതൽ കേരളവുമായി സവിശേഷമായ ബന്ധം കാത്തു സൂക്ഷിക്കുകയും മലബാറിലെ മുസ്ലിംകളെകുറിച്ചും ഈഴവരെ കുറിച്ചുമുള്ള പഠനങ്ങളിലൂടെ അക്കാദമിക ലോകത്ത് കനപ്പെട്ട സംഭാനകൾ നൽകിയ ഗവേഷകൻ നേരിട്ട ഈ അനീതി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പിന്നാക്ക സമുദായങ്ങളെക്കുറിച്ചുള്ള ആധികാരിക പഠനങ്ങളുടെ അന്തർദേശീയ വിനിമയത്തെ തടഞ്ഞു നിർത്തുന്ന ഭരണകുട നടപടികളോട് ശക്തമായ വിയോചിപ്പ് രേഖപ്പെടുത്തുന്നതോടൊപ്പം വൈജ്ഞാനിക മേഖലയിലെ ഹിന്ദുത്വ വത്കരണ പ്രവണതകൾക്കെതിരെ മുഴുവൻ ജനങ്ങളുടേയും പിന്തുണ ഈ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

കെ സച്ചിദാനന്ദൻ (പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി)

ഡോ പി കെ പോക്കർ
( കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)

ഡോ കെ എസ് മാധവൻ
(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)

ഡോ ജെ ദേവിക
(ഫെമിനിസ്റ്റ് സ്‌കോളർ സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്)

പികെ അബ്ദുൽ റഹിമാൻ
(സെക്രട്ടറി, ടീച്ചേഴ്‌സ് കളക്ടീവ് മദ്രാസ് യൂണിവേഴ്‌സിറ്റി)

ഡോ എം എച്ച് ഇല്യാസ്
( എം ജി യൂണിവേഴ്‌സിറ്റി)

ഡോ ഒ കെ സന്തോഷ്
(മദ്രാസ് യൂണിവേഴ്‌സിറ്റി)

ഡോ അജയ് ശേഖർ
(ശ്രീ ശങ്കരാചര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി, കാലടി)

ഡോ ജെനി റോവീന
(ഡൽഹി യൂണിവേഴ്‌സിറ്റി)

ഡോ സാദിഖ് പി കെ
(CDEC NISWASS ഭുവനേശ്വർ)

രേഖ രാജ് ( എം ജി യൂണിവേഴ്‌സിറ്റി)

ഡോ ഉമർ തറമേൽ
(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)

ഡോ സി എ അനസ് (ഫാറൂഖ് കോളേജ്)

ഡോ ഷീബ കെഎം
(ശ്രീ ശങ്കരാചര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി, കാലടി)

ഡോ അഷ്‌റഫ് കടക്കൽ
(കേരള യൂണിവേഴ്‌സിറ്റി)

ഡോ അസീസ് തരുവണ
(ഫാറൂഖ് കോളേജ്)

ഡോ പ്രേം കുമാർ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസേർച്ച്

ഡോ നാരായണൻ എം ശങ്കർ
(ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസേർച്ച്)

ഡോ യാസർ അറഫാത്ത്
(ഡൽഹി യൂണിവേഴ്‌സിറ്റി)

ഡോ ജി ഉഷാകുമാരി
(കെ കെ ടി എം കോളേജ്)

ഷംസീർ ഇബ്രാഹിം
(ദേശീയ പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്)

ഡോ.അൻസാർ അബൂബക്കർ

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP