Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തിൽ; ചെലവ് കുറവ്; മഴക്കാലത്ത് ഉണ്ടാകുന്ന കേടുപാടുകൾ തടയും

ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തിൽ; ചെലവ് കുറവ്; മഴക്കാലത്ത് ഉണ്ടാകുന്ന കേടുപാടുകൾ തടയും

ന്യൂസ് ഡെസ്‌ക്‌

സൂറത്ത് ; ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തിലെ സൂറത്തിലെ ഹാസിറ ഇൻഡസ്ട്രിയൽ ഏരിയയിൽ. പരീക്ഷണാടിസ്ഥാനത്തിലാണ് സൂറത്തിൽ ആദ്യ സ്റ്റീൽ റോഡ് നിർമ്മിച്ചത്. കേന്ദ്രസർക്കാരിന്റെ 'വേസ്റ്റ് ടു വെൽത്ത് ആൻഡ് ക്ലീൻ ഇന്ത്യ ക്യാംപെയ്ൻ' പദ്ധതിയുടെ ഭാഗമായാണ് നിർമ്മാണം.

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (സിഎസ്‌ഐആർ), സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടും (സിആർആർഐ) സ്റ്റീൽ ആൻഡ് പോളിസി കമ്മിഷൻ, നിതി ആയോഗ് എന്നിവയുടെ സഹായത്തോടെയാണ് റോഡ് നിർമ്മിച്ചത്.

ഇന്ത്യയിലുടനീളമുള്ള സ്റ്റീൽ പ്ലാന്റുകൾ പ്രതിവർഷം 19 ദശലക്ഷം ടൺ സ്റ്റീൽ മാലിന്യം ഉൽപാദിപ്പിക്കുന്നുണ്ട്. 2030-ഓടെ ഇത് 50 ദശലക്ഷം ടണ്ണാകുമെന്നാണു കണക്ക്. ഇവ പരിസ്ഥിതിക്കു വലിയ ഭീഷണിയാണ്. അതിനാൽ നിതി ആയോഗിന്റെ നിർദേശപ്രകാരം സ്റ്റീൽ മന്ത്രാലയം സ്റ്റീൽ മാലിന്യങ്ങൾ നിർമ്മാണത്തിന് ഉപയോഗിക്കാനായി പദ്ധതി നിർദേശിക്കുകയായിരുന്നു

ഒരു കിലോമീറ്റർ നീളമുള്ള റോഡ് 100 ശതമാനം സംസ്‌കരിച്ച സ്റ്റീൽ കൊണ്ടാണു നിർമ്മിച്ചിരിക്കുന്നത്. മറ്റു റോഡുകളെ അപേക്ഷിച്ച് ഈ റോഡിന് 30 ശതമാനം കനം കുറവാണ്. മഴക്കാലത്ത് റോഡുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ തടയാൻ സ്റ്റീൽ റോഡിന് കഴിയുമെന്നാണ് വിലയിരുത്തൽ. ഈ രീതിയിലുള്ള നിർമ്മാണത്തിലൂടെ ഹൈവേകളും മറ്റു റോഡുകളും കൂടുതൽ ശക്തമാകുമെന്നും ചെലവ് 30 ശതമാനം കുറയുമെന്നും സിആർആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് സതീഷ് പാണ്ഡെ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP