Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ധന വിലവർധനവ്: ഏപ്രിൽ രണ്ടിന് രാജ്യവ്യാപക പ്രതിഷേധ ആഹ്വാനവുമായി സിപിഎം

ഇന്ധന വിലവർധനവ്: ഏപ്രിൽ രണ്ടിന് രാജ്യവ്യാപക പ്രതിഷേധ ആഹ്വാനവുമായി സിപിഎം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ധന വിലവർധനവിനെതിരായി ഏപ്രിൽ രണ്ടിന് രാജ്യവ്യാപക പ്രതിഷേധത്തിന് എല്ലാ പാർട്ടി ഘടകങ്ങളോടും സിപിഐഎം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തുന്ന ഭീമമായ സർചാർജും സെസും അടിയന്തരമായി പിൻവലിക്കാൻ മോദി സർക്കാർ തയ്യാറാകണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. സെസിലൂടെയും സർചാർജിലൂടെയും വലിയ വരുമാനമാണ് കേന്ദ്രത്തിന് ലഭിക്കുന്നത്. സെസും സർചാർജും പിൻവലിച്ച് ജനങ്ങൾക്ക് ആശ്വാസം പകരാൻ തയ്യാറാകണം.

കഴിഞ്ഞ ആറ് ദിവസത്തിനിടെ അഞ്ച് വട്ടമാണ് പെട്രോൾ ഡീസൽ വിലകൾ വർധിപ്പിച്ചത്. പെട്രോൾ ഡീസൽ വിലയിൽ ലിറ്ററിന് 3.75 രൂപയുടെ വർധനവ് വന്നു. ഇതോടൊപ്പം പാചകവാതകത്തിന്റെയും മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിലയും വർധിച്ചു. അവശ്യവസ്തുക്കളുടെ വിലക്കയറ്റം, വർധിച്ച തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി എന്നിവ മൂലം വലയുന്ന ജനങ്ങളുടെ ജീവിതോപാധിക്ക് മേൽ കൂടുതൽ ബാധ്യത അടിച്ചേൽപ്പിക്കുന്നതാണ് ഇന്ധന വിലവർധനവ്.

വിലവർധനവിനെതിരായി എല്ലാ പാർട്ടി ഘടകങ്ങളും ഏപ്രിൽ രണ്ടിന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണം രണ്ടു ദിവസമായി ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP