Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൽപ്പൊടി നിർമ്മാണത്തിന് ഉപയോഗിക്കാം; കുറ്റിയാട്ടൂർ മാങ്ങയേക്കാൾ ഇപ്പോൾ മാർക്കറ്റിൽ ഡിമാൻഡ് മാവിലയ്ക്ക്; കുടുംബശ്രീ പ്രവർത്തകർ മാവില ശേഖരിച്ചു കാസർകോട്ടെ കമ്പനിക്ക് കൈമാറി

പൽപ്പൊടി നിർമ്മാണത്തിന് ഉപയോഗിക്കാം; കുറ്റിയാട്ടൂർ മാങ്ങയേക്കാൾ ഇപ്പോൾ മാർക്കറ്റിൽ ഡിമാൻഡ് മാവിലയ്ക്ക്; കുടുംബശ്രീ പ്രവർത്തകർ മാവില ശേഖരിച്ചു കാസർകോട്ടെ കമ്പനിക്ക് കൈമാറി

സി വൈഷ്ണവ്‌

കണ്ണൂർ: എപ്പോഴും കേരളമൊട്ടാകെ പേരുകേട്ട മാമ്പഴമാണ് കുറ്റിയാട്ടൂർ മാമ്പഴം. എന്നാൽ കുറ്റിയാട്ടൂർ മാമ്പഴം പോലെ തന്നെ ഇപ്പോൾ കുറ്റിയാട്ടൂർ മാമ്പഴത്തിന്റെ മാവിലക്ക് മാർക്കറ്റ് ഏറുകയാണ്. പൊതുവേ മാവിലേക്ക് എവിടെയും കാര്യമായ ഉപയോഗം ഒന്നും നമ്മുടെ സമൂഹത്തിൽ ഉണ്ടാവാറില്ല. എന്നാൽ ഇവിടെ പൽപ്പൊടി നിർമ്മാണത്തിന് വേണ്ടിയാണ് മാവില വൻതോതിൽ ഉപയോഗിക്കുന്നത്.

കുറ്റിയാട്ടുർ ഉള്ള കുടുംബശ്രീ പ്രവർത്തകരാണ് മാവില ശേഖരിച്ച് കാസർകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പൽപ്പൊടി നിർമ്മാണ കമ്പനിക്ക് കൈമാറിയത്. ഒരു കിലോയ്ക്ക് 150 രൂപ എന്ന കണക്കിൽ ആയിരുന്നു മാവില ഇവർ വിറ്റത്. അത്തരത്തിൽ മാവില വിറ്റ് മാത്രം രണ്ടുലക്ഷത്തോളം രൂപ ഇവർ സമ്പാദിച്ചു. മാങ്ങക്ക് വിലയിടിവ് ആണെങ്കിലും മാവിലക്ക് ഡിമാൻഡ് ഏറുകയാണ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന ഇനോ വെൽനസ് നിക്ക എന്ന കമ്പനിയാണ് ഇതിൽ നിന്ന് വൻതോതിൽ മാവില സ്വീകരിച്ചത്. ഇത്തരത്തിൽ ഇവർ പാൽപ്പൊടി നിർമ്മാണത്തിനായി മാവില വൻതോതിൽ ഉപയോഗിക്കുന്നുണ്ട്. പഴുത്തതും ഉണങ്ങിയതുമായ നല്ല മാവിലകൾ മാത്രമാണ് ഇവർ എടുക്കുന്നത്.

മറ്റു മാവില കളിൽ നിന്ന് പാൽപ്പൊടി നിർമ്മാണത്തിന് കുറ്റിയാട്ടൂർ മാവില വേറിട്ടുനിൽക്കുന്നു എന്നും ഇത്തരത്തിൽ കുറ്റിയാട്ടൂർ മാവില ഉപയോഗിച്ച് പൽപ്പൊടി നിർമ്മിക്കുമ്പോൾ അതിനു പ്രത്യേകമായ ഒരു ഗുണം ലഭിക്കുന്നു എന്നും ഇവർ ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു. പണ്ടുള്ള ആളുകൾ മാവില ഉപയോഗിച്ച് പല്ലു തേച്ചിരുന്നു. ഈയൊരു ആശയം പിന്തുടർന്നായിരുന്നു ഗവേഷണവും പിന്നീടുണ്ടായ പൽപ്പൊടി നിർമ്മാണവും.

കുടുംബശ്രീ പ്രവർത്തകർ ഓരോ വീടുകളിലും കയറിയാണ് മാവില ശേഖരിച്ചത്. ഇത്തരത്തിൽ ശേഖരിച്ച് മാവില ലോറിയിൽ കയറ്റി കാസർകോട്ടേക്ക് അയച്ചു. കാസർകോട് ആസ്ഥാനമായാണ് ഈ പാൽപ്പൊടി നിർമ്മാണ കമ്പനിയുടെ പ്രവർത്തനം എങ്കിലും ഭാവിയിൽ കുറ്റിയാട്ടൂരേക്കും ഇത് വ്യാപിപ്പികണം എന്നുള്ള ആലോചനയും കമ്പനിക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP