Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒപ്പം അഭിനയിച്ച ആളെന്ന നിലയിൽ ക്ഷമ ചോദിക്കുന്നു; വിവാദ പരാമർശത്തിൽ വിനായകനെ തള്ളി നവ്യനായർ; വേദിയിൽ വച്ച് പ്രതികരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ട്; പുരുഷന്റെ പരാമർശത്തിന് ക്രൂശിക്കപ്പെട്ടത് മുഴുവൻ ഒരു സ്ത്രീയാണെന്നും നവ്യ;ക്ഷമാപണത്തിലും വിവാദങ്ങളൊഴിയാതെ വിനായകൻ

ഒപ്പം അഭിനയിച്ച ആളെന്ന നിലയിൽ ക്ഷമ ചോദിക്കുന്നു; വിവാദ പരാമർശത്തിൽ വിനായകനെ തള്ളി നവ്യനായർ; വേദിയിൽ വച്ച് പ്രതികരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ട്; പുരുഷന്റെ പരാമർശത്തിന് ക്രൂശിക്കപ്പെട്ടത് മുഴുവൻ ഒരു സ്ത്രീയാണെന്നും നവ്യ;ക്ഷമാപണത്തിലും വിവാദങ്ങളൊഴിയാതെ വിനായകൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ മീ ടു പരാമർശം ഏറെ വിവദങ്ങൾക്ക് വഴിവച്ചിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി രഗത്തെത്തിയത്. നവ്യ നായരും സംവിധായകൻ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും വിനായകന്റെ പരാമർശത്തിൽ നിശബ്ദത പാലിച്ചതിനെതിരെയും വിമർശനങ്ങൾ ഉയരുന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നവ്യ.

കൂടെ അഭിനയിച്ച ആളെന്ന നിലയിൽ ക്ഷമ ചോദിക്കുന്നതായി നവ്യാ നായർ പറഞ്ഞു.വിനായകൻ പറഞ്ഞതു തെറ്റായിപ്പോയെന്ന് നവ്യ നായർ പറയുന്നു. വിനായകന്റെ പരാമർശത്തിൽ തനിക്ക് ബുദ്ധിമുട്ട് തോന്നിയെന്നും എന്നാൽ ആ സമയത്ത് പ്രതികരിക്കാൻ സാധിച്ചില്ലെന്നും നവ്യ പറഞ്ഞു. അവിടെ ഒരു പുരുഷൻ പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നതന്നും അന്ന് ഉണ്ടായ മുഴുവൻ സംഭവത്തിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും നടി വ്യക്തമാക്കി.

വിനായകൻ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ വേദിയിൽ നവ്യയും ഉണ്ടായിരുന്നു. ഇതിനെതിരെ അവർ എന്തുകൊണ്ട് ആ സമയത്ത് പ്രതികരിച്ചില്ലെന്ന് സമൂഹമാധ്യമങ്ങളിലടക്കം ചോദ്യമുയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് നടി പ്രതികരണവുമായി എത്തിയത്.അവിടെ ഒരുപാട് പുരുഷന്മാരുണ്ടായിരുന്നു. പക്ഷേ എല്ലാവരും ചോദിക്കുന്നത് തന്നോടാണ്. അന്ന് മൈക്ക് വാങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിനായകൻ നടത്തിയ പരാമർശം തെറ്റാണ്. സിനിമയിൽ ഒപ്പം അഭിനയിച്ച ആളെന്ന നിലയിൽ ക്ഷമ ചോദിക്കുന്നു, നവ്യ പറഞ്ഞു.

സ്ത്രീകളുടെ ശക്തിയാണീ സിനിമയിലൂടെ കാണിക്കുന്നത്. ഒരു സ്ത്രീ പ്രതികരണശേഷിയിലേക്ക് എങ്ങനെ എത്തുന്നു എന്നതാണ് സിനിമയിലൂടെ കാണിക്കുന്നത്. കുടുംബശ്രീ പ്രവർത്തകർക്കൊപ്പം സിനിമകാണാനാണ് താനെത്തിയതെന്നും അവർ തൃപ്പൂണിത്തുറയിൽ പറഞ്ഞു.

വിഷയത്തിൽ കഴിഞ്ഞ ദിവസം ക്ഷമാപണവുമായി വിനായകൻ രംഗത്ത് വന്നിരുന്നു.നമസ്‌കാരം ,ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ  ഒട്ടും വ്യക്തിപരമായിരുന്നില്ല..വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നുവിനായകന്റെ പോസ്റ്റ്.ക്ഷമാപണത്തിന് പിന്നാലെ സഹ അഭിനേത്രിയായിരുന്ന നവ്യരംഗത്ത് വന്നത് കുടുതൽ ചർച്ചകൾക്ക് വഴിവെക്കും.

അതേസമയം വിനായകന്റെ ക്ഷമാപണത്തെ പിന്തുണച്ച് ഡോ. എസ്. ശാരദക്കുട്ടി രംഗത്ത് വന്നിരുന്നു.തെറ്റുപറ്റിയതായി തിരിച്ചറിയുമ്പോൾ, ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാൻ കഴിയുമ്പോൾ മനുഷ്യർ കൂടുതൽ വലുതാവുകയാണെന്ന് ്. വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നതും നടൻ കൂടുതൽ തിളങ്ങുന്നത് കാണാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും ശാരദക്കുട്ടി കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP