Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടീഷ് സാമ്രാജ്യത്വം അവസാനിച്ച് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും കോമൺവെൽത്ത് എന്ന പേരിൽ ഭരണം തുടരുന്നത് ബ്രിട്ടീഷ് രാജ്ഞി; കരീബിയൻ വിപ്ലവത്തിൽ അധികാരം പോകാതിരിക്കാൻ വില്യമിനെയും കെയ്റ്റിനേയും അയച്ചിട്ടും ഗുണമില്ല; കോമൺവെൽത്ത് അവസാനിച്ചേക്കും

ബ്രിട്ടീഷ് സാമ്രാജ്യത്വം അവസാനിച്ച് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും കോമൺവെൽത്ത് എന്ന പേരിൽ ഭരണം തുടരുന്നത് ബ്രിട്ടീഷ് രാജ്ഞി; കരീബിയൻ വിപ്ലവത്തിൽ അധികാരം പോകാതിരിക്കാൻ വില്യമിനെയും കെയ്റ്റിനേയും അയച്ചിട്ടും ഗുണമില്ല; കോമൺവെൽത്ത് അവസാനിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

രീബിയൻ സന്ദർശനത്തൊടെ വലിയൊരു വിഭാഗം ജനങ്ങളെ കൈയിലെടുക്കാൻ വില്യമിനും കെയ്റ്റിനും കഴിഞ്ഞത് കോമൺവെൽത്തുമായി ബന്ധപെട്ട റഫറണ്ടങ്ങളെ ബ്രിട്ടന് അനുകൂലമാക്കാൻ സഹായിച്ചേക്കുമെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുമ്പോഴും, രാജ്ഞി ഏൽപിച്ച ചുമതല വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു എന്ന തോന്നലില്ല എന്ന് വില്യം സമ്മതിക്കുന്നു. ദ്വീപുകളിൽ മുൻപെങ്ങും ഇല്ലാത്ത വിധം റിപ്പബ്ലിക്കൻ സെന്റിമെന്റ് ശക്തിപ്രാപിക്കുകയാണെന്നാണ് വില്യം വിലയിരുത്തുന്നത്.

സന്ദർശനത്തിനിടെ രാജ ദമ്പതികൾക്ക് പലയിടങ്ങളിലും പ്രതിഷേധങ്ങൾ നേരിടേണ്ടതായി വന്നു. പലയിടങ്ങളിലും പൊതുജനങ്ങൾക്കിടയിൽ നിന്നും ഊഷ്മളമായ സ്വീകരണം ലഭിച്ചുവെങ്കിലും അതേ അളവിൽ പ്രതിഷേധവും ഈ ഒരാഴ്‌ച്ച മുഴുവൻ അരങ്ങേറിയിരുന്നു എന്നത് സത്യമാണ്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പോയകാല ചെയ്തികൾക്ക് വില്യം മാപ്പ് പറയണം എന്നുവരെയുള്ള ആവശ്യം ഉയർന്നിരുന്നു എന്നും മറക്കരുത്. ആധുനിക മനസ്സിന്റെ വികാരവിചാരങ്ങൾ കേട്ടില്ലെന്ന് നടിക്കാൻ ഇനിയും ബ്രിട്ടീഷ് ഭരണകൂടത്തിന് ആകില്ല എന്നും പ്രതിഷേധക്കാർ പറഞ്ഞു.

എന്നാൽ, ഈ പ്രതിഷേധസ്വരങ്ങളെ വളരെ തന്ത്രപൂർവ്വമായിരുന്നു വിലും നേരിട്ടത്. സന്ദർശനത്തിന്റെ അവസാനം സംഘടിപ്പിച്ച ഒരു ചെറിയ സംവാദത്തിൽ ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ ഉയർന്നുവന്ന വിമർശനങ്ങളെ ക്ഷമയോടെ നേരിട്ട വില്യം, താൻ സേവനം ചെയ്യുന്നതിനോടാണ് പ്രതിജ്ഞാബദ്ധനായിരിക്കുന്നത് എന്നു പറഞ്ഞു. ലഭ്യമായ ഏത് നിലയിലും കരീബിയൻ നാടുകൾക്കുള്ള തന്റെ സേവനം ഇനിയും തുടരുമെന്ന് പറഞ്ഞ വില്യം, ആളുകൾ എന്തു ചെയ്യണം, എന്ത് ചെയ്യരുത് എന്നു പറയുവാൻ താൻ മുതിരുന്നില്ലെന്നും പറഞ്ഞു.

കോമൺവെൽത്തിലെ ജനങ്ങളെ തുടർന്നും സേവിക്കുമെന്നും അതുപോലെ ലോകമെമ്പാടുമുള്ള വിവിധ സമൂഹങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ ശ്രമിക്കുമെന്നും വില്യം പറഞ്ഞു. കോമൺവെൽത്ത് അതിനെ നയിക്കുവാൻ നാളെ ആരെ തിരഞ്ഞെടുക്കും എന്ന കാര്യത്തെ കുറിച്ച് താൻ ആശങ്കപ്പെടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സ്ഥിതി അത്ര നല്ലതല്ലാത്തതിനാൽ ഫിലിപ്പ് രാജകുമാരന്റെ ഓർമ്മദിവസത്തെ ചടങ്ങുകളിൽ രാജ്ഞി പങ്കെടുക്കുമോ എന്ന് ഉറപ്പില്ലാത്ത ഒരു സാഹചര്യമാണ് ഉള്ളത്. അത്തരമൊരു ഘട്ടത്തിലാണ് രാജ്ഞിയുടെ മുൻകൈയാൽ തന്നെ സ്ഥാപിതമായ കോമൺവെൽത്തിൽ വിള്ളലുകൾ വീഴുന്നത്.

പരാതിപ്പെടുകയോ വിശദീകരണങ്ങൾ നൽകുകയോ ഇല്ല എന്നതാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പാരമ്പര്യം എന്നാൽ, അതെല്ലാം തെറ്റിച്ചുകൊണ്ടായിരുന്നു വില്യമിന്റെ പല പ്രസംഗങ്ങളും കരീബിയൻ ദ്വീപുകളിൽ അരങ്ങേറിയത്. കെട്ടിമറച്ച വേലിക്കപ്പുറം നിർത്തിയ ദരിദ്രരായ കുട്ടികൾക്ക് വില്യമും കെയ്റ്റും ഹസ്തദാനം നൽകുന്ന ചിത്രം ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു.

അതുപോലെ 1953-ൽ രാജ്ഞി പരേഡ് വീക്ഷിച്ച അതേ മൈതാനത്ത് നടന്ന പരേഡിൽ വില്യം പങ്കെടുത്തതും വിമർശനങ്ങൾക്ക് വിധേയമായിരുന്നു. രാജ്ഞിയുടെ ബഹുമാനാർത്ഥമായിരുന്നു അത് നടത്തിയതെങ്കിലും പൊതുജനങ്ങൾക്കിടയിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ അതിനായില്ല. ദൈവത്തിന് സമാനമായി ഉണ്ടായിരുന്ന രാജ്ഞിയുടെ പ്രതിച്ഛായ ഇതോടെ തകർന്നു എന്ന് ബ്രിട്ടീഷ് മാധ്യമങ്ങളും വിലപിക്കുന്നു.

സന്ദർശനം പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ലെന്ന് വില്യം പറയുമ്പോഴും, തെറ്റുകളിൽ നിന്നും പാഠമുൾക്കൊള്ളുന്ന ഒരു തലമുറയിൽ പെട്ടവരാണ് വില്യമും കെയ്റ്റും എന്നായിരുന്നു രാജകുടുംബത്തിലെ ഒരു മുതിർന്ന വക്താവ് പ്രതികരിച്ചത്. 54 രാജ്യങ്ങളായിരുന്നു കോമൺവെൽത്തിൽ ഉണ്ടായിരുന്നത്. ഇത് രൂപീകരിക്കാനും പിന്നീട് വളർത്തുവാനും എലിസബത്ത് രാജ്ഞി തന്നെയായിരുന്നു പ്രധാന ഉത്തേജനമായി നിന്നത്. എന്നാൽ, രാജ്ഞിയുടെ കാലം കഴിയുന്നതോടെ കോമൺവെൽത്ത് എന്ന സങ്കല്പവും ഇല്ലാതെയാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

2018-ൽ ചേർന്ന കോമൺവെൽത്ത് യോഗത്തിൽ രാജ്ഞിയുടെ പിൻഗാമിയായി കോമൺവെൽത്തിനെ നയിക്കാൻ ചാൾസ് രാജകുമാരനെ തെരഞ്ഞെടുത്തിരുന്നു. എന്നാൽ, ജമൈക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ കോമൻവെൽത്ത് വിടാനൊരുങ്ങുമ്പോൾ, ഈ സംവിധാനത്തിന്റെ ഭാവി എന്താകുമെന്ന ആശങ്കയാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP