Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ ഇറച്ചിവെട്ടുകാരൻ ഇനി അധികാരത്തിൽ തുടർന്നു കൂടാ; നാറ്റോ ഭൂമിയുടെ ഒരിഞ്ചുപോലും സ്വപ്നം കാണേണ്ട; പുടിന് ശക്തമായ മുന്നറിയിപ്പുമായി പോളണ്ടിലെത്തിയ ബൈഡൻ; അമേരിക്കയുടെ പൂച്ച് പുറത്തായെന്ന് റഷ്യ; പ്രസിഡണ്ടിനെ വീണ്ടും തിരുത്തി വൈറ്റ്ഹൗസ് ഇടപെടൽ

ഈ ഇറച്ചിവെട്ടുകാരൻ ഇനി അധികാരത്തിൽ തുടർന്നു കൂടാ; നാറ്റോ ഭൂമിയുടെ ഒരിഞ്ചുപോലും സ്വപ്നം കാണേണ്ട; പുടിന് ശക്തമായ മുന്നറിയിപ്പുമായി പോളണ്ടിലെത്തിയ ബൈഡൻ; അമേരിക്കയുടെ പൂച്ച് പുറത്തായെന്ന് റഷ്യ; പ്രസിഡണ്ടിനെ വീണ്ടും തിരുത്തി വൈറ്റ്ഹൗസ് ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

ക്തമായ ഭാഷയിൽ പുടിനെ നേരിട്ട് ആക്രമിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഇനിയും പുടിൻ അധികാരത്തിൽ തുടരരുത് എന്ന് പറഞ്ഞ ബൈഡൻ പുടിന്റെ അത്യാഗ്രഹം അവസാനിപ്പിച്ചില്ലെങ്കിൽ പതിറ്റാണ്ടുകൾ നീളുന്ന യുദ്ധത്തിനായിരിക്കും യൂറോപ്പ് സാക്ഷ്യം വഹിക്കുക എന്നും മുന്നറിയിപ്പ് നൽകി. ക്രെംലിൻ ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായ നിലപാടെടുത്തതൊടെ വീണ്ടും പ്രസിഡണ്ടിനെ തിരുത്തി വൈറ്റ് ഹൗസ് രംഗത്തെത്തി. റഷ്യയിൽ ഒരു ഭരണമാറ്റമല്ല ബൈഡൻ ഉദ്ദേശിച്ചത് എന്നായിരുന്നു വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.

റഷ്യയുടെ അയൽരാജ്യങ്ങൾക്ക് മേൽ അധികാരം പ്രയോഗിക്കുവൻ പുടിനെ അനുവദിച്ചുകൂടാ എന്നാണ് പ്രസിഡണ്ട് ഉദ്ദേശിച്ചത് എന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.അതേസമയം, റഷ്യയിൽ ആര് അധികാരം കൈയാളണം എന്നത് അമേരിക്കയല്ല തീരുമാനിക്കേണ്ടത്, അത് റഷ്യൻ ജനത തീരുമാനിക്കും എന്നായിരുന്നു റഷ്യൻ വക്താവ് ഡിമിത്രി പെസ്‌കോവ് പ്രതികരിച്ചത്. പോളണ്ട് സന്ദർശനത്തിനിടയിൽ അവിടെ അഭയം തേടിയ യുക്രെയിൻ അഭയാർത്ഥികളെ സന്ദർശിക്കുന്നതിനിടയിലായിരുന്നു ബൈഡൻ വികാരഭരിതനായി പ്രസംഗിച്ചത്.

വാഴ്സയിൽ റോയൽ കാസിലിലെ തുറന്ന വേദിയിൽ സംസാരിക്കുന്നതിനിടയിൽ ജനാധിപത്യവും സ്വേച്ഛാധിപത്യവും തമ്മിലുള്ള വ്യത്യാസം എടുത്തുപറഞ്ഞ ബൈഡൻ നിരവധി തവണ പുടിന്റെ സത്യസന്ധ്യതയില്ലായ്മയെ പരാമർശിച്ചു സംസാരിച്ചു. ക്രൂരമായ ശക്തി പ്രയോഗിച്ചും വ്യാജ പ്രചരണങ്ങൾ അഴിച്ചുവിട്ടും ആണ് പുടിൻ അധികാരത്തിൽ തുടരുന്നതെന്നും ബൈഡൻ പറഞ്ഞു. സമാധാനപരമായ ലോകക്രമത്തിനു തന്നെ പുടിൻ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ സമൂഹമാധ്യമങ്ങളിൽ വൈറലായ ആർനോൾഡ് ഷ്വസ്നാഗറുടെ വീഡീയോ സന്ദേശവും പുടിൻ എടുത്തു പറഞ്ഞു. റഷ്യൻ ജനതയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോയിൽ ഷ്വസ്നാഗർ പറഞ്ഞത് ഈ യുദ്ധം കൊണ്ട് റഷ്യയ്ക്ക് ഒന്നും നേടാനില്ല എന്നായിരുന്നു. പുടിന് ഈ യുദ്ധം അവസാനിപ്പിക്കാൻ കഴിയും,അവസാനിപ്പിച്ചേ മതിയാകൂ. അമേരിക്കക്കാർ മുഴുവനും റഷ്യൻ ജനതയ്ക്കും ധീരരായ യുക്രെയിൻ ജനതയ്ക്കും ഒപ്പമുണ്ടാകുമെന്നും ആർനോൾഡ് ഷ്വസ്നാഗർ വീഡിയോയിൽ പറഞ്ഞിരുന്നു.

റഷ്യൻ ആക്രമണത്തെ കുറിച്ച് ആശങ്കയോടെ ഇരിക്കുന്ന കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾക്ക് ധൈര്യം പകരാനും ബൈഡൻ മറന്നില്ല. നാറ്റോ എന്നും ഒറ്റക്കെട്ടായി നിൽക്കുമെന്നുംനാറ്റോ രാജ്യങ്ങളുടെ ഒരു തരിമണ്ണ് പോലും റഷ്യയ്ക്ക് പിടിച്ചെടുക്കാനാവില്ല എന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പോളണ്ടും ലാത്വിയ, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങളും റഷ്യൻ ആക്രമണത്തിന്റെ ഭീഷണിയിലാണ്. എന്നാൽ നാറ്റോ, അതിന്റെ ഭരണഘടനയിലെ ആർട്ടിക്കിൾ അഞ്ച് ബഹുമാനിക്കുമെന്ന് ബൈഡൻ എടുത്തു പറഞ്ഞു. അംഗരാജ്യങ്ങളിൽ ഒന്നിനെ മറ്റേതെങ്കിലും രാജ്യം ആക്രമിച്ചാ, നാറ്റോ അംഗങ്ങൾ എല്ലാം തന്നെ അത് തങ്ങൾക്കെതിരെയുള്ള യുദ്ധമായി കണ്ട് പ്രതികരിക്കണം എന്നതാണ് ആർട്ടിക്കിൾ അഞ്ചിൽ പറയുന്നത്.

യുക്രെയിനികൾ റഷ്യൻ സൈന്യത്തെ കാണുമ്പോൾ മുട്ടു വിറച്ച് താഴെ വീഴുമെന്നായിരുന്നു പുടിൻ കരുതിയത് എന്ന് പറഞ്ഞ ബൈഡന് റഷ്യൻ സൈന്യത്തിന് ഒത്ത എതിരാളികളെ കിട്ടിയപ്പോൾ വെള്ളം കുടിക്കുകയാണെന്നും പറഞ്ഞു. പടിഞ്ഞാറൻ ലോകം മറ്റ് എപ്പോഴത്തേയുംകാൾ ശക്തവും ഐക്യത്തോടെയുമാണ് ഇപ്പോഴുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ റഷ്യയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് കടുത്ത തോതിലുള്ള മസ്തിഷ്‌ക ശോഷണമാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.

പല മേഖലയിലും നൈപുണ്യമുള്ള 2 ലക്ഷത്തോളം പേരാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ റഷ്യ വിട്ടുപോയതെന്നും ബൈഡൻ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP