Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടവഴിയിൽ സ്‌കൂട്ടർ യാത്രികയുടെ മാല പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ; പിടിയിലായത് നിരവധി കേസുകളിലെ പ്രതി

ഇടവഴിയിൽ സ്‌കൂട്ടർ യാത്രികയുടെ മാല പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ; പിടിയിലായത് നിരവധി കേസുകളിലെ പ്രതി

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തുവച്ച് ഇടവഴിയിൽ സ്‌കൂട്ടർ യാത്രക്കാരിയുടെ 3.5 പവൻ മാല പൊട്ടിച്ചെടുത്ത് കടന്ന മോഷ്ടാവ് പിടിയിൽ. കൃഷ്ണപുരം കളീയ്ക്കൽ തറയിൽ സജിത്ത്(സച്ചു - 34) ആണ് അറസ്റ്റിലായത്. മാവേലിക്കര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മറ്റൊരു കേസിൽ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്ന ഇയാളെ മാവേലിക്കര ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതിയോടെ കൊല്ലം ജില്ലാ ജയിലിൽനിന്നും അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

ഫെബ്രുവരി 10 വൈകിട്ട് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ഇടവഴിയിൽ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ 3.5 പവൻ മാല ഇയാൾ പൊട്ടിച്ചെടുത്ത ശേഷം കടന്നുകളയുകയായിരുന്നു.

2021 ഫെബ്രുവരി 17 ന് കണ്ടിയൂരിൽ വയോധികയുടെ മാല പൊട്ടിച്ച കേസിൽ ഇയാളെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരിയിൽ ജാമ്യത്തിലിറങ്ങിയ ശേഷം കോന്നി, അടൂർ , ശാസ്താംകോട്ട, വെൺമണി , പന്തളം , കൊട്ടാരക്കര , മാവേലിക്കര എന്നിവിടങ്ങളിൽ ഇയാൾ മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്നു സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവങ്ങളിൽ പത്തനംതിട്ട , ആലപ്പുഴ, കൊല്ലം ജില്ലകളിലെ പൊലീസ് സംഘങ്ങൾ ഇയാളെ അന്വേഷിച്ചു വരികയായിരുന്നു.

മാർച്ച് രണ്ടിന് അടൂർ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. മാവേലിക്കര പൊലീസ് സബ് ഇൻസ്‌പെക്ടർ വർഗീസ് മാത്യുവിന്റെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തി. കായംകുളത്തു സ്വർണക്കടയിൽ വിറ്റ മോഷണ സ്വർണം കണ്ടെടുത്തു. എസ്.സി.പി.ഒ പ്രതാപചന്ദ്ര മേനോൻ , സിപിഒ മാരായ വി.വി. ഗിരീഷ് ലാൽ, . എസ്. ജവഹർ, .എസ്. സിയാദ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP