Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാലായിൽ 76 റോഡുകളുടെ നവീകരണത്തിന് 389.25 ലക്ഷം രൂപ അനുവദിച്ചു

പാലായിൽ 76 റോഡുകളുടെ നവീകരണത്തിന് 389.25 ലക്ഷം രൂപ അനുവദിച്ചു

സ്വന്തം ലേഖകൻ

പാലാ: നിയോജകമണ്ഡലത്തിലെ 76 റോഡുകളുടെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയിൽ ഉൾപ്പെടുത്തി റവന്യൂ ദുരന്ത നിവാരണ വകുപ്പിൽ നിന്നും 389.25 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി മാണി.സി.കാപ്പൻ എംഎ‍ൽഎ അറിയിച്ചു. ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികൾ മുൻകൈയെടുത്ത് ഈ അനുകൂല സീസണിൽ തന്നെ പ്രസ്തുത റോഡുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി അനുബന്ധ രേഖകൾ സഹിതം ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കുന്നതിനായി സമർപ്പിക്കണമെന്ന് എംഎ‍ൽഎ അഭ്യർത്ഥിച്ചു. പാലാ നിയോജകമണ്ഡലത്തിലെ ഗ്രാമിണ റോഡുകളുടെ പുനരുദ്ധാരണത്തിന് പ്രത്യേക പരിഗണന നൽകിയ റവന്യൂ വകുപ്പിനും സർക്കാരിനും എംഎ‍ൽഎ നന്ദി അറിയിച്ചു.

പാലാ മുനിസിപ്പാലിറ്റി: കണ്ണമറ്റം ഊരാശാല റോഡ് റീടാറിഗ് (10 ലക്ഷം), കൊച്ചിടപ്പാടി കവീക്കുന്ന് റോഡ് ചീരാംകുഴി ജംഗ്ഷൻ റീ ടാറിഗ് (9 ലക്ഷം),ഓലിക്കണ്ടം റോഡി റീ ടാറിങ് (4 ലക്ഷം) വെണ്ണായി റോഡ് റീ ടാറിങ് (3 ലക്ഷം) പ്രസാദ് റോഡ് റീ ടാറിങ് (4 ലക്ഷം), ഊരാശാല എൻ.എസ്.എസ് കരയോഗം റോഡ് റീ ടാറിങ് (4 ലക്ഷം) കിഴക്കേക്കര റോഡ് റീ ടാറിങ് (4 ലക്ഷം), കുന്നുംപുറത്ത് റോഡ് (5 ലക്ഷം), കരിമ്പത്തിക്കണ്ടം കണ്ണാടിയുറുമ്പ് റോഡ് (3 ലക്ഷം)

എലിക്കുളം പഞ്ചായത്ത്: പൈക-തീയേറ്റർ പടി ഭജനമഠം റോഡ് ( 4.75 ലക്ഷം), കൊണ്ടുപറമ്പിൽ കള്ളിവയലിൽ പാപ്പൻ റോഡ് (10 ലക്ഷം) മടക്കുകുന്ന് ചെങ്ങളം റോഡ് റീടാറിങ് (4 ലക്ഷം), ഒട്ടയ്ക്കൽ ചെങ്ങളം റോഡ് റീ ടാറിങ് ( 4 ലക്ഷം), തീയേറ്റർ പടി ഭജനമന്ദിരം റോഡ് റീ ടാറിങ്( 6ലക്ഷം), തീയേറ്റർ പടി വട്ടന്താനം റോഡ് (4 ലക്ഷം), ഏഴാംമൈൽ റോഡ് (4 ലക്ഷം), ഏഴാംമൈൽ പാമ്പൊലീ റോഡ്റീ ടാറിങ് (10 ലക്ഷം), പാമ്പൊലീ നടപ്പുറക് റോഡ് (3 ലക്ഷം)

കരൂർ പഞ്ചായത്ത്: ഇടനാട് അമ്പലം പൗവ്വത്ത് റോഡ് (6 ലക്ഷം), ഇടനാട് അമ്പലം പൗവ്വത്ത് റോഡ് ( 5 ലക്ഷം), ഇടനാട് എൻ.എസ്.എസ് ഹൈസ്‌ക്കൂൾ ചെല്ലിയിൽ റോഡ് ( 4.75 ലക്ഷം)

മീനച്ചിൽ പഞ്ചായത്ത്: ഇടമറ്റം കൂറ്റനാൽക്കടവ് റോഡ് ( 9 ലക്ഷം), കിഴപറയാർ ഹോസ്പിറ്റൽ തറപ്പേൽക്കടവ് റോഡ് ( 9 ലക്ഷം ), പച്ചാത്തോട് -വലിയക്കൊട്ടാരം റോഡ് (4.75 ലക്ഷം), ചെറുപുഷ്പം മാപ്പിളകൈയിൽ റോഡ് (6 ലക്ഷം), അമ്പലവയൽ വട്ടപ്പാറ റോഡ് റീ ടാറിങ് ( 5 ലക്ഷം), വിളക്കുമാടം ബാങ്ക് പടി കോക്കാട്ട് റോഡ്‌റീ ടാറിങ് ( 5ലക്ഷം), പൈക കൊന്നയാവ് റോഡ് മെയിന്റൻസ് ( 4 ലക്ഷം), പാട്ടുപാറ പെരുമ്പാറക്കടവ് റോഡ് ( 6 ലക്ഷം), കിഴപറയാർ തറപ്പേൽക്കടവ് റോഡ് റീ ടാറിങ് ( 10 ലക്ഷം), വരിയക്കനാനിക്കൽ മേടയ്ക്കൽ റോഡ്( 4 ലക്ഷം), പച്ചാത്തോട് വലിയകൊട്ടാരം റോഡ് ( 4.75 ലക്ഷം)

ഭരണങ്ങാനം പഞ്ചായത്ത്: ഉള്ളനാട് വേഴങ്ങാനം റോഡ് ( 9 ലക്ഷം), കയ്യൂർ -മാടപ്പാറ-ഇടമറുക് റോഡ് ( 4.75 ലക്ഷം), ചൂണ്ടച്ചേരി എസ്.സി കോളനി റോഡ് റീ ടാറിങ് ( 4 ലക്ഷം), നരിയങ്ങാനം റോഡ് മെയിന്റൻസ് റോഡ് റീ ടാറിങ് ( 5 ലക്ഷം)

മൂന്നിലവ് പഞ്ചായത്ത്: നരിമറ്റം അഞ്ചുകുടിയാർ റോഡ് റീ ടാറിങ് ( 9 ലക്ഷം), കൂട്ടക്കല്ല് കുറിഞ്ഞിപ്ലാവ് റോഡ് ( 9 ലക്ഷം), ഇടുക്കികുന്ന് മഹാത്മാനഗർ റോഡ് മെയിന്റൻസ് ( 5 ലക്ഷം).

രാമപുരം പഞ്ചായത്ത്: മുല്ലമറ്റം ചെറുകുറിഞ്ഞി റോഡ് ( 10 ലക്ഷം), മരങ്ങാട്ടുകുളം പൊതിയുരുട്ടിപ്പാറ റോഡ് ( 10 ലക്ഷം), ഇരുംമ്പൂഴി ചിറക്കപ്പാറ റോഡ് ( 4.75 ലക്ഷം), ചെല്ലിക്കുന്ന് അംഗൻവാടി ഏഴാച്ചേരി കുരിശുപള്ളി റോഡ് ( 4.75 ലക്ഷം), താമരമുക്ക് അന്തീനാട് ചർച്ച് റോഡ് റീ ടാറിങ് ( 5 ലക്ഷം), കലയാമറ്റം കല്ലട് മുട്ടുകാവ് റോഡ് റീ ടാറിങ് ( 5 ലക്ഷം), കിഴതിരി ഗരുഡന്മുക്ക് റോഡ് ( 4 ലക്ഷം), വാഴയ്ക്കമുക്ക് കുരുമറ്റം റോഡ് റീ ടാറിങ് ( 3 ലക്ഷം) കമ്മ്യൂണിറ്റി ഹാൾ കുരുമറ്റം റോഡ് റീ ടാറിങ് ( 4 ലക്ഷം) അഞ്ചാം മൈൽ പുളിയ്കക്#േൽ റോഡ് റീ ടാറിങ് ( 4 ലക്ഷം), പാണ്ടിപ്പാറ ചിറ്റേട്ട് റോഡ് ബാക്കി ഭാഗം റീ ടാറിങ് ( 4 ലക്ഷം), രാമപുരം പുൽപ്രമുക്ക് മേജർ പരമേശ്വരൻ റോഡ് ( 5 ലക്ഷം), മുല്ലമറ്റം കോലാത്ത് ഭാഗം മാനത്തൂർ റോഡ് ( 5 ലക്ഷം), പിഴക് കുന്നപ്പള്ളി രാമപുരം റോഡ് റീ ടാറിങ്( 2 ലക്ഷം), നെല്ലിയാനി ചെറുകുറിഞ്ഞി റോഡ് റീ ടാറിങ് ( 4 ലക്ഷം), ഏഴാച്ചേരി വലിയപറമ്പിൽ റോഡ് റീ ടാറിങ് ( 4 ലക്ഷം).

മുത്തോലി പഞ്ചായത്ത്: മരിയൻ മണലേൽ റോഡ് ( 4.75 ലക്ഷം), തെക്കുംമുറി പൂവത്തനാടി വല്ലൂർ റോഡ് ( 4ലക്ഷം ), തുരുത്തക്കുഴി ചരണനാനിക്കൽ റോഡ് ( 4 ലക്ഷം), നെയ്യൂർ ഒരപ്പാങ്കൽ റോഡ് ( 4 ലക്ഷം), പന്തത്തല ഇടത്തേട്ട് അമ്പലം റോഡ് (2 ലക്ഷം).

കടനാട് പഞ്ചായത്ത്: കടനാട് കവുങ്ങുമറ്റം വാളികുളം റോഡ് (10 ലക്ഷം), കിഴക്കൻ മറ്റം കണ്ടത്തിമാവ് റോഡ് റീ ടാറിങ് ( 6 ലക്ഷം), മേരിലാന്റ് ഇഞ്ചിക്കാവ് കാരോലി റോഡ് ( 4 ലക്ഷം), മരങ്ങാട് കല്ലകത്ത് റോഡ് മരങ്ങാട് ഏഴാച്ചേരി റോഡ് റീ ടാറിങ് ( 6 ലക്ഷം), എളമ്പ്രക്കോടം മേപ്പുതുശ്ശേരി റോഡ് ( 3 ലക്ഷം), വല്യാത്ത്മാനത്തൂർ റോഡ് ( 3 ലക്ഷം).

മേലുകാവ് പഞ്ചായത്ത്: ഉപ്പിടുപാറ എരുമാപ്രമറ്റം പള്ളി വാകക്കാട് റോഡ് (4.75 ലക്ഷം), കളപ്പുരപ്പാറ കല്ലുവെട്ടം റോഡ് റീ ടാറിങ് (5 ലക്ഷം).

കൊഴുവനാൽ പഞ്ചായത്ത്: മലയിരുത്തി ഇളപ്പുങ്കൽ റോഡ് ( 4.75 ലക്ഷം).

തലപ്പലം പഞ്ചായത്ത്: വലിയമംഗലം ചില്ലച്ചി ഇടമറുക് റോഡ് ( 4.75 ലക്ഷം), അമ്പാറ പരവരാകത്ത് റോഡ് (4 ലക്ഷം), കാളകെട്ടി അതിരുപാറ കയ്യൂർ റോഡ് (4 ലക്ഷം), കലേക്കണ്ടം കൊയ്ത്താനം റോഡ് ( 4 ലക്ഷം), പ്ലാശനാൽ ചാമക്കുന്ന് റോഡ് ( 4 ലക്ഷം), ഈറ്റയ്ക്കാട്ട് ചിരട്ടോലിപ്പാറ റോഡ്( 4 ലക്ഷം), നരിയങ്ങാനം കടുകുപാറ റോഡ് (4 ലക്ഷം)

വിദ്യാഭ്യാസം മാറ്റങ്ങൾ സൃഷ്ടിക്കും: മാണി സി കാപ്പൻ

അളനാട്: വിദ്യാഭ്യാസം സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. അളനാട് ഗവൺമെന്റ് യു പി സ്‌കൂളിന് മാണി സി കാപ്പൻ എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങി നൽകിയ സ്‌കൂൾ ബസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ വിനോദ് ചെറിയാൻ വേരനാനിയുടെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസുകുട്ടി അമ്പലമറ്റം, എൽസമ്മ ജോർജ് കുട്ടി, രാഹുൽ കൃഷ്ണൻ, സുധാ ഷാജി, എ ആർ ബിജുമോൻ, അനുമോൾ മാത്യു, സെൻ തേക്കുംകാട്ടിൽ, നിതിൻ സി വടക്കൻ, സജി എസ് തെക്കേൽ, എ ജെ മാത്യു എടേട്ട്, സോമശേഖരൻനായർ തച്ചേട്ട്, എം എൽ സുകുമാരൻനായർ മണക്കാട്ട്, ഹെഡ് മാസ്റ്റർ കെ സി ജോൺസൺ, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സജിത് മാത്യൂസ്, പി ടി എ പ്രസിഡന്റ് കെ ജെ സെബാസ്റ്റ്യൻ, പ്രൊഫ രാജു ഡി കൃഷ്ണപുരം തുടങ്ങിയവർ പ്രസംഗിച്ചു.

പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണം: മാണി സി കാപ്പൻ

പാലാ: സർക്കാർ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള നിരത്ത്, കെട്ടിടം,പാലം, മെയിന്റൻസ് വിഭാഗങ്ങളുടെ ഉദ്യോഗസ്ഥരുടെ മോണിറ്ററിങ് ടീം യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ നിയോജകമണ്ഡലത്തിൽ നടന്നു കൊണ്ടിരിക്കുന്നതും ഭരണാനുമതിക്കു സമർപ്പിച്ചിട്ടുള്ളതുമായ പ്രവൃത്തികളുടെ പുരോഗതി എം എൽ എ അവലോകനം നടത്തി.

പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ യോഗം വിലയിരുത്തി. നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധനവും ലഭ്യത കുറവും പ്രവൃത്തികൾ പൂർത്തീകരിക്കാൻ കാരണമാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.അനിയന്ത്രിതമായ വിലവർദ്ധനവ് മൂലം പല പ്രാവശ്യം ടെൻഡർ ചെയ്തിട്ട് പോലും പ്രവൃത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ കരാറുകാർ തയ്യാറാകുന്നില്ലെന്ന് അവർ അറിയിച്ചു. ഏപ്രിൽ മാസം മുതൽ എല്ലാമാസവും 10-ാം തീയതിക്ക് മുമ്പ് പ്രവൃത്തികളുടെ പുരോഗതി റിപ്പോർട്ട് എംഎ‍ൽഎ നൽകാൻ നിർദ്ദേശം നൽകി. ഏതെങ്കിലും ഒരു പ്രത്യേക പ്രവൃത്തിയിൽ ഉണ്ടാവുന്ന നിർമ്മാണ തടസ്സം അപ്പോൾ തന്നെ അറിയിച്ചാൽ അതിന് പരിഹാരം കാണുന്നതിനുള്ള ശ്രമം നടത്തുമെന്ന് എംഎ‍ൽഎ ഉറപ്പു നൽകി.

പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഗതി വേഗം വർദ്ധിപ്പിക്കുന്നതിനും വേണ്ടി ബഹുമാന്യനായ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരമാണ് മോണിറ്ററിങ് ടീമിന് രൂപം നൽകിയിട്ടുള്ളത്. മോണിറ്ററിഗ് ടീമിന്റെ ഈ സാമ്പതിതക വർഷത്തെ രണ്ടാമത്തെ യോഗമാണ് നടന്നത്.

തോമസ് ചാഴികാടൻ പാലായെ നിരന്തരം അവഗണിക്കുന്നു: ഡി.സി.കെ

പാലാ: വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്ന് തുക അനുവദിച്ചതായുള്ള തോമസ് ചാഴികാടൻ എം പി യുടെ അറിയിപ്പിൽ പാലാ മണ്ഡലത്തിലെ ഒരു റോഡു പോലും ഉൾപ്പെടുത്തിയിട്ടില്ലെന്നത് പാലായോട് കാണിച്ച കനത്ത അവഗണനയും വോട്ടർമാരോട് കാണിച്ച അനീതിയുമാണെന്ന് ഡി സി കെ കുറ്റപ്പെടുത്തി. ജോസ് കെ മാണിയെ ഭയന്നിട്ടാണോ പാലാ മണ്ഡലത്തെ നിരന്തരം അവഗണിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ഡെമോക്രാറ്റിക് കോൺഗ്രസ് കേരളാ പാലാ ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന നിർവ്വാഹ സമിതിയംഗം എംപി.കൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ചു.ജോഷി പുതുമന,അപ്പച്ചൻ ചമ്പക്കുളം,താഹ തലനാട്,റോയി നാടുകാണി,ടോണി തൈപ്പറമ്പിൽ,ടോംനല്ലനിരപ്പേൽ,ബീന രാധാകൃഷ്ണൻ,ജ്യോതി ലക്ഷ്മി മുജീബ്,നിഷ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP