Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജി-23 നേതാക്കളെ വിളിപ്പിച്ച് സ്‌നേഹപൂർവം അനുനയിപ്പിച്ച് നിശ്ശബ്ദരാക്കി; അഞ്ച് പിസിസി അദ്ധ്യക്ഷരെ പുറത്താക്കി ഞെട്ടിച്ചു; ശശി തരൂർ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നത് വിലക്കി; പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനും ഒരുക്കം; ചടുല നീക്കങ്ങളിലൂടെ പാർട്ടി തിരിച്ചുപിടിച്ച് സോണിയ

ജി-23 നേതാക്കളെ വിളിപ്പിച്ച് സ്‌നേഹപൂർവം അനുനയിപ്പിച്ച് നിശ്ശബ്ദരാക്കി; അഞ്ച് പിസിസി അദ്ധ്യക്ഷരെ പുറത്താക്കി ഞെട്ടിച്ചു; ശശി തരൂർ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നത് വിലക്കി; പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനും ഒരുക്കം; ചടുല നീക്കങ്ങളിലൂടെ പാർട്ടി തിരിച്ചുപിടിച്ച് സോണിയ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: കോൺഗ്രസിൽ നേതൃമാറ്റത്തിനായുള്ള മുറവിളി തുടരുന്നതിനിടെ, ബദൽ തന്ത്രങ്ങളും മുറുകുകയാണ്. ഏറെക്കാലം അനാരോഗ്യം മൂലം നിശ്ശബ്ദയായിരുന്ന സോണിയ ഗാന്ധി വീണ്ടും മുഖ്യവേദി കൈയടക്കുന്നതാണ് പുതിയ കാഴ്ച. വിമതരെ നിശ്ശബ്ദരാക്കാൻ സോണിയ എടുത്ത ചില നടപടികൾ ശ്രദ്ധേയമായി. നവജ്യോത്‌സിങ് സിദ്ധു അടക്കം അഞ്ച് പിസിസി അദ്ധ്യക്ഷന്മാരെ പൊടുന്നനെ മാറ്റിയായിരുന്നു ആദ്യ അടി. ഏതു ചെറിയ കാര്യവും ആകട്ടെ, തീരുമാനം എടുക്കുന്നതിൽ സോണിയ തീരുമാനത്തിൽ നേരിട്ട് പങ്കാളിയാകുന്നു.

ചുരുക്കി പറഞ്ഞാൽ, ഹൈക്കമാൻഡിനെ വെല്ലുവിളിക്കാൻ വിമതർ വളർന്നിട്ടില്ല എന്ന കൃത്യമായ സന്ദേശമാണ് സോണിയ നൽകുന്നത്. ജി-23 വിമതർ എത്ര കലാപം ഉണ്ടാക്കിയാലും, ഗാന്ധി കുടുംബം തന്നെയാണ് തലപ്പത്ത് എന്നുറപ്പിക്കുകയാണ് സോണിയ. സോണിയയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഓഫീസ് ഈ ദിവസങ്ങളിൽ നല്ല തിരക്കിലാണ്. മാർച്ച് 16 ന് പഞ്ചാബിലെ തിരിച്ചടി ചർച്ച ചെയ്യാൻ എംപിമാരുടെ യോഗം വിളിച്ചു. പിന്നീട് സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച സെമിനാറിൽ പങ്കെടുക്കാൻ അനുമതി ചോദിച്ച ശശി തരൂർ അടക്കമുള്ള നേതാക്കളെ വിലക്കി വിധി പറഞ്ഞു. കെപിസിസിക്ക് പൂർണ പിന്തുണ നൽകി. കേരളത്തിൽ നിന്നുള്ള എംപിമാരോട് അഭിപ്രായം ചോദിച്ച ശേഷമായിരുന്നു തീരുമാനം.

പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ ചടുല നീക്കം

അതേസമയം, പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ദേശീയ ജനറൽ സെക്രട്ടറിമാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ഭാരവാഹികൾ എന്നിവരുമായി പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും. എഐസിസി ആസ്ഥാനത്തു രാവിലെ 11നു നടക്കുന്ന കൂടിക്കാഴ്ചയിൽ, പാർട്ടി ദേശീയതലത്തിൽ ഏറ്റെടുക്കേണ്ട വിവിധ സമരങ്ങളുടെ വിശദാംശങ്ങളും ചർച്ചയാകും.

നിയമസഭാ തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ പാർട്ടിക്കുള്ളിൽ സോണിയ നടത്തുന്ന നിരന്തര ചർച്ചകളുടെ തുടർച്ചയാണിത്. പിന്നണിയിൽ രാഹുൽ ഗാന്ധിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ജി23 സംഘത്തിന്റെ ആക്ഷേപം കൂടി പരിഗണിച്ചാണ് സോണിയയുടെ ഇടപെടൽ. സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തും വരെ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ ഒഴിവാക്കാൻ തന്റെ നേതൃത്വം തന്നെയാണ് ഏറ്റവും നല്ല വഴിയെന്ന തിരിച്ചറിവിലാണു സോണിയയുടെ നീക്കങ്ങൾ.

പാർലമെന്റിലും ഇടപെടൽ

പാർലമെന്റ് സമ്മേളനത്തിലും സോണിയ സജീവമായി. സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്‌ബുക്ക് അടക്കമുള്ളവർ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെ കുറിച്ചായിരുന്നു ശൂന്യവേളയിലെ സോണിയയുടെ ഇടപെടൽ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ദുഃസ്വാധീനം ചെലുത്തി ഇന്ത്യൻ രാഷ്ട്രീയം അപായപ്പെടുത്താൻ ശ്രമിക്കുന്ന ഫേസ്‌ബുക്ക് പോലുള്ള സമൂഹമാധ്യമ സ്ഥാപനങ്ങൾക്ക് സർക്കാർ മൂക്കുകയർ ഇടണമെന്ന് സോണിയ ആവശ്യപ്പെട്ടു.

നേതാക്കളും രാഷ്ട്രീയ പാർട്ടികളും അവരുടെ ഏജന്റുമാരും രാഷ്ട്രീയ വ്യാഖ്യാനങ്ങൾ രൂപപ്പെടുത്താൻ ഫേസ്‌ബുക്ക്, ട്വിറ്റർ പോലുള്ള ആഗോള കമ്പനികളെ ഉപയോഗപ്പെടുത്തുകയാണെന്ന് ലോക്‌സഭയിലെ ശൂന്യവേളയിൽ സോണിയ ഗാന്ധി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ശരിയായ ഇടം നൽകാൻ ആഗോള സമൂഹ മാധ്യമ സ്ഥാപനങ്ങൾ തയാറാകുന്നില്ല.

കോൺഗ്രസിന് എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് തൃണമൂൽ നേതാവ് മമത ബാനർജി പറഞ്ഞതിന് പിന്നാലെ, പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ സിബിഐയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും അന്വേഷണം വേണമെന്ന അധീർ രഞ്ജൻ ചൗധരിയുടെ ആവശ്യത്തെയും സോണിയ പിന്തുണച്ചു. പശ്ചിമബംഗാളിൽ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്ന് അധീർ പറഞ്ഞപ്പോൾ, സോണിയ ഡസ്‌കിൽ അടിച്ച് പ്രോത്സാഹിപ്പിച്ചു.

ജി-23 യെ അനുനയിപ്പിക്കുന്നു

പാർട്ടിയിൽ ആകട്ടെ ജി-23 യെ അനുനയിപ്പിച്ച് നിശ്ശബ്ദരാക്കാനാണ് സോണിയയുടെ ശ്രമം. ആദ്യം ജി-23യെ നയിക്കുന്ന ഗുലാം നബി ആസാദിനെ വിളിപ്പിച്ചു പിന്നീട്, ആനന്ദ് ശർമ, മനീഷ് തിവാരി, വിവേക് തൻഖ എന്നീ പ്രമുഖ നേതാക്കളെയും. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം വിമത നേതാക്കളും ശബ്ദിച്ചില്ല എന്നത് വെടിനിർത്തലിന്റെ സൂചനയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP