Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പത്തടിപ്പാലത്ത് മെട്രോ തൂണിനുണ്ടായ ചരിവ് പരിഹരിക്കുന്ന ജോലി നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാകും; ആശങ്ക വേണ്ടെന്നും കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ

പത്തടിപ്പാലത്ത് മെട്രോ തൂണിനുണ്ടായ ചരിവ് പരിഹരിക്കുന്ന ജോലി നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാകും; ആശങ്ക വേണ്ടെന്നും കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പത്തടിപ്പാലത്ത് മെട്രോ തൂണിനുണ്ടായ ചരിവ് പരിഹരിക്കുന്ന ജോലി നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാകുമെന്നും ആശങ്ക വേണ്ടെന്നും കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ. പരിഹാര നടപടികൾ പൂർത്തിയാകുന്നതുവരെ മെട്രോയാത്ര സുരക്ഷിതമായി തുടരാനുള്ള എല്ലാ മുൻകരുതലുകളും ക്രമീകരണങ്ങളും കൈക്കൊണ്ടിട്ടുണ്ടെന്നും ബെഹ്റ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

പത്തടിപ്പാലത്തെ 347-ാം നമ്പർ തൂണിന് ചെറിയ ചരിവുണ്ടെന്ന് കണ്ടത്തിയപ്പോൾ തന്നെ കെഎംആർഎൽ എൻജിനിയർമാർ വിശദ പരിശോധന നടത്തി. ഒരു ലൈനിലൂടെയുള്ള യാത്ര ഒഴിവാക്കി മെട്രോ സർവ്വീസ് ക്രമീകരിച്ചു. മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തിയായ തൂണിനാണ് ചരിവ് കണ്ടെത്തിയത്. നിർമ്മാണചുമതലയുണ്ടായിരുന്ന ഡിഎംആർസിയെയും കരാറുകാരായ എൽ ആൻഡ് ടിയെയും വിവരമറിയിച്ചു. അവർ അയച്ച വിദഗ്ദ്ധർ തൂണ് പരിശോധിച്ചു. അവർ നിർദ്ദേശിച്ച സാങ്കേതിക പരിഹാരനടപടികളാണ് ഇപ്പോൾ നടക്കുന്നത്. 45 ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാകും. വിഷയം കെഎംആർഎൽ ബോർഡിലും ചർച്ച ചെയ്യുമെന്ന് ബെഹ്റ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP