Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതിയ കറുത്ത കാറും കനത്ത സുരക്ഷയും അടക്കം മുഖ്യമന്ത്രിക്ക് മാത്രം സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത് കോടികൾ; ക്ഷേമപെൻഷൻ 100 രൂപ കൂട്ടാത്ത ധനമന്ത്രി, പിണറായി ഭയത്താൽ ചോദിച്ചതെല്ലാം വാരി കോരി കൊടുക്കുന്നു; ഒന്നാം വാർഷികത്തിന് പൊടിക്കുന്നത് കോടികൾ

പുതിയ കറുത്ത കാറും കനത്ത സുരക്ഷയും അടക്കം മുഖ്യമന്ത്രിക്ക് മാത്രം സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത് കോടികൾ; ക്ഷേമപെൻഷൻ 100 രൂപ കൂട്ടാത്ത ധനമന്ത്രി, പിണറായി ഭയത്താൽ ചോദിച്ചതെല്ലാം വാരി കോരി കൊടുക്കുന്നു; ഒന്നാം വാർഷികത്തിന് പൊടിക്കുന്നത് കോടികൾ

എം എസ് സനിൽ കുമാർ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികം കെങ്കേമമാക്കാനുള്ള പുറപ്പാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ . ഏപ്രിൽ ആദ്യവാരം കണ്ണൂരിൽ ആരംഭിച്ച് മെയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കുന്ന തരത്തിൽ പ്രദർശന വിപണനമേള ആറ് കോർപ്പറേഷൻ കേന്ദ്രങ്ങളിൽ വിപുലമായും ഇതര ജില്ലാ കേന്ദ്രങ്ങളിൽ പരിമിതപ്പെടുത്തിയും സംഘടിപ്പിക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്.

പബ്ളിക്ക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകളും മേളയിൽ പങ്കെടുക്കണമെന്നും സ്റ്റാളുകൾ സജ്ജമാക്കണമെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. പബ്ളിക്ക് റിലേഷൻസ് വകുപ്പിന് 3.40 കോടിയും മേളയിൽ സജീവ സാന്നിധ്യമാകേണ്ട വകുപ്പുകൾക്ക് 8 കോടിയും മറ്റ് വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവക്ക് 23.76 കോടിയും അടക്കം ആകെ 35.16 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഈ മാസം 24 ന് പബ്ളിക്ക് റിലേഷൻസ് വകുപ്പിൽ നിന്ന് ഇതു സംബന്ധിച്ച ഉത്തരവിറങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സാമൂഹ്യ ക്ഷേമ പെൻഷൻ തുക പോലും 100 രൂപ കൂട്ടി കൊടുക്കാൻ ഈ ബജറ്റിൽ ധനകാര്യമന്ത്രി തയ്യാറായിരുന്നില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുമ്പോഴാണ് റെക്കോർഡ് തുക ചെലവിട്ടുള്ള ആഘോഷം.

സർക്കാർ ഉദ്യോഗസ്ഥരുടെ ഡി.എ , ലീവ് സറണ്ടർ, പെൻഷൻ കുടിശിക തുടങ്ങി എല്ലാം പണമില്ലാത്തതിനെ തുടർന്ന് തടഞ്ഞ് വെച്ചിരിക്കുമ്പോഴാണ് 35.16 കോടി രൂപക്ക് സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ തുക അനുവദിച്ചിരിക്കുന്നത്.

പുതിയ കറുത്ത കാറും കനത്ത സുരക്ഷയും അടക്കം മുഖ്യമന്ത്രിക്ക് മാത്രം സർക്കാർ ഖജനാവിൽ നിന്ന് കോടികളാണ് ചെലവഴിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയെന്ന് പറഞ്ഞ് ജനങ്ങളുടെ പെൻഷൻ 100 രൂപ കൂട്ടാത്ത ധനമന്ത്രി ബാലഗോപാൽ പിണറായി ഭയത്താൽ ചോദിച്ചതെല്ലാം വാരി കോരി കൊടുക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP