Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടുംബശ്രീ ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിങ്; കേരളത്തിന് ആദ്യമായി ഒന്നാം സ്ഥാനം; നേട്ടം സംസ്ഥാനത്തിന്റെ പദ്ധതി നിർവ്വഹണത്തിന്റെ മികവ് പരിഗണിച്ച്

കുടുംബശ്രീ ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിങ്; കേരളത്തിന് ആദ്യമായി ഒന്നാം സ്ഥാനം; നേട്ടം സംസ്ഥാനത്തിന്റെ പദ്ധതി നിർവ്വഹണത്തിന്റെ മികവ് പരിഗണിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം കുടുംബശ്രീ- ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിംഗിൽ കേരളത്തിന് ഒന്നാംസ്ഥാനം. ആദ്യമായാണ് കേരളം സ്പാർക്ക് റാങ്കിംഗിൽ ഒന്നാമതെത്തുന്നത്. പദ്ധതി നിർവ്വഹണത്തിന്റെ മികവ് പരിഗണിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ദേശീയ തലത്തിൽ എല്ലാ വർഷവും സംസ്ഥാനങ്ങൾക്ക് സ്പാർക്ക് റാങ്കിങ് അവാർഡുകൾ നൽകിവരുന്നു.

2018-19 സാമ്പത്തിക വർഷം കേരളത്തിന് രണ്ടാംസ്ഥാനവും 2019-20 വർഷം മൂന്നാംസ്ഥാനവും ലഭിച്ചു. 2020-21 സാമ്പത്തിക വർഷത്തെ സ്പാർക്ക് റാങ്കിംഗിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. 20 കോടി രൂപയാണ് സമ്മാനത്തുക. നഗര ദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ദേശീയ നഗര ഉപജീവനമിഷൻ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് കുടുംബശ്രീ മിഷനാണ്. നഗരസഭകളുടേയും കുടുംബശ്രീ സംവിധാനത്തിന്റേയും സഹകരണത്തോടെ 93 നഗരസഭകളിലും 2015 മുതൽ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP