Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിൽവർ ലൈൻ: ആലപ്പുഴ കലക്ടറേറ്റിൽ കല്ലിടാൻ യൂത്ത് കോൺഗ്രസ് ശ്രമം; പൊലീസ് ലാത്തി വീശി; സംഘർഷം; മുപ്പതോളം പ്രവർത്തകർ അറസ്റ്റിൽ

സിൽവർ ലൈൻ: ആലപ്പുഴ കലക്ടറേറ്റിൽ കല്ലിടാൻ യൂത്ത് കോൺഗ്രസ് ശ്രമം; പൊലീസ് ലാത്തി വീശി; സംഘർഷം; മുപ്പതോളം പ്രവർത്തകർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ ആലപ്പുഴ കലക്ടറേറ്റിൽ കല്ലിടാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി. മതിൽചാടിക്കടന്ന് നീങ്ങിയ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

മുപ്പതോളം പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് ഉൾപ്പെടെ 3 പേർക്ക് പരുക്കേറ്റു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ്.

സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി അതിരടയാളക്കല്ല് സ്ഥാപിക്കുന്നതിനെതിരെ കേരളത്തിലുടനീളം അരങ്ങേറുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാവിലെ പതിനൊന്നോടെ കലക്ടറേറ്റിൽ എത്തിയത്. എഐസിസി അംഗവും മുൻ എംഎൽഎയുമായ ജോസഫ് വാഴയ്ക്കൻ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പ്രവർത്തകർ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചു. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

അകത്തു കടന്ന പ്രവർത്തകർ പ്രതീകാത്മകമായി കലക്ടറേറ്റിന്റെ പരിസരത്ത് കല്ലു സ്ഥാപിച്ചു. തുടർന്ന് കലക്ടറേറ്റിന്റെ ജംങ്ഷനിലുള്ള റോഡ് ഉപരോധിക്കുകയും മറ്റൊരു ഗെയ്റ്റിലൂടെ അകത്തേക്കു കടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവരെയും പൊലീസ് നീക്കം ചെയ്തു. എന്നാൽ പ്രവർത്തകർ പിരിഞ്ഞു പോകാൻ തയാറാകാത്തതിനാൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP