Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്റ് യു രാജീവൻ അന്തരിച്ചു; അന്ത്യം, അർബുദബാധയിൽ ചികിത്സയിലിരിക്കെ; സംസ്‌കാരം വൈകിട്ട് കൊയിലാണ്ടിയിലെ വീട്ടുവളപ്പിൽ

കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്റ് യു രാജീവൻ അന്തരിച്ചു; അന്ത്യം, അർബുദബാധയിൽ ചികിത്സയിലിരിക്കെ; സംസ്‌കാരം വൈകിട്ട് കൊയിലാണ്ടിയിലെ വീട്ടുവളപ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊയിലാണ്ടി: കോഴിക്കോട് മുൻ ഡിസിസി പ്രസിഡന്റ് യു.രാജീവൻ (67) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം രാവിലെ ഒൻപതു മുതൽ ഡിസിസി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. വൈകിട്ട് കൊയിലാണ്ടിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

പുളിയഞ്ചേരി ഉണിത്രാട്ടിൽ പരേതനായ കുഞ്ഞിരാമൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. കെഎസ്‌യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവൻ, പുളിയഞ്ചേരി സൗത്ത് എൽപി സ്‌കൂളിൽ അദ്ധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ടീയ പ്രവർത്തകനാവുകയായിരുന്നു. ഡിസിസി വൈസ് പ്രസിഡന്റായി പ്രവർത്തിക്കവെയാണ് പ്രസിഡന്റ് പദവിയിലെത്തിയത്.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന നിർവാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, യുഡിഎഫ് കൊയിലാണ്ടി നിയോജക മണ്ഡലം കൺവീനർ, കെപിസിസി നിർവാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജിലാ സഹകരണ ബാങ്ക് എന്നിവയുടെ ഡയരക്റ്റർ, പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ചെയർമാൻ, കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. മൂന്നു തവണ വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ജനറൽ കൺവീനറായി പ്രവർത്തിച്ച് യുഡിഎഫിന് അട്ടിമറി വിജയം നേടികൊടുത്തു.

ഉണിത്രാട്ടിൽ പരേതായ കുഞ്ഞിരാമൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: എൻ.ഇന്ദിര (റിട്ട.അദ്ധ്യാപിക,കൊല്ലം ജി.എം.എൽ.പി സ്‌കൂൾ). മക്കൾ: യു ആർ.രജീന്ദ് (സോഫ്റ്റ് വേർ എഞ്ചിനിയർ ,ഐ.ടി.കമ്പനി ബംഗലൂർ), ഡോ.യു.ആർ.ഇന്ദുജ (ആയുർവേദ ഡോക്ടർ,കൊയിലാണ്ടി).സഹോദരങ്ങൾ: ശ്രീധരൻ(റിട്ട മർച്ചന്റ് നേവി),ഇന്ദിര,മുരളീധരൻ(വിക്ടറി കൊയിലാണ്ടി),സുമതി,യു.ഉണ്ണിക്കൃഷ്ണൻ(മാതൃഭൂമി കൊയിലാണ്ടി ലേഖകൻ,റിട്ട.അദ്ധ്യാപകൻ മുചുകുന്ന് യൂ.പി സ്‌കൂൾ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP